niravu edited Flipbook PDF


94 downloads 110 Views 6MB Size

Recommend Stories


Paciente Obstétrica edited by
 More books at www.FlyingPublisher.com the Flying Publisher Guide to La Sepsis Grave en la Paciente Obstétrica /  edited by Sánchez Padrón,

Edited by Elena Chagoya
Synergy Spanish Bola De Nieve The follow up that builds on the Synergy Spanish foundation & makes expressing yourself in Spanish even more fluently as

Story Transcript

2023

ഗവ ന്യൂ എൽ.പി.എ.സ്. പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

എന്റെ വിദ്യാലയം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിലാണ് എന്റെ വിദ്യാലയം. കരൂരിൽ ദേശീയപാതയ്ക്ക് പടിഞ്ഞാറുവശം പുഞ്ചിരിച്ചു നിൽക്കുന്ന ഗവൺമെന്റ് ന്യൂ എൽപിഎസ് പുറക്കാട് ആണ് എന്റെ വിദ്യാലയം. പത്തോളം അധ്യാപകരും, മൂന്ന് അനധ്യാപകരും, 150 ഓളം കുട്ടികളും ചേർന്നതാണ് എന്റെ വിദ്യാലയം. വിദ്യാലയത്തിനോട് ചേർന്ന് ഒരു പൂന്തോട്ടം ഉണ്ട്. അരളിയും, അല്ലി താമരയും, പനിനീർ പൂവ്, ചെമ്പരത്തിയും, ഇല ചെടികളും എല്ലാം ചേർന്ന ചെറിയ ഒരു പൂന്തോട്ടം. കൂടെ ഔഷധത്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ട്. പഴവർഗങ്ങളിൽ വാഴ, പേര, മാവ്, അമ്പഴം എന്നിവയും

വൃക്ഷങ്ങളിൽ തേക്ക്,

തെങ്ങ്,കൂവളം എന്നിവയും ഉണ്ട്.

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

അധ്യാപക മികവിന്റെയും, കായിക മികവിന്റെയും, കലാമികവിന്റെയും നെറുകയിൽ എത്തി പുഞ്ചിരിച്ചു നിൽക്കുന്നു എന്റെ വിദ്യാലയം. എന്റെ അപ്പൂപ്പനും അച്ഛനും ഞാനും പഠിച്ച വിദ്യാലയം, ഞങ്ങൾക്ക് വിദ്യാ ഞങ്ങൾക്ക് വിദ്യാലയ മുത്തശ്ശിയാണ് . ഇപ്പോൾ ഞങ്ങളുടെ സ്കൂളിൽ അറബിയും പഠിപ്പിക്കുന്നുണ്ട്. അറബികലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ എല്ലാം തന്നെ ഞങ്ങൾക്ക് എ ഗ്രേഡ് വാങ്ങാൻ സാധിച്ചു.

നഴ്സറി ക്ലാസുകൾ

അവിടുത്തെ കൂട്ടുകാർ, അധ്യാപകർ, ആയ രുചിയുള്ള ഉച്ചഭക്ഷണം, സുരക്ഷിതമായ ക്യാമ്പസ് എല്ലാം തന്നെ എന്റെ സ്കൂളിനെ എനിക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.

പാർവ്വതി.ബി ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കഥ

കോഴിക്കു‍ഞ്ഞും കുറുക്കനും

ഒരിടത്ത് കോഴിക്കുഞ്ഞും കുറുക്കനും ഉണ്ടായിരുന്നു. കോഴിക്കുഞ്ഞ് ബുദ്ധിശാലിയായിരുന്നു. കോഴിക്കുഞ്ഞിനെ പിടിക്കണം എന്നായിരുന്നു കുറുക്കന്റെ ആഗ്രഹം.ഒരു ദിവസം കോഴിക്കുഞ്ഞ് പുഴുക്കളും അരിമണികളും കഴിക്കുകയായിരുന്നു. പെട്ടെന്ന് കുറുക്കൻ കോഴിക്കുഞ്ഞിനെ തിന്നാൻവന്നു. അവൾ പേടിച്ചു വിറച്ചു.കുറുക്കൻ കോഴിക്കുഞ്ഞിനെ ചാടി പിടിച്ചു.കോഴിക്കുഞ്ഞ് പറഞ്ഞു എന്നെ ഒന്നും ചെയ്യരുത്.കുറുക്കൻ പറഞ്ഞുനിന്നെ കൊന്നു തിന്നും. കോഴിക്കുഞ്ഞ് ഒരു ബുദ്ധിപ്രയോഗിച്ചു. ഞാൻ വലുതായാൽ മുട്ടയും തിന്നാം എന്നെയും തിന്നാം എന്ന് പറഞ്ഞു. കുറുക്കൻ അത് സമ്മതിച്ചു. നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

