DIGITALMAGAZINE3 Flipbook PDF

DIGITALMAGAZINE3

14 downloads 99 Views 4MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

എഡിറ്റോറിയൽ

സംഗീതത്തിൻ രാഗതാളലയങ്ങൾ പോലെ, അക്ഷരങ്ങൾ തൻ ഊടും പാവും ഇഴ ചേർത്ത് നെയ്തെടുത്ത ഞങ്ങളുടെ കൊച്ചു കലാസൃഷ്ടി " നന്തുണി " ഡിജിറ്റൽ യുഗത്തെ സ്നേഹിക്കുന്ന പുതു തലമുറയ്ക്കായി,പഴമയുടെ ചാതുര്യം ഒട്ടും ചോർന്നു പോകാതെ അക്ഷരമാം വർണക്കൂട്ടുകൾ ചാലിച്ചെഴുതിയ ഈ കലാസൃഷ്ടി എന്നെന്നും നിറവാർന്നൊരു പ്രചോദനമായി മാറും എന്ന ഉറച്ച വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു ... എഡിറ്റർ: സൗമ്യ കെ പി സബ്എഡിറ്റർ:അശ്വതി എ ബി

ജി . യു . പി. . എസ് പിറമാടം

ആശംസകൾ

പിറമാടം ഗവ യു പി സ്കൂളിലെ കുരുന്നു പ്രതിഭകളുടെ ഒരു കൈയെഴുത്തു മാസികയായ "നന്തുണി" ഡിജിറ്റലാക്കുന്ന വിവരമറിഞ്ഞതിൽ വളരെയേറെ സന്തോഷം... കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തിയെടുക്കുന്നതിനു,സർഗ്ഗവാസന,വായനാശീലം ഇവ ഉണ്ടാക്കുന്നതിനും ഇത് ഏറെ പ്രയോജന പ്രദമാകും എന്നതിൽ യാതൊരു സംശയവുമില്ല . ഇതിനു പിന്നിൽ പ്രവർത്തിച്ച സ്കൂളിലെ അദ്ധ്യാപകർ വിദ്യാർഥികൾ രക്ഷകർത്താക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ .

ആത്മാർത്ഥമായ അനുഗ്രഹാശംസകളോടെ

ശ്രീമതി വിജയകുമാരി സോമൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ

ജി. യു. പി. എസ് പിറമാടം

ആശംസകൾ

പിറമാടം ഗവ യു.പി.സ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ "നന്തുണി " എന്ന ഈ ഡിജിറ്റൽ മാഗസിന് എന്റെ എല്ലാവിധ ആശംസകളും.

ശ്രീമതിറീജമോൾജോബി വാർഡ് മെമ്പർ

ജി. യു. പി. എസ് പിറമാടം

ആശംസകൾ

പ്രിയരേ, പിറമാടം ഗവ. യു പി സ്കൂളിൽ ഡിജിറ്റൽ മാഗസിൻ 'നന്തുണി ' തയ്യാറാകുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ട്. എല്ലാ ആശംസകളും അറിയിക്കുന്നു. സ്കൂളിൽ നടത്തിയ കവിതാശില്പശാലയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ ഇന്നും മങ്ങാതെ മനസ്സിലുണ്ട്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയും കുട്ടികൾ അന്നു ശില്പശാലയിൽ പങ്കെടുക്കുകയും രചനാപരമായ മികച്ച കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.എഴുത്തിന്റെയും വായനയുടെയും വഴികളിൽ കൂടുതൽ മുന്നേറാൻ അവർക്ക് കഴിയട്ടെ.ഈ 'നന്തുണി 'യും അതിലേക്കൊരു പുത്തൻ കാൽവെപ്പായി മാറട്ടെ.

എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്.

സീബ ടീച്ചർ റിട്ട. ഹെഡ്‌മിസ്‌ട്രസ് കവയിത്രി

ജി. യു. പി. എസ് പിറമാടം

ജി. യു. പി. എസ് പിറമാടം

പ്രിയമുള്ളവരേ,

പിറമാടം ഗ്രാമത്തിന്റെ ഹൃദയഭൂമിയിൽ പതിറ്റാണ്ടുകളായി അക്ഷരവെളിച്ചം പകർന്നു നിൽക്കുന്ന പിറമാടം ഗവ യു. പി.സ്കൂൾ... ഈ തിരുമുറ്റത്തേക്ക് പിച്ചവെച്ചെത്തുന്ന കുഞ്ഞുമക്കളുടേയും അവരുടെ രക്ഷകർത്താക്കളുടെയും ഹൃദയത്തിൽ നിന്നും ഉതിർന്ന ഈ രചനകൾ നന്മ നിറഞ്ഞ കാലഘട്ടത്തിന്റെ ജ്ഞാനപ്രവാഹമായി മാറും എന്നതിന് സംശയം ഇല്ല. ഈ രചനകൾ നടത്തിയവർക്കും അവരെ അതിലേക്കു നയിച്ച എന്റെ പ്രിയ അദ്ധ്യാപക സുഹൃത്തുക്കൾക്കും ആശംസകൾ അഭിനന്ദനങ്ങൾ ... ശ്രീമതി രഹിന സെബാസ്റ്റ്യൻ ഹെഡ്മ ‌ ിസ്‌ട്രസ്

