e_magazine GHS vegappatta Flipbook PDF


7 downloads 105 Views 5MB Size

Story Transcript

കഥ പഴഞ്ചോല് ലുകൾ കടങ്കഥകൾ കവിത ലേഖനം

പക്ഷിക്കൂട്ടം വർണ ചിറകു വിടർത്തി പറക്കുവാൻ പക്ഷികൾ ക്കുണ്ടൊരു നന്മ മനം . ആ മനം തുറക്കുവിൻ കാണാം അതിലൊരു കൂട്ടമായി പറക്കുവിൻ പക്ഷി കൂട്ടം .

പണ്ടു പണ്ടാ പക്ഷിക്കായൊരു കൂട്ടം പക്ഷി കൂട്ടുകാർ ഉണ്ടായിരുന്നു AVANI 4TH

lonely I am The thing i am the nature i am the thing that all of as need i can fell everything i can touch everything i can be your destination but i am so lonely no one be my nature no one be my destination i am so lonely Febin k Shine

वर्षा वर्षा, वर्षा, जल्दी आओ गर्मियां खत्म हो चुकी हैं और बारिश आ रही है पौधों और फूलों को फलने-फूलने दें वर्षा, वर्षा, जल्दी आओ गर्मियां खत्म हो चुकी हैं और बारिश आ रही है पौधों और फूलों को फलने-फूलने दें

अथिराध

കേരള ഗ്രാമം കേരള ഗ്രാമം പച്ച പുതച്ചൊരു കൊച്ചു ഗ്രാമം കലകളാൽ നിറഞ്ഞൊരു മലയാള ഗ്രാമം പുഴകളാൽ തിങ്ങിയ അഴകുള്ള ഗ്രാമം പറവകൾ പാറുന്ന പുണ്യ ഗ്രാമം കുയിലുകൾ പാടുന്ന മയിലുകൾ ആടുന്ന നന്മകൾ നിറയുന്ന സുന്ദര ഗ്രാമം സുന്ദര ഗ്രാമം സുന്ദര ഗ്രാമം.....

വൈഷ്ണവ് എസ് 4A

ഇരുൾ കവിത ഇരുളിനാണോ വെളിച്ചത്തിനാണോ ആഴം കൂടുതൽ വെളിച്ചത്തിന്റെ നേർവഴികൾ ഇടുങ്ങിയതായിരുന്നു വെളിച്ചം നേരെ നടന്നു..... പക്ഷേ അഗാധ ഗർത്തങ്ങൾ അതിന്റെ വേഗത കുറച്ചു.. എന്നാൽ ഇരുളിനാവട്ടെ എത്ര അഗാധതയിലേക്ക് നീങ്ങിയപ്പോഴും മുന്നോട്ടുള്ള വഴികൾ പ്രകാശിതമായിരുന്നു തനിയെ നടന്നപ്പോൾ പ്രകാശത്തിന് വഴിതെറ്റി അവിടെയും പ്രകാശത്തിന് കൂട്ടായി ഇരുളുണ്ടായിരുന്നു

ധർമ്മജ.. എസ്

ഇലകളുടെ വേരോർമകൾ ഇലകളിലേക്കൊന്ന് തിരിഞ്ഞു നടക്കണം. വേരിന്റെ ഓർമകളെ തിരിച്ചുപിടിക്കണം. ദലങ്ങളുടെ ഓരോ മുടിനാരിയിഴയിലും മർമ്മരങ്ങൾക്കായി കാതോർക്കണം. വിത്തുകളുടെ കടലാഴങ്ങളിൽ ജീവന്റെ ആദ്യത്തെ തുടിപ്പുകകളെ തിരയണം. പൂക്കളുടെ ആകാശങ്ങളിൽ തിരുശേഷിപ്പുകളുടെ മുഗ്ദ പ്രണയങ്ങളെ ഇലകളാൽ മൂടണം. കാണ്ഠങ്ങളുടെ ശബ്ദകോശങ്ങളിൽ കാറ്റെഴുതിയ ആദ്യാക്ഷരങ്ങളെ തിരിച്ചുപിടിക്കണം. പിന്നെയാ വേരിന്റെ ഒളിയിടങ്ങളിലൂടെ ഇലകളെ തിരിച്ചുപിടിക്കണം. അതിരുകളാൽ ഒട്ടിപ്പിടിച്ച ശിഖരങ്ങളിൽ നിന്നും ആകാശത്തെ സ്വതന്ത്രമാക്കണം. ഇലകകളാൽ മൂടിയ കൂടുകളിൽ നിന്നും സ്നേഹ സന്ദേശം പാടിയ കിളികളെയത്രയും തിരികെ വിളിക്കണം.