അങ്ങനെ കുറെ നാളുകൾക്കു ശേഷം കോഴി കുഞ്ഞു വളർന്നു. കോഴിയെയും മുട്ടയും കഴിക്കാൻ കുറുക്കൻ വന്നു. അവൾ പേടിച്ചുപോയി. അവൾ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി. ഇത് കേട്ട് നായകൾ അവിടെ ഓടിയെത്തി .കുറുക്കനെ ഓടിച്ചു വിട്ടു .പിന്നെ കുറുക്കൻ വന്നിട്ടേയില്ല. കോഴിക്ക് സന്തോഷമായി. അജിത് ശങ്കർ ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നന്മ മാമരങ്ങൾ വിളയട്ടെ മണ്ണിൻ മിഴിയിൽ മന്ദം മന്ദം, മാമ്പൂ മൊട്ടുകൾ വിടരട്ടെ. മകര നിലാവിൻ മഞ്ഞും മഴയും, മതിയാവോളം നുകരട്ടെ. മാമ്പൂ ചില്ലകൾ തളിർക്കട്ടെ, മാനം മുട്ടേ വളരട്ടെ. -

നിറവ് 2023

ആവണി ജിതിൻ ക്ലാസ്സ് നാല്

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പാടി രസിക്കാം

കുട്ടനും കൂട്ടുകാരും

കുട്ടൻ :ഏറെ വെളുപ്പിനുണർന്നിട്ട് എന്തു പഠിച്ചു പൂങ്കോ ഴി കോഴി ;ഒന്നാം പാഠം വായിച്ചു കൊക്കര കൊക്കര കൊക്കൊക്കോ കുട്ടൻ:ഏറെവെളുപ്പിനു ണർന്നിട്ട് എന്തു പഠിച്ചു കാക്കേ നീ കാക്ക :കാണാ പാഠം ചൊല്ലി ഞാൻ കക്കിരികീക്കിരി കാ കാ കാ കുട്ടൻ :ഏറെ വെളുപ്പിനു ണർന്നിട്ടു എന്തു പഠിച്ചു കുയി ലമ്മേ കുയിൽ : പുതിയൊരു പാട്ടു പഠിച്ചു ഞാൻ കൂ.. കൂ.. കൂ.. കൂ.. കൂ.. കൂ..

നന്ദന എസ് രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഞാൻ കണ്ട കലാരൂപം ഓട്ടൻതുള്ളൽ

കുഞ്ചൻ നമ്പ്യാരാണ് ഈ കലാരൂപത്തിന്റെ ഉപജ്ഞാതാവ് . ഇത് ഒരു ക്ഷേത്ര കലയാണ് . ഇടക്കയും തൊപ്പി മദ്ദളവും ആണ് ഈ കലാരൂപത്തിൽ ഉപയോഗിക്കുന്നത് . സമൂഹത്തിലെ പല തിന്മകളെയും നർമ രസം കലർത്തി വിമർശിക്കുന്നത് കേൾക്കാൻ രസമാണ് . നിറപ്പകിട്ടാർന്ന വേഷവും, പാട്ടും, വാദ്യങ്ങളും ഈ കലാരൂപത്തെ ഏറെ പ്രിയങ്കരമാക്കുന്നു. തുള്ളൽ മൂന്നുതരം ഉണ്ട്. 1) ഓട്ടൻതുള്ളൽ 2) പറയൻ തുള്ളൽ 3) ശീതങ്കൻ തുള്ളൽ ശ്രീനന്ദു ശ്രീകുമാർ ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഡയറി കുറിപ്പ്

ഞാൻ രാവിലെ എഴുന്നേറ്റു . പട പടേന്ന് മഴ പെയ്യുന്നു. തണുപ്പ് കാരണം ഞാൻ പുതപ്പിട്ട് പുതച്ചിരുന്നു. ഞാൻ എന്റെ പുള്ളിക്കുടയുമായി രാവിലെ കറങ്ങാനിറങ്ങി. കുളക്കരയിലേക്ക് നടന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ചു. പിന്നീട് ഞാൻ എന്റെ പൂച്ചക്കുട്ടിയുമായി കളിച്ചു. പിന്നെ പ്രഭാത കർമ്മങ്ങൾ ചെയ്തു. അത് കഴിഞ്ഞ് പൂന്തോട്ടത്തിലേക്ക് നടന്നു. അപ്പോൾ ഞാനൊരു വലിയ ആമയെ കണ്ടു. പിന്നെ ഞാനതിനെ എടുത്ത് ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് അതിലിട്ടു. അതിന് ആഹാരം കൊടുത്തു. അത് ഇച്ചിരി കഴിച്ചു. ഇത് കണ്ടിട്ട് എന്റെ അമ്മ പറഞ്ഞു അതിനെ തിരികെ കുളത്തിലേക്ക് വിട്ടേര് എന്ന്. ഞാൻ അനിയത്തിയോട് പറഞ്ഞപ്പോൾ അവൾക്ക് സങ്കടമായി. എനിക്കും സങ്കടമായി. അമ്മ പറഞ്ഞു നീ ചോറ് കൊടുത്തിട്ട് ഇച്ചിരി അല്ലേ കഴിച്ചുള്ളൂ , അതിന് വേണ്ട ആഹാരം അത് കഴിക്ക ട്ടെ നീ കൊണ്ടുപോയി കുളത്തിലിട്. പിന്നീട് ഞാൻ സമ്മഞാൻ സമ്മതിച്ചു. തിരികെ വിടാൻ ചെന്നപ്പോൾ വെള്ളം കണ്ട സന്തോഷത്തിൽ എന്റെ കരം മാന്തിയിട്ട് പെട്ടെന്ന് കുളത്തിലേക്ക് പോയി. പിന്നെ ഞാൻ തിരികെ വന്ന് അനിയത്തിയുമായി ഉച്ചഭക്ഷണം കഴിച്ചു. അത് കഴിഞ്ഞ് ഇത്തിരി ഉറങ്ങി. വൈകുന്നേരം ചായ കുടിച്ചു. പിന്നീട് ഞങ്ങൾ കളിച്ചു. സന്ധ്യ കഴിഞ്ഞ് പ്രാർത്ഥിച്ചു. അതിനു ശേഷം 8 മണി വരെ പഠിച്ചു. ചോറ് കഴിച്ചതിന് ശേഷം ഞാൻ ഉറങ്ങി. അജിത്ത് ശങ്കർ(STD 3)