ജി. യു. പി. എസ് പിറമാടം

കുട്ടികളുടെ വിദ്യാഭ്യാസ വികസനത്തിന് ഏറെ പ്രധാനിയാണ് നൽകി വരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചിട്ടുകൊണ്ട് അവരുടെ കഥകളും,കവിതകളും,ക്വിസുകളും,യാത്രാവിവരണ കുറിപ്പുകളും എന്നിങ്ങനെ വിജ്ഞാന തലങ്ങൾ ഒത്തൊരുമിക്കുന്ന ഒരു ഡിജിറ്റൽ പതിപ്പ് ഇറങ്ങുന്നു എന്നറിഞ്ഞതിൽ അഭിമാനവും ഒത്തിരി സന്തോഷവും കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന "നന്തുണി"ക്ക്

എല്ലാവിധ ആശംസകളും നേരുന്നു.ഇത് ഒരു വലിയ

കുതിപ്പിന്റെ തുടക്കമാകട്ടെ... സ്നേഹപൂർവ്വം,

ശ്രീമതി സരിത ജിജീഷ്‌ പി ടി എ പ്രസിഡന്റ്

ജി. യു. പി. എസ് പിറമാടം

അജോണ വിൽസൺ സ്കൂൾ ലീഡർ

എന്റെ നാട് ... എന്റെ വിദ്യാലയം ... എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട ഒരു പ്രദേശമാണ് പിറമാടം

എന്ന എന്റെ

ഗ്രാമം. ചെറുകുന്നുകളും തടങ്ങളും ഉൾപ്പെട്ട ഒരു ഉയർന്ന പ്രദേശമാണ് എന്റെ കൊച്ചു ഗ്രാമം.കാടും മേടുമായി കിടന്ന സ്ഥലത്ത് കുടിയേറി കൃഷി ചെയ്യുക അത്ര എളുപ്പമായിരുന്നില്ല എന്നുകണ്ട് അവഗണിക്കപ്പെട്ട എന്ന അർത്ഥത്തിൽ ഈ പ്രദേശത്തെ പുറംമേട് എന്ന് പറഞ്ഞിരുന്നു.അധ്വാനികളായ കർഷകർ ഇവിടെ കുടിയേറിപ്പാർക്കുകയും.കാലക്രമത്തിൽ ഈ പ്രദേശം പിറമാടം ആയിത്തീരുകയും ചെയ്തു.



കൊച്ചു

ഗ്രാമത്തിന്റെ

തിലകക്കുറിയായി

നിലകൊള്ളുന്നതാണ് എന്റെ കൊച്ചു വിദ്യാലയം. ഈ പ്രദേശങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ

എന്റെ

കൂട്ടുകാരായുണ്ട്.പാഠ്യ

-പഠ്യേതര

പ്രവർത്തനങ്ങളിൽ ഞങ്ങൾ എന്നെന്നും മുന്നിലാണ്. സബ്‌ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന കലാ കായിക പ്രവർത്തി പരിചയ മേളകളിൽ ഞങ്ങൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തുവരുന്നു. 109 വർഷം പിന്നിട്ട എന്റെ പ്രിയ വിദ്യാലയം... ഈ വിദ്യാലയ മുത്തശ്ശി അനേകായിരങ്ങൾക്ക്

അറിവിൻ

ലോകത്തേക്ക് പിച്ചവയ്ക്കുന്നതിനുള്ള ഒരു വിജ്ഞാന ജ്യോതിസ്സായി എന്നെന്നും നിലകൊള്ളട്ടെ...