നിജീഷ് മണിയൂർ

ഇന്ദ്രജാല അഹങ്കാരിയാണ് ഇന്ദ്രജാല മറിയുന്ന നാടോടി തിരക്കുകളിലൂടെ തിരിച്ചറിയപ്പെടാതെ സഞ്ചരിക്കും പൊതിഞ്ഞു വെച്ച പ്രതീക്ഷകളെ അപഹരിക്കും കോലം മാറി തിരികെ എത്തും അപ്പോഴും ആരെയോ കാത്തിരിക്കുന്ന വർത്തമാനത്തെ നോക്കി പരിഹസിക്കും പല്ലിളിക്കും ക്രൂരനായ കാലം മാന്ത്രികൻ എന്ന് തെറ്റിദ്ധരിപ്പിക്കും സ്വപ്നങ്ങളെ തൊപ്പിയിൽ ഒളിപ്പിച്ച് കാണികൾക്കിടയിലൂടെ നാടുവിടും ക്രൂരനായ കാലം തന്നെയാണ് നിന്നെയും എന്നെയും ഇങ്ങനെ

ശിഖ നടുവണ്ണൂർ

വിദ്യാലയവും ലഹരികളും സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുകയാണ് ലഹരി. ഇതാകട്ടെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവതലമുറയെയുമാണ് . വിദ്യാർഥികളെ ഇത് ചെന്നെത്തിക്കുന്ന ലോകം തന്നെ വ്യത്യസ്തമാണ് പല പേരുകളിൽ സുലഭമാണ് മയക്കുമരുന്നുകൾ .സാധാരണ വിദ്യാർത്ഥികൾക്ക് ഇത് ആവശ്യമില്ലെങ്കിലും സ്കൂളിന്റെ പരിസരങ്ങളിലെ കടകളിൽ ഇത് സുലഭമായി ലഭിക്കും. പാൻപരാഗ്,ശംഭു വൈറ്റ്നർ എന്നിങ്ങനെ പല പേരുകളിൽ ഇവ ലഭ്യമാണ്. പിന്നീട് ഇവ ലഭ്യമല്ലാതെ വന്നാൽ വിദ്യാർഥികൾ അത് അന്വേഷിച്ചു പോകും ചില ഇടങ്ങളിൽ ആരോഗ്യവകുപ്പുകൾ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ടുകൾ പലതും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന സ്വഭാവ വൈകൃതങ്ങളും കുറവല്ല. പെട്ടെന്ന് ദേഷ്യം വരിക പൊട്ടിത്തെറിക്കുക ഉന്മാദവസ്ഥ ഉണ്ടാവുക അക്രമകാരികൾ ആവുക. വീട്ടിലും പരിസരങ്ങളിലും ഉള്ള സ്നേഹബന്ധത്തിൽ കുറവ് കാണുക ഇങ്ങനെ സ്വഭാവ രൂപീകരണത്തിലും ഇവവരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. ഇവ തിരിച്ചറിയാൻ പലപ്പോഴും മാതാപിതാക്കൾക്ക് കഴിയാറില്ല എന്നതാണ് സത്യം. കേരളത്തിൽ പിടിക്കപ്പെട്ട മയക്കുമരുന്ന് മാധ്യമങ്ങളിൽ 90 ശതമാനവും കേന്ദ്രീകരിച്ചിരുന്നത് വിദ്യാലയങ്ങൾക്ക് ചുറ്റുമാണ് എന്നറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി നമുക്ക് മനസ്സിലാവുക. വീടുകളിൽ ഇരുന്ന് മദ്യപിക്കുന്നത് മറ്റും കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും ഈ ഒരു രീതിയിലേക്ക് കടന്നു ചെല്ലുന്നു എന്നതാണ് സത്യം. ഗ്രാമങ്ങളിൽ p പോലും നമ്മുടെ പല ആഘോഷങ്ങളുടെയും പരസമാപ്തി മദ്യപാനത്തിലാണ് അവസാനിക്കുന്നത്. കൃത്യവും സമഗ്രവും സമുചിതമായ ഇടപടികളിലൂടെ മാത്രമേ കുട്ടികളെ ഈ ഒരു വൈകൃതത്തിൽ നിന്ന് മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ. ഇല്ലെങ്കിൽ താമസിയാതെ വിദ്യാലയങ്ങൾ മയക്കുമരുന്നുകളുടെ ഒരു കേന്ദ്രം തന്നെയായി മാറുക തന്നെ ചെയ്യും. ഇതിന് സമൂഹം മുഴുവനും ഒന്നിച്ചു ചേർന്ന് ലഹരിക്കെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്