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സംഭാഷണം

: എനിക്കും നിങ്ങളുടെ കൂടെ വരണമെന്നുണ്ട് പക്ഷേ എനിക്ക് പറക്കാൻ സാധിക്കില്ലല്ലോ അരയന്നം : ഞങ്ങൾ കൊണ്ടുപോകാം ആമ : എന്നെയോ എങ്ങനെ അരയന്നം : ഞങ്ങൾ ഒരു കമ്പെടുത്ത് അതിന്റെ രണ്ടറ്റവും കടിച്ചു പിടിക്കും അതിനു നടുവിൽ കടിച്ചുപിടിച്ച് ഞങ്ങളുടെ കൂടെ പറക്കാം ആമ : കൂട്ടുകാരെ സന്തോഷമായി

ആമ

- അനഘ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കവിത

തിരുവോണം നമുക്കെല്ലാം

മഞ്ഞുകാലം വരും നേരം മാവ് തോറും പൂവ് കാണാം. മഞ്ഞു നീങ്ങി വേനലായാൽ മാമ്പഴത്തിൻ കാലമാവും. വേനൽ നീങ്ങി മഴ വന്നാൽ പിന്നെ വള്ളംകളി തന്നെ. മഴ മാറി തെളിയുമ്പോൾ തിരുവോണം നമുക്കെല്ലാം. സീതാലക്ഷ്മിക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സംഭാഷണം

അമ്മ :മോനെ നീ എന്തിനാണ് ഓടിവരുന്നത് കുട്ടി :ഞാൻ മരത്തിൽ നിന്ന് വീണു അമ്മേ അമ്മ :നീ എന്തിനാണ് മരത്തിലേക്ക് കയറിയത് . കുട്ടി :അമ്മേ എന്റെ പട്ടം മരത്തിൽ കുടുങ്ങി അത് എടുക്കാൻ കയറിയത അമ്മ :എന്നിട്ടു നിനക്ക് വല്ലതും പറ്റിയോ കുട്ടി :എനിക്കൊന്നും പറ്റിയില്ല അമ്മേ പക്ഷേ ഞാൻ പേടിച്ചുപോയി അമ്മ :നീ എന്തിനാ മോനെ പേടിച്ചത് കുട്ടി :പട്ടം കുടുങ്ങിയ മരത്തിൽ ഒരു കരടി ഉണ്ടായിരുന്നു അമ്മ : കരടി നിന്നെ വല്ലതും ചെയ്തോ ? കുട്ടി :കരടിയും ഞാനും ഒന്നിച്ചാണ് വീണത് കരടി അങ്ങോട്ടും ഓടി ഞാൻ ഇങ്ങോട്ടും ഓടി വന്നു. അമ്മ :കരടി നിന്നെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം.

ദേവനന്ദ സജിത്ത് (STD 3)

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂച്ച ഞാനാണ് പൂച്ച മ്യാവു... മ്യാവു... എന്നു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ നടക്കുന്നത് മീനും ചോറും പാലും എല്ലാം ഞാൻ കഴിക്കും കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തു ന്നവരാണ് ഞങ്ങൾ ദക്ഷ ലിജിൻ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കവിത

മഴ

മഴ മഴ മഴ മഴ മഴ വന്നു ആകാശത്തുനിന്നു മഴ വന്നു പുള്ളി കുടയും ചൂടി നടന്നു പേക്രോം പേക്രോം തവളകൾ ചാടി ചെറുമീനുകൾ തുള്ളിച്ചാടി മഴ വന്നേ മഴ വന്നേ മേളത്തിൽ പൊടിപൂരം എന്ത് രസമാണീ മഴ ആസിഫ് ഷമീർ Std 3

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നോട്ടീസ് തയ്യാറാക്കാം

ആദരവ് 2023

ബഹുമാന്യരെ, ചിന്നപുരം പഞ്ചായത്തിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങുന്നതിന് ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകനായ രാമനെ ആദരിക്കുന്നു. 2023 ഫെബ്രുവരി 24 ന് ചിന്നപുരം ജി എൽ പി എസിൽ വെച്ചാണ് ചടങ്ങ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുട്ടൻ പിള്ള ചടങ്ങിൽ മുഖ്യ അതിഥിയാകും. എല്ലാവരും കൃത്യസമയത്ത് തന്നെ ചടങ്ങിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് പഞ്ചായത്ത്