ജി. യു. പി. എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

സമ്പാദക നിത നിതിൻ ക്ലാസ് : 5

പ്രഥമ വനിത ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിതയും പ്രതിഭ പാട്ടീലിനു ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുർമു . 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ ,2000 മുതൽ 2009 വരെ ഒഡീഷ നിയമസഭാംഗം ,2000 മുതൽ 2004 വരെ സംസ്ഥാന മന്ത്രി എന്ന

നിലകളിലും

പ്രവർത്തിച്ചു

.ഏറ്റവും

കുറവ്

പ്രായത്തിൽ

രാഷ്ട്രപതിയായ ആദ്യ വനിതയും കൂടിയാണ് ദ്രൗപതി മുർമു . ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഒരു സന്താളി കുടുംബത്തിൽ കര്ഷകനായിരുന്ന ബിർച്ചി നാരായണൻ ടുഡുവിന്റെ മകളായി 1958 ജൂൺ 20 ന് ജനനം.ഉപേർബേദയിലെ പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ദ്രൗപതി ഭുബനേശ്വറിൽ ഉള്ള ഹൈ സ്കൂളിൽ നിന്ന് പത്താം തരവും രമാദേവി വിമൻസ് കോളേജിൽ നിന്ന് ബി.എ ബിരുദവും നേടി.

1979 മുതൽ 1938 വരെ ജലവിഭവ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി പ്രവർത്തിച്ച ദ്രൗപതി 1994 മുതൽ 1997 വരെ റായിരംഗ് പുരിയിലെ അർബിന്ദോ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

പിറന്നാൾ സമ്മാനം അലീന മോൾ എബിൻ ക്ലാസ് : 4

കിച്ചുവിന്റെ മനസ്സ് നിറയെ ആ സമ്മാനം മാത്രം. അന്ന് രാത്രി കിച്ചു ഉറങ്ങിയിട്ടില്ല. സമ്മാനത്തേക്കുറിച്ച് ഓർത്ത് അങ്ങനെ കിടന്നു. പിറന്നാൾ ദിവസമെത്തി .അച്ഛൻ വാങ്ങിത്തരാമെന്ന് പറഞ്ഞ സമ്മാനം ഇന്ന് കിട്ടുന്ന കാര്യം ഓർത്ത് സന്തോഷിച്ചു . അച്ഛൻ വന്നപ്പോൾ കിച്ചു ചോദിച്ചു ."അച്ഛാ എന്റെ സമ്മാനമെവിടെ ?" അച്ഛന്റെ കൈയ്യിൽ ദാ സമ്മാനമിരിക്കുന്നു . കിച്ചു തുള്ളിച്ചാടി . സമ്മാനം തുറന്നു നോക്കി . അതാ ഒരു കളിവണ്ടി . കിച്ചുവിന് ഒത്തിരി സന്തോഷമായി . അവൻ കളിവണ്ടിയുമായി കൂട്ടുകാരുടെ അടുത്തേക്ക് ഓടി . അവരോടൊപ്പം ഒത്തുചേർന്ന് അവൻ കളിച്ചു .

ജി.യു.പി.എസ് പിറമാടം

• • • ELIZABETH ELIAS CLASS:6

PROVERBS

* A friend in need is a friend indeed. * A picture is worth a thousand words. * Actions speak louder than words. * All that glitters, is not gold. * Empty vessels make more noise. * Don’t bite the hand that feeds you. * Think today and speak tomorrow. * A journey of a thousand miles begins with a single step. * Honesty is the best policy.

ജി.യു.പി.എസ് പിറമാടം

സമ്പാദക ശ്രീമതി സിന്ധു പരമേശ്വരൻ അദ്ധ്യാപിക

കായൽ നമ്മുടെ സമ്പത്ത് കേരളത്തിന്റെ പുരോഗതിക്ക് കായലുകൾക്ക് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിന്റെ തീര പ്രദേശങ്ങളിൽ അറബിക്കടലിന്

ഏറെക്കുറെ സമാന്തരമായി കായലുകൾ വ്യാപിച്ചു കിടക്കുന്നു. വലുതും

ചെറുത്തുമായി മുപ്പതോളം കായലുകൾ കേരളത്തിലുണ്ട്. വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനം വേമ്പനാട്ടു കായലിനാണ്.രണ്ടാംസ്ഥാനം അഷ്ടമുടിക്കായലിനും.

വേമ്പനാട്ടുകായൽ തെക്ക് ആലപ്പുഴ മുതൽ വടക്ക് അഴീക്കോട് വരെ 90 കി.മീ നീളത്തിൽ വേമ്പനാട്ടു കായൽ വ്യാപിച്ചു കിടക്കുന്നു. കുമരകം, വൈക്കം,ചെമ്പ്, കൊച്ചി അഴീക്കോട് കായലുകൾ മുതലായവ വേമ്പനാട്ടുകായലിന്റെ ശാഖകളാണ്.

അഷ്ടമുടിക്കായൽ ഈ കായൽ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.വിസ്തീർണ്ണം 43.73 ച.കി.മീറ്ററാണ്. നീളം 16 കി.മീറ്ററും. എട്ടു ശാഖകൾ ഉള്ളതിനാലാണ് അഷ്ടമുടിക്കായലിന് ഈ പേരു വന്നത്.നീണ്ടകരയിൽ വച്ച് കായൽ അറബിക്കടലുമായി ചേരുന്നു.