.ദേവിക 10A

मैं हूँ सुप्पर हवा मैं हूँ सूप्पर हवा तुम लोग मुझे तुच्छ समझा लेकिन शक्ति है मुझमें सबको भस्म करने की , तुम लोग सुना होगा उडीसा के दीन गाथा मैं हूँ रचा वह दीन गाथा सब हो गया भस्म सभी के सुनहरा सपना मकान अपनाने की, डॉक्टर बनने की आदि अनगिनत सपने हो गया भस्म कंजूसी बनकर जो कमाया वहभी प्रलय में बह गया याद करो ; अब जो जीवन है वह सुख से जियो , आपसी प्रेम आपसी विश्वास से जियो याद करो ; आपका दौलत केवल ; केवल एक सूप्पर हवासे चकना चूर होगा।

षीबा .

വാമൊഴിചിന്തുകൾ 🔴 അകത്തു കത്തിയും പുറത്തു പത്തിയും 🔴അഞ്ചിലറിഞ്ഞില്ലെങ്കിൽ അമ്പതിലറിയും 🔴 അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം ആയാലോ? 🔴 അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും 🔴 അടിതെറ്റിയാൽ ആനയും വീഴും 🔴 അണ്ടിയോട് അടുത്താലെ മാങ്ങയുടെ പുളിപ്പറിയൂ 🔴 അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ല 🔴 അധികമായാൽ അമൃതും വിഷം 🔴 അങ്കവും കാണാം താളിയുമൊടിക്കാം 🔴 അന്ന വിചാരം മുന്ന വിചാരം ;പിന്നെ വിചാരം കാര്യവിചാരം 🔴 ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത് 🔴 ഉണ്ടവൻ അറിയില്ല, ഉണ്ണാത്തവന്റെ വിശപ്പ് 🔴 ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും 🔴 ഒരു കുന്നിന് ഒരു കുഴി 🔴 കാടിയായാലും മൂടി കുടിക്കണം