സെക്രട്ടറി അബ്ദുള്ള ഹാരിസ് ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

എൻറെ കേരളം

എൻറെ നാട്ടിൽ പാടുന്ന പുഴകളും തോടുകളും ഉണ്ട് മലരണിക്കാടുകൾ ഉണ്ട് ഒഴുകുന്ന കാട്ടുചോലയുണ്ട് പാദസ്വരം പോലെ തുള്ളിക്കളിക്കുന്ന കടലുണ്ട് നീല മലയും ഉണ്ട് മനോഹരമായ നാടാണ് എൻറെ കേരളം അവന്തിക രണ്ടാം ക്ലാസ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നാളേക്ക് വേണ്ടി ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ഇതു പ്രാണവായുവിനായി നടുന്നു ഇതു മഴയ്ക്കായി തൊഴുതു നടുന്നു ഒരു നൂറുതൈകൾ നിറഞ്ഞു നടന്നു ആദിരൂപ് രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ചെടിയുടെ ഭാഗങ്ങൾ ,

പൂവ് ഇല കായ തണ്ട് വേര്

മാനസ. M Std 1

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സസ്യങ്ങൾ തുളസി

വൃക്ഷങ്ങൾ തെങ്ങ്

തുമ്പ

മാവ്

മുക്കുറ്റി

പ്ലാവ്

ചെറൂള

പുളി

രാജമല്ലി

ആൽ

കറുക

ചന്ദനം

ജമന്തി

തേക്ക്

കാശിത്തുമ്പ

ആഞ്ഞിലി

കീഴാർ നെല്ലി

കവുങ്ങ്

കൂവ

മഹാഗണി

ഇഞ്ചി

ഇലഞ്ഞി

മഞ്ഞൾ

പാല

പാവൽ

പന രേവതി എസ് രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ചൊല്ലി രസിക്കാം

കുന്നിൻ ചരിവിലെ കുഞ്ഞുകുളത്തിൽ പച്ച വിരിപ്പൂ പായലുകൾ കുന്നിൻ ചെരുവിലെ കുഞ്ഞു കുളത്തിൽ താമര പൂത്തു ചിരിക്കുന്നു കുന്നിൻചെരിവിലെ കുഞ്ഞു കുളത്തിൽ ആമ്പൽ മൊട്ടു കുണുങ്ങുന്നു കാളിദാസൻ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സംഭാഷണം കുഞ്ഞു പൂവ് : ഓ ...മഞ്ഞു മാറിയില്ല കുറച്ചുകൂടി ഉറങ്ങാം. പുല്ല്

: കുട്ടികൾ വരാത്തതു കൊണ്ടായിരിക്കും.

കുഞ്ഞു പൂവ് : ഉടമ അവരെ കേറ്റത്തില്ല. പുല്ല്

: നീ പറഞ്ഞത് ശരിയാ

കുഞ്ഞു പൂവ് : ഈ മഞ്ഞ് കാരണം എനിക്ക് തണുക്കുന്നു. പുല്ല്

: എനിക്കും തണുപ്പുണ്ട്

കുഞ്ഞ് പൂവ് : നമുക്ക് ഉറങ്ങാം പുല്ല്

: ശരി ഉറങ്ങാം

കമല ജി പൈ

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വെള്ളത്തിൻറെ ഉപയോഗങ്ങൾ ➔ കുടിക്കാൻ ➔ കുളിക്കാൻ ➔ അലക്കാൻ ➔ പാത്രം