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

ശ്രീ. ദിനേശ് എ കെ രക്ഷകർത്താവ്

എന്റെ ഓർമ്മക്കുറിപ്പ് എന്റെ ഓർമ്മക്കുറിപ്പുകൾ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുദിനങ്ങൾ ഞാൻ പ്രി ഡിഗ്രിക്കു പഠിക്കുമ്പോൾ ഉള്ളതാണ്. അന്നത്തെ കോളേജിന്റെ അന്തരീക്ഷം ഇന്ന് എങ്ങും കിട്ടുകയില്ല. എന്തെന്ന് പറയട്ടെ, നിറയെ കശുമാവും നെല്ലിയും പൂച്ച പഴവും കലമ്പട്ടയും നിറഞ്ഞു നിൽക്കുന്നു. നല്ല ശുദ്ധമായ വായു. അത് കൊണ്ട് അലസത ഇല്ലാതെ ക്ലാസ്സിൽ ശ്രദ്ധിക്കും. മഴ പെയ്താൽ കയറി നിൽക്കാൻ പറ്റിയ കൂറ്റൻ മരങ്ങൾ. ഇളം കാറ്റ് ജനാലയിൽ വീഴുന്നു. ഫാനിന്റെ ആവശ്യം പോലുമില്ല. ചോറ് ഉണ്ട് കൈ കഴുകാൻ വറ്റാത്ത തോട്. ചുറ്റും പാടം. പാടത്തു നിറയെ കൊറ്റിയും വെളിരും. മനോഹരമായ കാഴ്ചയാണത്.

മറ്റു മധുരമുള്ള ഓർമ്മ കോളേജിലേക്ക് കയറുന്നതിനു മുമ്പുള്ള അമ്മാവന്റെ ചായക്കടയാണ്. ചോറ് കൊണ്ട് വരാത്ത ദിവസങ്ങളിൽ അവിടെത്തെ പരിപ്പ് വടയും ചായയും.... ഇപ്പോഴും നാവിൽ വെള്ളമൂറിക്കുന്നു .ഓർമ്മകൾ ഒത്തിരിയുണ്ടെങ്കിലും ഏറ്റവും നല്ല ഓർമ്മകൾ ഇതാണ് .

ജി.യു.പി.എസ് പിറമാടം

AJONA WILSON CLASS:7

NATURE The magical world Around us That is nature. The dream home Around us That is the nature. Look the deep Of the nature It is the world We never see it. Many wonderful things Melted in nature Like trees, flowers, Rivers, animals etc.

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

ശ്രീമതി സൗമ്യ എൽദോസ് രക്ഷകർത്താവ്

നീർമാതളം അക്ഷരത്തിന് നീർമാതളത്തിന്റെ ചാരുതയും സുഗന്ധവും പകർന്ന മാധവിക്കുട്ടി. നമുക്കറിയാം മലയാളി സ്ത്രീയെ സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് മാധവിക്കുട്ടി അല്ലെങ്കിൽ മറ്റാരാണല്ലേ ? ശരീരത്തിന് അതിന്റേതായ ഒരു നിഷ്കളങ്കത ഉണ്ടെന്നും, അതിനെ സ്നേഹിക്കണമെന്നും അവർക്ക് വഴികാട്ടിയത് കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞുനിന്ന അമ്പഴത്തിലെ കുട്ടിയോപ്പാണെന്ന്,നീർമാതളം പൂത്തകാലം എന്ന ആത്മകഥാപരമായ കൃതിയിൽ അവർ എഴുതി. കണ്ണെഴുതി പൊട്ടുകുത്തി വെള്ളക്കൂവപ്പൊടിയുടെ തിലകക്കുറി വരച്ച് മുടിയിൽ പൂ ചൂടിയ പെൺകൊടിയേക്കാൾ മനോഹരി മറ്റാരുമില്ലെന്ന് പഠിപ്പിച്ചു.

മരണം വരെയും ആരും കാണാതെ സൂക്ഷിക്കപ്പെട്ട സ്ത്രീ ശരീരം,മരണശേഷം അന്യരാൽ കഴുകി വൃത്തിയാക്കപ്പെട്ട് അഗ്നിക്ക് ഭക്ഷിക്കാൻ കൊടുക്കുന്ന കൊടിയ നീതികേട് മാധവിക്കുട്ടി നമ്മളെ പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തുന്നു . "മനസ്സിനെ ആഴത്തിലാഴ്ത്തുവാൻ ആർദ്രമാം വാക്കുകളിന്നെൻ ഓർമ്മകളിൽ പ്രണയമാണെനിക്കെന്നുമെൻ പ്രാണ നീർ മാതള പൂക്കളോടെപ്പോഴും. ആ നീർമാതളം ഇന്നും പൂത്തുകൊണ്ടേയിരുന്നു.ചിലപ്പോളൊക്കെയും കാലം തെറ്റിയും...