THANMAYA MR

എൻറെ മായാലോകം ഒരു ദിവസം രാവിലെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് നോക്കുമ്പോൾ മേഘങ്ങൾക്കിടയിൽ എന്തോ ഒന്ന് നിൽക്കുന്ന പോലെ എനിക്ക് തോന്നി. എന്താണത് എന്ന് മനസ്സിലാവാതെ ഞാൻ മുറ്റത്തേക്ക് ഇറങ്ങി. അത് എൻറെ നേരെ വരുന്നതായി എനിക്ക് തോന്നി. ഉടൻ തന്നെ ഞാൻ വീട്ടിലേക്ക് കയറി. എൻറെ വീടിൻറെ മുറ്റത്ത് അത് വന്നു നിന്നു. മേഘ കഷ്ണം പോലെ മൃദുവായ ശരീരം. നീണ്ടു വളഞ്ഞു നൂലുകൾ തുന്നി ചേർത്ത പോലുള്ള വാലുകൾ. കരി നിറത്തിൽ മനോഹരമായി നീട്ടി എഴുതിയ പോലുള്ള കണ്ണുകൾ. നക്ഷത്രം തിളങ്ങും പോലെ തിളങ്ങുന്ന കൃഷ്ണമണി. ഏതാണ്ട് കുതിര പോലൊക്കെ ഉണ്ടായിരുന്നു അത്. അത് എന്നോട് സംസാരിച്ചു വളരെ മൃദുവായ ശബ്ദം എനിക്ക് ആദ്യം ഭയം തോന്നിയെങ്കിലും അതിൻറെ ശബ്ദം കേട്ടപ്പോൾ എനിക്ക് അതിനെ ഇഷ്ടമായി. അത് എന്നെ അരികിലേക്ക് വിളിച്ചു. ഞാൻ ചെന്നു. എന്നോട് പുറത്ത് കയറുന്നോ ഞാൻ എൻറെ വീട് കാട്ടിത്തരാം എന്ന് പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അതിൻറെ പുറത്തേക്ക് എടുത്തുചാടി. വളരെ മൃദുവായ പഞ്ഞി പോലുള്ള ശരീരം. അത് എന്നെയും വഹിച്ചു കൊണ്ട് വാനിലേക്ക് പറന്നു ഉയർന്നു. മേഘങ്ങൾ ഒക്കെ എന്നോട് മന്ദഹിസിക്കുന്നതായി എനിക്ക് തോന്നി. താഴേക്ക് നോക്കിയപ്പോൾ എല്ലാ ബഹുനില കെട്ടിടങ്ങളും മരങ്ങളും കുഞ്ഞു കുഞ്ഞു ഉറുമ്പുകൾ പോലെ എനിക്ക് തോന്നി. രണ്ടു മേഘങ്ങൾക്കിടയിലൂടെ അതെന്നെയും വഹിച്ചു ഒരു ഗുഹ പോലുള്ള വാതിലിൻ മുന്നിലെത്തി. ആ വാതിൽ തുറന്നു ഈ യാത്രയ്ക്കിടയിൽ അത് എന്നോട് ഒരുപാട് സംസാരിച്ചു. ഞങ്ങൾ അതിൻറെ വീട്ടിലെത്തി. സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ നിലം, ചുറ്റും മഞ്ഞു

പോലുള്ള ചുമരുകൾ. വളരെ വിശാലമായതും സ്വസ്ഥവും ആയിരുന്നു ആ വീട്. പിന്നീട് അത് എന്നെ എടുത്ത് ലോകം മുഴുവൻ കാണിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ മേഘങ്ങൾക്കിടയിലൂടെ പോകുമ്പോൾ താഴെ നിന്ന് അമ്മ വിളിക്കുന്നതായി എനിക്ക് തോന്നി. അപ്പോൾ പെട്ടെന്ന് അതൊരു മേഘത്തിൽ തട്ടി ഞാൻ അതിൻറെ ദേഹത്തു നിന്ന് നിലത്തേക്ക് വീണു. വീണു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഒരു സ്വപ്നം കണ്ടതാണെന്ന്. അമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ കട്ടിലിൽ നിന്ന് താഴെ വീണതാണ് സംഭവം.