കഴുകാൻ ➔ കൃഷിക്ക് ➔ പാചകത്തിന് ➔ കെട്ടിട

നിർമ്മാണത്തിന് ➔ വൈദ്യുതി ഉണ്ടാക്കുന്നതിന്

-അഥീന രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഡയറി

2022 നവംബർ 24 ചൊവ്വ

രാവിലെ എഴുന്നേറ്റു നല്ല തണുപ്പ് ഉണ്ടായിരുന്നു നേരത്തെ സ്കൂളിൽ എത്തി ഇന്നത്തെ അസംബ്ലിയിൽ ഞാനാണ് കഥ പറഞ്ഞത് ഇന്ന് മാലിനി ടീച്ചർ പറഞ്ഞ കഥ എനിക്കിഷ്ടമായി പെരുവയറൻ രാജാവിൻറെ കഥ കഥയിൽ തന്നെ പാട്ടുമുണ്ട് എല്ലാവർക്കും ഈ കഥ ഇഷ്ടമായി രാത്രി ഈ കഥ ഞാൻ അമ്മയ്ക്ക് പറഞ്ഞുകൊടുത്തു അമ്മയ്ക്കുംഇഷ്ടപ്പെട്ടു അക്ഷര രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കുഞ്ഞനണ്ണാന്റെ മോഹം ഞാൻ കൂടിന് പുറത്തിറങ്ങി ഹായ് കൂട്ടുകാരുടെ വീടുകളിലൊക്കെ നക്ഷത്രങ്ങൾ. ഓ ക്രിസ്മസ് എത്താറായോ മാനത്തും നിറയെ നക്ഷത്രങ്ങൾ അവ കുഞ്ഞനെ നോക്കി കണ്ണുചിമ്മി. എനിക്ക് നക്ഷത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ അവൻ മരച്ചില്ലയുടെ മുകളിൽ നിന്ന് കൈ ഉയർത്തി. അവൻറെ കുഞ്ഞു കൈകൾ അവിടെ എത്തിയില്ല. അതാ അവിടെ ഒരു വള്ളിച്ചെടി മാനം മുട്ടേ വളർന്നുനിൽക്കുന്നു. കുഞ്ഞൻ അണ്ണാൻ അതിൽ ഓടി കയറി കയറി ആകാശത്തിനടുത്തെത്തി നക്ഷത്രങ്ങൾ കൗതുകത്തോടെ അവനെ നോക്കി അവർക്ക് കുഞ്ഞനണ്ണാനെ ഇഷ്ടമായി നക്ഷത്രം: അണ്ണാൻകുഞ്ഞേ നീ എന്തിനാണ് ആകാശത്തോളം വന്നത് കുഞ്ഞനണ്ണാൻ: ക്രിസ്മസ് എത്താറായി നിങ്ങൾ എൻറെ കൂടെ വരുമോ നക്ഷത്രം: അതെന്തിനാ....? കുഞ്ഞനുണ്ണാൻ : കൂട്ടു കാർക്കെല്ലാം വീടുകളിൽ നക്ഷത്രങ്ങൾ ഉണ്ട് എനിക്കും നക്ഷത്രങ്ങൾ വേണം നക്ഷത്രം: അതിനെന്താ നീ കൂട്ടിലേക്ക് പൊയ്ക്കോളൂ ഞങ്ങൾ വരാം കുഞ്ഞൻ അണ്ണാൻ തിരിച്ചു കൂട്ടിൽ എത്തി അവിടെ ധാരാളം നക്ഷത്രങ്ങൾ അവ മിന്നിത്തിളങ്ങി അവൻ തുള്ളിച്ചാടി -

നിറവ് 2023

അഭിനയ [രണ്ടാം ക്ലാസ്സ്]

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഹായ് തീവണ്ടി

തീവണ്ടി.. വലിയ തീവണ്ടി .. നീളമുള്ള വലിയ തീവണ്ടി ... ആളെ കയറ്റുന്ന നീളമുള്ള വലിയ തീവണ്ടി... തീവണ്ടി പുറപ്പെട്ടു ഓട്ടത്തിന് വേഗം കൂടിക്കൂടി വന്നു സൈനബ വണ്ടിയുടെ ജനൽ വഴി പുറത്തേക്ക് നോക്കി കാടും മലയും തോടും പുഴയും നാടും വീടും എല്ലാം എല്ലാം പിന്നിലേക്ക് ഓടി മറയുന്നു' ഹായ് എന്തു രസം മുഹമ്മദ് ഫായിസ് [രണ്ടാം ക്ലാസ്സ്]

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ക്ഷണക്കത്ത്

മാന്യ മിത്രമേ പുതുതായി പണികഴിപ്പിച്ച വീടിൻറെ പ്രവേശന കർമ്മം ഈ വരുന്ന ശനിയാഴ്ച 23 - 7 - 2022 പകൽ 11 നും 11 30 നും ഇടയ്ക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു പ്രസ്തുത മംഗള കർമ്മത്തിലേക്ക് താങ്കളുടെ സകുടുംബ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു സ്നേഹപൂർവ്വം സാവിത്രി കുട്ടി ആർദ്ര സുഭാഷ് [രണ്ടാം ക്ലാസ്സ്]

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പാടാം

തള്ള കോഴി മുട്ടയിട്ട് കൊത്തി വിരിയിച്ചു ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചു കുഞ്ഞുങ്ങൾ. വാലുമില്ല ചിറകുമില്ല കാലു രണ്ടുണ്ട്. കറുത്തതുണ്ട് വെളുത്തതുണ്ട് പുള്ളിയും ഉണ്ട്. ഹസീന നൂറ അഫ്സൽ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

തെങ്ങ്

ഞാൻ തെങ്ങ് എന്നെ നിങ്ങൾക്ക് പരിചയമുണ്ടല്ലോ കേരളത്തിൽ ധാരാളമായി എന്നെ കാണാം തേങ്ങ ചേർത്തല്ലേ നിങ്ങൾ പലതരം പല പലഹാരങ്ങളും കറികളും ഉണ്ടാക്കുന്നത് ഓലകൊണ്ട് നിങ്ങൾക്ക് പലതരം കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം നിങ്ങൾക്ക് ഉപയോഗമുള്ള ഓലയും ചൂലും ഉണ്ടാക്കാനും എൻറെ ഓലകൊണ്ട് കഴിയും ക്ഷീണം അകറ്റാനും ദാഹം തീർക്കാനും നിങ്ങൾ ഇളനീർ കഴിക്കുന്നു എനിക്ക് ചില്ലകൾ ഇല്ല എൻറെ എല്ലാ ഭാഗങ്ങളും വിറകായി ഉപയോഗിക്കാം അഭിനവ് [രണ്ടാം ക്ലാസ്സ്]

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പോസ്റ്റർ തയ്യാറാക്കാം

ജലം പാഴാക്കരുത് .......