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

വൃന്ദ സിബിൻ രക്ഷകർത്താവ്

ആകാശക്കാഴ്ചകൾ നീലവിഹായസ്സിൽ നീന്തിത്തുടിക്കുന്ന അരയന്ന ചേലോലും മേഘങ്ങളേ ... പഞ്ഞിക്കെട്ടുകൾ പോലെയുള്ള നിന്റെ ലോലമേനിയിൽ തലോടുന്നതാര് ? ഇളംകാറ്റോ തൂവൽപ്പക്ഷികളോ... പറന്നു പറന്നു പോകുന്നതെങ്ങു നീ ആരെത്തേടി പോകുന്നു നീ ? അങ്ങകലെ കാത്തു നിൽക്കുന്ന നീർമണിത്തുള്ളികളെയോ...

ജി.യു.പി.എസ് പിറമാടം

ശ്രീമതി സമീന സി ഐ അദ്ധ്യാപിക

ലോക് ഡൗൺ വിശേഷം ലോക് ഡൗൺ എന്താണെന്നു അനുഭവിച്ചറിഞ്ഞ കാലഘട്ടം. ആരും എങ്ങും പോകുന്നില്ല. പരസ്പരം കാണുന്നില്ല ചിരിക്കുന്നില്ല, എന്തിനു തന്റെ അയൽവീടുകളിൽ പോലും പോകുവാനോ സംസാരിക്കുവാനോ പലരും ഭയപ്പെട്ടിരുന്നു. പഠനം ഓൺലൈനിൽ... അധ്യാപകരും വിദ്യാർഥികളും അവരവരുടെ വീടുകളിലിരുന്നു പഠനപ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണത്രേ കോവിഡ്. വായുവിലൂടെയോ സ്പർശനത്തിലൂടെയോ പകരുന്ന രോഗം ശ്വാസകോശത്തെ ബാധിക്കുന്നു. ഇത് തടയാനായി മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ഉപയോഗിച്ച് നിർബന്ധമായും മൂടണമത്രേ... കൈകൾ ഇടയ്ക്കിടക്ക് സോപ്പ്‌ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം. എല്ലാവരും പരസ്പരം ഭീതിയോടെ കാണുകയും പെരുമാറുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചൈനയിൽ നിന്നാണത്രെ ഇത് വന്നത്. തലവേദന, ഛർദി, തൊണ്ടവേദന, പനി ഇവയെല്ലാമാണ് ലക്ഷണങ്ങൾ. പിറമാടം യു പി സ്കൂളിലെ അദ്ധ്യാപികയായ എനിക്ക് ഒരു മോഹം ഓൺലൈനിലൂടെ മാത്രം കുട്ടികളോട് സംവദിക്കുമ്പോൾ, കുട്ടികളെ ഒന്ന് സന്ദർശിക്കണമെന്ന്. ടീച്ചർ തീരുമാനം ഉറപ്പിച്ചു. ക്രിസ്തുമസ് അടുത്ത് വരുന്നതിനാൽ കുഞ്ഞുങ്ങൾക്ക് സമ്മാനവും കൊണ്ടാണ് ചെന്നത്. ആദ്യം ഒരു കുട്ടിയുടെ വീട്ടിലേക്ക് പിന്നീട് അടുത്ത കുട്ടിയുടെ വീട്ടിലേക്ക്.... അങ്ങനെയങ്ങനെ കണ്ണികണ്ണിയായി വീടുകൾ സന്ദർശിച്ചു കുശലാന്വേണഷണങ്ങൾ നടത്തി. ടീച്ചറും രക്ഷിതാക്കളും കുഞ്ഞുങ്ങളും പൂർണ്ണ തൃപ്തർ. എന്തെന്നില്ലാത്ത സന്തോഷം. എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി. അടുത്ത ദിവസം ഒരു ഫോൺ കോൾ..... ആദ്യം സന്ദർശിച്ച വീട്ടിലെ കുട്ടിയുടേത് . അവന്റെ അച്ഛന് പനി ഉണ്ടായിരുന്നെന്ന്. ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. അദ്ദേഹത്തെ ആരോഗ്യവകുപ്പ് പിടിച്ചു കൊണ്ട് പോയത്രേ... ഞങ്ങളും ഇപ്പോൾ അവരുടെ നിരീക്ഷണത്തിലാണ്.........