സേതുലക്ഷ്മി എം.എസ്

കടംകഥകൾ അമ്മയെ കുത്തി മകൻ മരിച്ചു. ? ഉത്തരം :- തീപ്പെട്ടി 2. മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു.? ഉത്തരം :- കോഴി  3. അടുക്കളയിലെ അമ്മായി അമ്മ. ? ഉത്തരം :- പൂച്ച 4. ആശാരി മൂശാരി തൊടാത്ത തടി വെള്ളത്തിലിട്ടാൽ ചീയാത്ത തടി. ? ഉത്തരം: – ചീങ്കണ്ണി

5. ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരൻ കൂനന്റെ പേരെന്ത് ? ഉത്തരം :- ചെമ്മീൻ

6. പകലെല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ ? ഉത്തരം :- കണ്ണ്

7. കാവൽ ഇല്ലാത്ത കൊട്ടാരത്തിൽ കണക്കില്ലാത്ത മുത്തുമണികൾ ? ഉത്തരം :- നക്ഷതൃങ്ങൾ

8. വായമൂടി മുഖത്തടിച്ചാൽ കേൾക്കാനിമ്പം ? ഉത്തരം :- മദ്ദളം

9. വായില്ലാ ഭരണിയിൽ രണ്ടച്ചാർ ? ഉത്തരം :- മുട്ട

10. വായില്ലാത്തവൻ കഞ്ഞികുടിച്ചു ? ഉത്തരം :- മുണ്ട്

മഴ

മാനം കറുത്തല്ലോ മാരിവിൽ കണ്ടല്ലോ മഴ പെയ്തു ഇലകളിൽ. മഴ പെയ്തു പൂക്കളിൽ മഴവിൽ മാഞ്ഞല്ലോ സൂര്യനും വന്നല്ലോ മഴ പാട്ടിൻ താളത്തിൽ ചാഞ്ചാടി തുമ്പികൾ പാറിപ്പറഞ്ഞല്ലോ