ജലം അമൂല്യമാണ് ......

അനുഷ ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂക്കൾ മുല്ലപ്പൂവ് ,ശംഖുപുഷ്പം, ജമന്തി ആമ്പൽ, കണിക്കൊന്ന താമര, തുമ്പപ്പൂ ചെത്തി, ഡാലിയ റോസാ,ചെമ്പരത്തി സൂര്യകാന്തി, പത്തുമണി പൂവ് വാടാമുല്ല

നിഹാരിക ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂത്തുമ്പി

തുമ്പി തുമ്പി പൂത്തുമ്പി പൂവുകൾ തോറും പാറാൻ വാ പൂന്തേനുണ്ടു രസിക്കാൻ വാ, പൂമ്പൊടി പൂശി നടക്കാൻ വാ പൂവിതളിൽ മയങ്ങാൻ വാ തുമ്പി തുമ്പി ഓടിവാ തേൻ ഉണ്ണാനായി ഓടിവാ ചന്തമുള്ള ഒരു തുമ്പി വാ തേൻകുടിക്കും തുമ്പി വാ മില്ല സജി രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കടങ്കഥ

കാള കിടക്കും കയറോടും ➢

മത്തങ്ങ

മുള്ളുണ്ട് മുരിക്കല്ല കൈപ്പുണ്ട് കാഞ്ഞിരമല്ല വാലുണ്ട് വാനരനല്ല. ➢

പാവയ്ക്ക

അടി തളിക നടുവടി മേലെ കുട ➢

ചേന

ആയിരം തത്തക്ക് ഒരു ചുണ്ട് ➢

വാഴക്കുമ്പ്

നിശ്വൽ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

☑️കാക്ക -കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും ☑️ഉപ്പൻ ഉപ്പൻ -ഉപ്പനെ കണ്ട് ഇറങ്ങിയാൽ പോയ കാര്യം സാധിക്കും ☑️കോഴി കോഴി -കോഴി വെയില് കാഞ്ഞ് കിടന്നാൽ വിരുന്നുകാർ വരും ☑️കൊക്ക് കൊക്ക് - കൊക്ക് പറന്നാൽ മഴ ചെയ്യും ☑️മഞ്ഞക്കിളി മഞ്ഞക്കിളി -മഞ്ഞക്കിളിയെ കണ്ടാൽമധുരം കിട്ടും ☑️മൈന മൈന -യാത്ര പോകുമ്പോൾ ഒരു മൈനയെ കണ്ടാൽ സങ്കടം വരും രണ്ട് മൈനയെ ഒന്നിച്ച് കണ്ടാൽ സന്തോഷം വരും ആയുഷ് ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

എഴുതാം

നീന്തി

-

നീന്താം

മുങ്ങി

-

മുങ്ങാം

പൊങ്ങി

-

പൊങ്ങാം

ചൂടി

-

ചൂടാം

ആടി

-

ആടാം

ചാടി

-

ചാടാം

പാടി

-

പാടാം അജിൽ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിവിധ തൊഴിലുകൾ

              

മത്സ്യബന്ധനം തയ്യൽ അധ്യാപകൻ ഡോക്ടർ സൈനികൻ പോലീസ് നേഴ്സ് ഇലക്ട്രീഷ്യൻ പെയിന്റർ ഡ്രൈവർ പ്ലംബർ വെൽഡർ കച്ചവടക്കാരൻ കർഷകൻ എൻജിനീയർ അനന്തകൃഷ്ണൻ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഓണം

കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങം മാസത്തിൽ അത്തം മുതൽ തിരുവോണം നാൾ വരെയാണ് ഓണം ആഘോഷിക്കുന്നത്. തിരുവോണനാളിൽ മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വന്നെത്തും എന്നാണ് കേരളീയരുടെ വിശ്വാസം. ഓണക്കോടിയും, ഓണസദ്യയും, ഓണപ്പൂക്കളവും, ഓണക്കളികളും കൊണ്ട് ഓണത്തെ വരവേൽക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. അനന്തകൃഷ്ണൻ പി കെ ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ലൈലയുടെ യാത്ര

ഞാൻ ലൈലയുടെ സ്വന്തം കളി വണ്ടി എന്തു രസമായിരുന്നു എന്നോ ഇന്നത്തെ യാത്ര കരയിലൂടെ ഓടിയോടി വെള്ളത്തിലൂടെ തുഴഞ്ഞു തുഴഞ്ഞ് ആകാശത്തിൽ ചിറകു വിരിച്ചു പറന്നു പറന്നു ഞാൻ നടന്നു താരകങ്ങൾ എന്നെ നോക്കി കണ്ണുചിമ്മി കുളിർകാറ്റ് വീശി ലൈല ഉറങ്ങി ഞാൻ പറന്നു പറന്നു പോയി

അഖിൽ ദേവ് രണ്ടാം ക്ലാസ്സ് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂമ്പാറ്റ