ജി.യു.പി.എസ് പിറമാടം

സോമി മാത്യു അദ്ധ്യാപിക

ഫെബ്രുവരി "ഫെബ്രു" എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഫെബ്രുവരി എന്ന പേര് രൂപപ്പെട്ടത്.ശുദ്ധീകരണം എന്നാണ് ഫെബ്രു എന്ന പദത്തിന്റെ അർത്ഥം.റോമൻ കലണ്ടർ പ്രകാരം ശുദ്ധീകരണാചാരമായിരുന്നു "ഫെബ്രുവ."ഫെബ്രുവരി 15 നാണ് ഇത് നടന്നിരുന്നത്.കുറേ വർഷങ്ങൾക്കു മുൻപ് വർഷത്തിലെ രണ്ടാമത്തെ മാസം ഫെവറൽ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് "ഫെബ്രുഈർ" എന്ന പേരിലും ഈ മാസത്തെ വിളിച്ചിരുന്നു.ഫെബ്രുവരി എന്ന് ഈ മാസത്തിന് പേര് വന്നിട്ട് ഏകദേശം 100 വര്ഷം മാത്രമേ ആകുന്നുള്ളൂ.

ജി.യു.പി.എസ് പിറമാടം

ഇന്ത്യയിൽ ഏറ്റവും വലുത് 1 ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? ഗുജറാത്തിലെ കച്ച് 2 ഇന്ത്യയിലെ ഏറ്റവും വലിയ സംസഥാനം? രാജസ്ഥാൻ

സമ്പാദക

3 ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

അലീന ജിജു ക്ലാസ്:7

ജോഗ് വെള്ളച്ചാട്ടം 4 ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി? നാഷണൽ ലൈബ്രറി കൊൽക്കത്ത 5 ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട? ചെങ്കോട്ട 6 ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം? ഭരത്പൂർ പക്ഷിസങ്കേതം 7 ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി? ഗോഡ്‌വിൻ ഓസ്റ്റിൻ 8 ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്? ഗ്രാൻഡ് ട്രങ്ക് റോഡ് 9 ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം? എല്ലോറ ഗുഹാക്ഷേത്രം 10 ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം? ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 11 ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി? ഥാർ മരുഭൂമി 12 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? ചിൽക്കാ തടാകം 13 ഇന്ത്യയിലെ ഏറ്റവും വലിയ പർവ്വത നിര? ആരവല്ലി 14 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? എസ് ബി ഐ 15 ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ഇടനാഴി

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

ശ്രീമതി ലിഞ്ചു എബിൻ രക്ഷകർത്താവ്

പച്ചക്കുപ്പായക്കാർ ഞങ്ങൾ വന്നല്ലോ കൂട്ടരേ... നിങ്ങളുടെ ഊണ് മുറിയിൽ ആരൊക്കെയാണെന്നറിയാമോ? ഞങ്ങളിൽ വലിയവൻ മുരിങ്ങക്കായ് ഞാനോ സുന്ദരി തക്കാളി ഞാനോ മുള്ളൻ പാവയ്ക്ക വികൃതിക്കാരൻ മുളകോ ഞാൻ എന്നെ തൊട്ടാൽ കരയിക്കും കരയിക്കാൻ ഞാനും എത്തി സാമ്പാറിൻ ചങ്ങാതി സവാള ചങ്ങാതിയായ ഞാനും ഉണ്ടേ കൂട്ടരേ... കുഞ്ഞൻ കുഞ്ഞൻ വെണ്ടയ്ക്ക ഞാനും ഉണ്ടേ ഞാനും ഉണ്ടേ അവിയലിലും ഉള്ളവൻ ഞാൻ വെള്ളരിയെന്നൊരു പേരാണേ മാറൂ മാറൂ കൂട്ടരേ മാറൂ മാറൂ കൂട്ടരേ... ഞാനുമുണ്ട് ഞാനും ഉണ്ടേ നിങ്ങടെ പൊന്തൻ മത്തങ്ങ എന്നെക്കണ്ടാൽ പേടി വേണ്ട ഞാനൊരു പാവം മധുരക്കാരൻ ഞങ്ങളെല്ലാം ഒത്തുചേർന്നാൽ നിങ്ങൾക്കെന്നും നാവിൽ രുചിമേളം.