ലക്ഷ്മിനന്ദ. എസ് 2A

പകരത്തിനു

പകരം

ഒട്ടകവും കുറുക്കനും ഉറ്റ ചങ്ങാതിമാരായിരുന്നു അവർ ഒന്നിച്ചായിരുന്നു ആഹാരം തേടി ഇറങ്ങുന്നത്. ഒട്ടകപ്പുറത്തായിരുന്നു കുറുക്കന്റെ യാത്ര. ഒരു ദിവസം സുഹൃത്തായ കാക്കയിൽ നിന്ന്, പുഴയുടെ അക്കരെയുള്ള കരിമീൻ തോട്ടത്തെ കുറിച്ചും വയലിലെ ഞണ്ടുകളെക്കുറിച്ചും ഇരുവരും അറിഞ്ഞു.ഉടൻതന്നെ അവിടെ പോയാൽ കൊള്ളാമെന്നായി രണ്ടുപേർക്കും. ഒട്ടകത്തിന് കരിമ്പും കുറുക്കനും ഞണ്ടും വലിയ ഇഷ്ടമായിരുന്നു. അപ്പോൾ തന്നെ ഇരുവരും പുഴക്കര യുള്ള കരിമ്പ് തോട്ടത്തിലേക്ക് യാത്രയായി. അവർ പുഴ മുറിച്ചു കടന്ന് കരിമ്പിൻ തോട്ടത്തിൽ എത്തി. വയലിലൂടെ ഓടിക്കളിക്കുന്ന മുഴുത്ത ഞണ്ടുകളെ കണ്ടപ്പോൾ കുറുക്കൻ ഒട്ടകപ്പുറത്തുനിന്ന് ചാടിയിറങ്ങി, ആർത്തിയോടെ ഞണ്ടുകളെ പിടിച്ചു കറുമുറ തിന്നാൻ തുടങ്ങി. ഒട്ടകം ആകട്ടെ വളരെ സാവകാശത്തിലാണ് കരിമ്പ് തിന്നുകൊണ്ടിരുന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ കുറുക്കന്റെ വയർ നിറഞ്ഞു. " ഇനി നമുക്ക് പോകാം ". കുറുക്കൻ പറഞ്ഞു."അല്പം കാത്തു നിൽക്കൂ, എന്റെ വയർ നിറഞ്ഞില്ല ഞാൻ തിന്നു തുടങ്ങിയതേയുള്ളൂ". ഒട്ടകം അപേക്ഷിച്ചു. അതുകേട്ടപ്പോൾ കുറുക്കന് ദേഷ്യം വന്നു. ഇനി ഒട്ടകത്തെ കാത്തു നിൽക്കണമല്ലോ! എത്ര നേരമാണ് കാത്തിരിക്കുക? പുഴ കടന്നുപോകണമെങ്കിൽ ഒട്ടകത്തിന്റെ സഹായം വേണം താനും. അല്പം കഴിഞ്ഞപ്പോൾ കുറുക്കൻ പിന്നെയും പറഞ്ഞു:" തിന്നത് മതി ചങ്ങാതി,ഞാൻ കാത്തു മടുത്തു വരൂ, നമുക്ക് പോകാം". ഒട്ടകം പറഞ്ഞു:" ചങ്ങാതി, നിന്റെ കൊച്ചു വയർ നിറയാൻ കുറച്ചു ഭക്ഷണം മതി. ഭീകരമായ എനിക്ക് അത് പോരാ ". ഒട്ടകം തീറ്റ തുടർന്നു. ഒട്ടകത്തെ പിന്തിരിപ്പിക്കാൻ എന്താണ് ഒരു വഴി? കുറുക്കൻ ചിന്തിച്ചു. പെട്ടെന്ന് അവൻ ഒരു ഉപായം തോന്നി. അവൻ ഉറക്കെ ഓരിയിട്ടു.അത് കേട്ട് ഞെട്ടിയ ഒട്ടകം പറഞ്ഞു. " ചങ്ങാതി, അങ്ങനെ ഓരിയിടാതെ,നിന്റെ കൂവൽ കേട്ടാൽ കൃഷിക്കാർ വരും. അത് നമുക്ക് അപകടം ചെയ്യും.തനിക്ക് എന്ത് അപകടം കരിമ്പ് തിന്നത് ഒട്ടകം ആണല്ലോ എന്ന് ചിന്തിച്ച് കുറുക്കൻ പറഞ്ഞു: " എനിക്ക് ഓരിയിടാതിരിക്കാൻ പറ്റില്ല സുഹൃത്തേ, വയറു നിറഞ്ഞാൽ ഓരിയിടുന്നത് എന്റെ ശീലമായിപ്പോയി". ഒട്ടകത്തെ കരിമ്പ് തീറ്റയിൽ നിന്ന് പിന്തിരിപ്പിക്കാൻ അതേയുള്ളൂ വഴി എന്നു മനസ്സിലാക്കിയ കുറുക്കൻ പിന്നെയും ഓരിയിട്ടു. കുറുക്കന്റെ ഓരിയിടൽ കേട്ട് കർഷകർ മുട്ടൻ വടികളുമായി പാഞ്ഞെത്തി. അവർ കരിമ്പ് തിന്നുന്ന ഒട്ടകത്തെ ആണ് കണ്ടത്. ങ്ഹ; കഷ്ടപെട്ടുണ്ടാക്കിയ കരിമ്പ് കൃഷി തിന്ന് നശിപ്പിക്കുകയാണോ!?അവർക്ക് ദേഷ്യം വന്നു. അവർ ഒട്ടകത്തെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ടു ഒട്ടകം വേദനയോടെ കരഞ്ഞുകൊണ്ട് പുഴക്കരയിലേക്ക്‌ ഓടിച്ചെന്നു. പിന്നാലെ കുറുക്കനും ഓടിയെത്തി. "