നിറമുള്ള പൂമ്പാറ്റ ചിറകുള്ള പൂമ്പാറ്റ പുള്ളിയുള്ള പൂമ്പാറ്റ ചന്തമുള്ള പൂമ്പാറ്റ അൻവിത ഉണ്ണികൃഷ്ണൻ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ദോശ

മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ ദോശ തിന്നാൻ കാശിനായി തപ്പി നോക്കി കീശ ശിവാനി രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സംഭാഷണം: മകനും അച്ഛനും

മകൻ: സുപ്രഭാതം അച്ഛാ അച്ഛൻ: സുപ്രഭാതം മകനെ മകൻ: ഇന്നലെ അച്ഛൻ വൈകിയാണോ എത്തിയത്? അച്ഛൻ: അതെ,പാഠങ്ങൾ പഠിച്ചതിനുശേഷം ആണോ നീ ഉറങ്ങിയത്? മകൻ : കണക്കിന്റെ പാഠങ്ങൾ മാത്രം പഠിക്കാൻ ആയില്ല പക്ഷേ അത് ഞാൻ രാവിലെ പഠിച്ചു. അച്ഛൻ: മോന്റെ പരീക്ഷ എന്നാണ് ആരംഭിക്കുന്നത് ? മകൻ :മാർച്ച് 16 ന്. അച്ഛൻ: എല്ലാ വിഷയങ്ങളും പഠിച്ചു കഴിഞ്ഞോ? മകൻ: ഇതുവരെ പഠിപ്പി ച്ച എല്ലാ വിഷയങ്ങളും പഠിച്ചു കഴിഞ്ഞു. അച്ഛൻ: എനിക്ക് ഓഫീസിൽ പോകുവാൻ സമയമായി. ഇനി രാത്രിയിൽ കാണാം. നന്നായി പഠിക്കണം കേട്ടോ. മകൻ: ശരി അച്ഛാ..... നന്നായി പഠിച്ച നല്ല മാർക്ക് വാങ്ങാം. അലോബ സാബു ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂമ്പാറ്റ

പുള്ളി ചിറകുള്ള പൂമ്പാറ്റ പുത്തനുടുപ്പിട്ട പൂമ്പാറ്റ പൂവുകൾ തോറും പാറി നടന്ന് തേൻ നുകരും പൂമ്പാറ്റ നിന്നെക്കാണാൻ എന്തൊരു ചന്തം ഒന്ന് തൊടാൻ എന്തൊരു മോഹം ഇബ്രാഹിം ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

എന്റെ നാട് ( വർണന)

പച്ച വിരിച്ച നെൽപ്പാടം. പളുങ്ക് മണികൾ ചിതറിക്കൊണ്ടൊഴുകുന്ന പുഴകൾ. കുന്നിന് അരഞ്ഞാണം പോലെ ഒഴുകുന്ന അരുവികൾ. കരിമ്പനാന കൂട്ടങ്ങളെ പോലെ ഉയർന്നു നിൽക്കുന്ന മലകൾ. എത്ര സുന്ദരം എന്റെ നാട്! ജെ.കാശിനാഥ്ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പഴഞ്ചൊല്ലുകൾ. കൃഷി 





വിത്താഴം ചെന്നാൽ പത്തായം നിറയും. എല്ലുമുറിയെ പണി ചെയ്താൽ പല്ല് മുറിയെ തിന്നാം. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?

ഭക്ഷണം 





ആറിയ കഞ്ഞി പഴങ്കഞ്ഞി. ഉപ്പോളം വരുമോ ഉപ്പിലിട്ടത് . മാങ്ങ പഴുത്താൽ താനേ വീഴും. അനാമിക. ‍ഡി ഡി ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വായുവിലൂടെ പകരുന്ന രോഗങ്ങൾ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ

ക്ഷയം

കോളറ

വസൂരി

ടൈഫോയിഡ്

ചിക്കൻപോക്സ്

എലിപ്പനി

അഞ്ചാംപനി

വയറുകടി

ആന്ത്രാക്സ് ഇൻഫ്ലുവൻസ ജലദോഷം സാർസ് മുണ്ടിനീര് വില്ലൻ ചുമ ഡിഫ്ത്തീരിയ

പോളിയോ മെലിറ്റസ്

ഹർഷ വർദ്ധൻ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിവരണം

എന്റെ പ്രിയപ്പെട്ട പക്ഷി

എന്നും രാവിലെമുറ്റത്തെ മാവിൻ കൊമ്പിൽഎന്തിനാണ് നീ വരുന്നത് .എന്തു മധുരമാണ് നിന്റെ പാട്ട് ! എത്ര നേരമായി പാടുന്നു.എന്തിനാണ് പാടുമ്പോൾ ഇങ്ങനെ വാലിട്ട് ഇളക്കുന്നത് ? നിനക്ക് ആരാണ് വണ്ണാത്തിപ്പുള്ള് എന്ന പേരിട്ടത് ?എപ്പോഴും ഇങ്ങനെ വൃത്തിയായി നടക്കുന്നതുകൊണ്ടാണോ ? പാർവ്വതി സുമേഷ് ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഏണിയും പാമ്പും (വിവരണം)

ഈ കളിക്ക് ആവശ്യമായ സാമഗ്രികൾ ഡയസ് , കോയിൻ. എത്ര ആളുകൾക്കും കളിക്കാൻ പറ്റുന്ന കളിയാണിത് . ഡയസ് കുലുക്കി ഒന്ന് വീഴ്ത്തണം അപ്പോൾ കോയിൻ വയ്ക്കാം. കളി തുടരുമ്പോൾ ആദ്യം നൂറിൽ എത്തുന്ന ആൾ വിജയിക്കും.