ജി.യു.പി.എസ് പിറമാടം

കരുതലോടെ മുന്നേറാം പൊതുവിദ്യാഭ്യാസം ജനകീയമാക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം വളരേയധികം പിന്തുണ നൽകി വരുന്നു.മൈനസ്

മുതൽ

പ്ലസ്

ടു

വരെയുള്ള

തലങ്ങളെ

ഏകോപിപ്പിച്ച്

സ്കൂളുകളിലെ

ഭൗതികവും,അക്കാദമികവുമായ ഉന്നമനത്തിനു വേണ്ടി വിവിധതരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.ബ്ലോക്ക് റിസോഴ്‌സ് സെന്റർ വഴിയും ക്ലസ്റ്റർ റിസോഴ്സ് സെന്റർ വഴിയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇതിൽ ഏറ്റവും പ്രാധാന്യത്തോടെ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് പ്രത്യേക പരിഗണന

അർഹിക്കുന്ന

കുട്ടികളുടെ

വിദ്യാഭ്യാസം.അതിനായി

റിസോഴ്സ്

അദ്ധ്യാപകരുടെ

സഹകരണത്തോടെ സ്കൂളുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. വിവിധ തരാം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികളെയാണ് സ്കൂളുകളിൽ കണ്ടെത്തിയിട്ടുള്ളത്. വിവിധതരത്തിലുള്ള അനുരൂപീകരണ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളുടെ അക്കാദമിക മുന്നേറ്റം മാത്രമല്ല സ്വഭാവരൂപീകരണത്തിന് മാതാപിതാക്കൾക്കൊപ്പം അദ്ധ്യാപകരും വലിയ പങ്ക് വഹിക്കുന്നവരാണ്.നമ്മുടെ കുട്ടികളെ ചേർത്ത് പിടിക്കാം.സ്നേഹത്തോടെ കരുതലോടെ... മാറ്റങ്ങൾക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം... പ്രാർത്ഥനയോടെ...

റെയ്‌നി ടീച്ചർ

ജി.യു.പി.എസ് പിറമാടം

ടാൻഗ്രാം ചിത്രം സന സന്തോഷ് ക്ലാസ്:3

ജി.യു.പി.എസ് പിറമാടം

പെൻസിൽ ഡ്രോയിങ്‌

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

അലീന മോൾ എബിൻ ക്ലാസ് :4

നമ്മുടെ കൊച്ചു കേരളം തെങ്ങുകൾ നിറഞ്ഞ നാടാണേ നമ്മുടെ കൊച്ചു കേരളം മലരുകൾ നിറഞ്ഞ നാടാണേ മാലയും കുന്നും പുഴയും ഉള്ള നാടാണേ കലകളുടെ സ്വന്തം കേരളം നിറഞ്ഞു നിൽക്കും വയലേലകളെ കാണാനെന്തു മനോഹരം എന്നെന്നും മനോഹരം നമ്മുടെ കൊച്ചു കേരളം ...

ജി.യു.പി.എസ് പിറമാടം

ഞാൻ ജുവാൻ അജിത്ത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. പിറമാടം ഗവ യു പി സ്കൂളിൽ ആണേ ഞാൻ പഠിക്കുന്നത്. എനിക്ക് പടം വരയ്ക്കാനറിയാമല്ലോ... ഞാൻ വരച്ചതാണിത് . എന്റെ പടം നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടോ...?

ജി.യു.പി.എസ് പിറമാടം

സമ്പാദക ഫിയ മേരി എൽദോസ് ക്ലാസ്:2

പഴഞ്ചൊല്ലുകൾ *ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാണ്. *ഇരുന്നിട്ട് വേണം കാല് നീട്ടാൻ. *ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്. *ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. *എലിയെ പേടിച്ച് ഇല്ലം ചുടുക. *ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ. *നനയുന്നിടം കുഴിക്കരുത്. *പല തുള്ളി പെരുവെള്ളം. *പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ. *തൊഴുതുണ്ണരുത് ഉഴുതുണ്ണുക.