ചങ്ങാതി, നീ ഓരിയിട്ടതുകൊണ്ടല്ലേ ആ കർഷകർ എന്നെ കണ്ടുപിടിച്ചതും തല്ലിയതും... " ഒട്ടകം ചോദിച്ചു. എന്തു ചെയ്യും ചങ്ങാതി വയർ നിറഞ്ഞാൽ ഓരിയിടൽ എന്റെ ശീലമായി പോയി കുറുക്കൻ പറഞ്ഞു. ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഒട്ടകം പറഞ്ഞു" "ശരി.ശരി.. എന്ത് ചെയ്യാനാ നിന്റെ ശീലമായി പോയില്ലേ." ഉള്ളാലെ ചിരിച്ചുകൊണ്ട് കുറുക്കൻ ഒട്ടകപ്പുറത്ത് കയറി അവർ ഇരുവരും പുഴ മുറിച്ചു കടന്നു തുടങ്ങി. പുഴയുടെ ഒത്ത മധ്യത്തിൽ എത്തിയപ്പോൾ ഒട്ടകം നിന്നു."എന്തേ നിന്നത്"? കുറുക്കൻ ചോദിച്ചു. എനിക്കൊന്ന് മുങ്ങിക്കുളിക്കണം". "ങേ മുങ്ങി കുളിക്കാനോ? തമാശ പറയുകയാണോ, നീ വെള്ളത്തിൽ മുങ്ങുമ്പോൾ ഞാൻ പുഴയിൽ വീണു പോകില്ലേ?”.“ചിലപ്പോൾ അങ്ങനെ സംഭവിക്കുമായിരിക്കും. എന്നു കരുതി എനിക്ക് മുങ്ങി കുളിക്കാതിരിക്കാൻ പറ്റില്ല ചങ്ങാതീ...” ഒട്ടകം പറഞ്ഞു."അപ്പോൾ ഞാൻ പുഴയിലെ വെള്ളം കുടിച്ച് ചത്തു പോകും ചങ്ങാതി”. ചിലപ്പോൾ അങ്ങനെ സംഭവിച്ചേക്കാം, പക്ഷേ, എനിക്ക് മുങ്ങി കുളിച്ചേ പറ്റൂ.കാരണം അടി കൊണ്ടാൽ മുങ്ങി കുളിക്കുക എന്നത് എൻറെ ശീലമായിപ്പോയി”. ഇങ്ങനെ പറഞ്ഞു ഒട്ടകം പുഴയിൽ ഒറ്റ മുങ്ങൽ തൽക്ഷണം കുറുക്കൻ പുഴയിൽ വീണു. നീന്തൽ അറിയാതെ അവൻ പുഴയിൽ കൈ കാലിട്ടടിച്ചു. അവൻ അലമുറയിട്ടു മരണത്തിന്റെ വക്കിലെത്തി. ആ സമയം ഒട്ടകം മുകളിലേക്ക് തൻറെ മുതുക് ഉയർത്തി കൊടുത്തു എന്നിട്ടു പറഞ്ഞു.".ഉം കയറിക്കോ”. കുറുക്കൻ ഒട്ടകത്തിന്റെ പുറത്ത് ശ്രമപ്പെട്ടു ഒരു വിധം വലിഞ്ഞു കയറി. പുഴ മുറിച്ചു കടന്നു കൊണ്ട് ഒട്ടകം പറഞ്ഞു. പകരത്തിനു പകരം എന്നു കേട്ടിട്ടില്ലേ ഉറ്റ സുഹൃത്തിനെ വഞ്ചിക്കുന്നവർക്ക് ഇതാണ് ശിക്ഷ”. തനിക്കു പറ്റിയ അമളി ഓർത്തു കുറുക്കൻ നാണിച്ചു തലതാഴ്ത്തി. ശുഭം

Shada Fathima

Thanks

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.