ജി.യു.പി.എസ് പിറമാടം

വിശ്വദേവ് എം ജിജീഷ് ക്ലാസ് : 6

മണിക്കുട്ടി സ്കൂളിലേക്ക് പുത്തനുടുപ്പും വർണ്ണക്കുടയുമായി നാളെ സ്കൂളിലേക്ക് പോകാമല്ലോ. എ സന്തോഷത്തോടെ നൂറു സ്വപ്‌നങ്ങൾ കണ്ടാണ് മണിക്കുട്ടി ഉറങ്ങാൻ കിടന്നത്. എന്തുകൊണ്ടാണോ അവൾക്ക് ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും എത്രനേരം കിടന്നുവെന്നറിയില്ല. അമ്മയുടെ "മണിക്കുട്ടീ വേഗമെണീക്ക് " എന്ന വിളി കേട്ടാണ് അവൾ എണീറ്റത്.അയ്യോ സമയമേറെയായെന്നു തോന്നുന്നു.അവൾ പെട്ടെന്ന് എണീറ്റു . പല്ലുതേച്ച് കുളിച്ച് ഭക്ഷണം കഴിച്ച് റെഡിയായി.അമ്മയോട് വേഗം വരാൻ പറഞ്ഞ് അവൾ ഉമ്മറത്തിണ്ണയിലിരുന്നു.അവളുടെ മനസ്സിൽ നിറയെ സ്കൂളും അവിടുത്തെ ടീച്ചർമാരും കളിക്കൂട്ടുകാരുമെല്ലാമായിരുന്നു.പുത്തനുടുപ്പിട്ട് വർണ്ണക്കുടയുമായി അച്ഛനും അമ്മയ്ക്കുമൊപ്പം അവൾ പുറത്തേക്കിറങ്ങിയതും ദാ... എത്തി വില്ലൻ.മഴച്ചേട്ടൻ. പാതിമഴയിൽ നനഞ്ഞ് സ്കൂളിലെത്തി.എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ വന്നിട്ടുണ്ട്.ഓരോന്ന് കണ്ട് മണിക്കുട്ടി ക്ലാസിനടുത്തെത്തി.ചില കുട്ടികൾ കരയുന്നു.ഞാനൊരിക്കലും കരയില്ല.അവൾ മനസ്സിലുറപ്പിച്ചു. ടീച്ചർ വന്നു.അച്ഛന്റെ കൈയിൽ നിന്നും ടീച്ചറിന്റെ കൈയിലേക്ക്. അവിടെനിന്ന് കൂട്ടുകാരുടെ അടുത്തേക്ക്.അമ്മയും അച്ഛനും പോകുന്നത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു സങ്കടം.

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

ജി.യു.പി.എസ് പിറമാടം

സൗമ്യ കെ പി അദ്ധ്യാപിക

തേൻമിഠായികൾ മാവിൻ ചില്ലയിലൂടെ തത്തിക്കളിക്കുന്ന അണ്ണാറക്കണ്ണൻ എന്തോ ശബ്ദം കേട്ട് ഒന്ന് ചരിഞ്ഞു നോക്കി. അഴികൾക്കിടയിലൂടെ നീണ്ടു വന്ന കൈയിൽ നിറയെ തേൻമിഠായികൾ.ഒന്നുകൂടി കൺചിമ്മി നോക്കിയപ്പോൾ മനസ്സിലായി, അത് വെറും തോന്നലായിരുന്നെന്ന്. മാമ്പൂമണവും പേറി പറന്നിരുന്ന കാറ്റിന് തെല്ലും സംശയം തോന്നിയില്ല. വെളിച്ചം കടക്കാൻ മടിക്കുന്ന ഇടനാഴിയിലൂടെ കാറ്റ് ഒന്നൊളിച്ചു നോക്കി.ഇടനാഴിയുടെ അങ്ങേയറ്റത്ത് ആലസ്യത്തിലങ്ങനെ മുനിഞ്ഞ്‌കത്തുന്ന മഞ്ഞ ബൾബ്. അതിന്റെ മങ്ങിയ വെളിച്ചത്തിൽ കണ്ടു, കുനുകുനെ പോകുന്ന കൂനനുറുമ്പുകൾ.എന്തോ അവയ്ക്കിന്ന് പതിവിലേറെ ഉത്സാഹം.തേൻമധുരം നുണഞ്ഞതുപോലെയൊരു സന്തോഷം.ഒരു നിമിഷം ശങ്കിച്ച കാറ്റ് മെല്ലെ അവരെ അനുഗമിച്ചു. ചെന്നെത്തിയ മുറിയിൽ അതെ കൈകൾ നിറയെ തേൻമിഠായികളുമായി.കാണാത്തതിനെ കണ്ടെത്തിയ സന്തോഷത്തിൽ ഓടിയെത്തിയ കാറ്റ് ഒന്ന് പകച്ചു.മാമ്പൂമണം നുകർന്ന് തനിക്കായ്‌തേൻമണം നീട്ടിയിരുന്നു കൈകൾ ഇന്ന് തന്റെ വരവറിയുന്നില്ലെന്ന്.മാമ്പൂമണവുമായെത്തിയ കാറ്റ് തേൻമണം നുകരാനാവാതെ നിന്നു.ഇതൊന്നുമറിയാതെ കൂനനുറുമ്പുകൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു.

ജി.യു.പി.എസ് പിറമാടം

നന്ദി... അക്ഷരപ്പൂക്കൾ തൻ വർണ്ണങ്ങൾ വാരി വിതറിയ കുരുന്നുകൾക്ക്... ആശയ സമ്പന്നമായ രചനകൾ നടത്തിയ രക്ഷിതാക്കൾക്ക്... അനുഗ്രഹാശംസകൾ നൽകിയ സുമനസ്സുകൾക്ക്... എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നവർക്ക്... ഈ "നന്തുണി" തൻ തന്ത്രികൾ രാഗാർദ്രമാക്കിയ അക്ഷരസ്നേഹികളായ എല്ലാവർക്കും... നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ

നന്ദി...

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.