അഭിനന്ദ് പി ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കവിത

പൂമ്പാറ്റ പൂവിൽ ഇരിക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂമ്പൊടി പൂശും പൂമ്പാറ്റ പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ പാടി നടക്കും പൂമ്പാറ്റ ഞാനുണ്ടാക്കിയ പൂന്തോട്ടത്തിൽ പൂന്തനുണ്ണാൻ വരുമോ നീ വിരിഞ്ഞു നിൽക്കും റോസാപ്പൂവിലെ പൂന്തേനുണ്ണാൻ വരുമോ നീ വിരിഞ്ഞു നിൽക്കും മുല്ലപ്പൂവിലെ പൂന്തേനുണ്ണാൻ വരുമോ നീ ഐശ്വര്യ ഡാർവിൻ ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പശു

പാലിനു വേണ്ടി നാം പശുവിനെ വളർത്തുന്നു. പശുവിന്റെ ചാണകം നല്ല വളമാണ്

ആട് പാലിനും മാംസത്തിനും വേണ്ടി നാം ആടിനെ വളർത്തുന്നു. ആടിന്റെ കാഷ്ടം നല്ല വളമാണ് .

താറാവ് മുട്ടയ്ക്കും മാംസത്തിനും വേണ്ടി നാം താറാവിനെ വളർത്തുന്നു നീരജ് ജിബിൻ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പൂമ്പാറ്റ

ഭംഗിയുള്ള കൊച്ചു പൂമ്പാറ്റ. പൂന്തോട്ടത്തിൽ എത്തി. പല വർണങ്ങൾ. വർണച്ചിറകുകൾ. പൂക്കൾക്ക് ചുറ്റും പാറി നടന്നു. അമേയ എസ് ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിവരണം

കടൽ

കടൽ വിശാലമായി പരന്നുകിടക്കുന്നു. ധാരാളം മത്സ്യങ്ങളും മറ്റു ജീവികളുണ്ട്. തീരത്ത് തിരമാലകൾ അലയടിക്കുന്നു. കടൽ വെള്ളത്തിന് ഉപ്പുരസമാണ് . ധാരാളം ബോട്ടുകൾ കടലിൽ കാണാം. കടൽ തീരത്ത് ധാരാളം തെങ്ങുകൾ നിരന്നു നിൽക്കുന്നു.

മുഹമ്മദ് ഇബ്രാഹിം ക്ലാസ്സ് മൂന്ന് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

എന്റെ മഴ ഓർമ്മകൾ.

മിക്കവാറും വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ആദ്യദിവസം നല്ല മഴയായിരിക്കും. ഞാനും കൂട്ടുകാരും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നത്. വീട്ടിൽനിന്ന് കുറച്ചു ദൂരമേയുള്ളൂ സ്കൂളിലെത്താൻ. പുതിയ യൂണിഫോമും, കുടയും, ബാഗും, ചെരിപ്പും ഒക്കെ ഇട്ട് സ്കൂളിൽ പോകുമ്പോഴായിരിക്കും മഴ തകർത്തു പെയ്യുന്നത്. ഞങ്ങൾ കൂട്ടുകാരെല്ലാം കുട നിവർത്തി മഴയിലൂടെ പോകും. പക്ഷേ ഞങ്ങളുടെ പുതിയ യൂണിഫോമും ചെരിപ്പും ബാഗുമെല്ലാം നനയും. എങ്കിലും എനിക്ക് മഴയത്ത് കൂട്ടുകാരുമായി ഉല്ലസിച്ചു പോകാൻ ഇഷ്ടമാണ്.

നിറവ് 2023

അശ്വിൻ ദേവ് ക്ലാസ്സ് നാല് ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിവരണം

മയിൽ

മയിൽ ഭംഗിയുള്ള ഒരു പക്ഷിയാണ്. ആൺപക്ഷികളുടെപീലികൾ വിടർത്തിയുള്ള നൃത്തം കാണാൻനല്ല ഭംഗിയാണ് .നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ.ഇവർ അധിക ദൂരം പറക്കാറില്ല.കോഴികളും മയിലുകളും ഒരേ കുടുംബത്തിൽ പെട്ടവരാണ്.ഇപ്പോൾ നാട്ടിൻപുറത്തും മയിലുകളെ കാണാറുണ്ട്. ദേവപ്രിയ ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഓണ വിഭവങ്ങൾ ഏതെല്ലാം

 

ചോറ് പരിപ്പ്

പപ്പടം  ഉപ്പേരി  സാമ്പാർ  കാളൻ 

ഓലൻ  അവിയൽ  രസം 



പായസം 

പഴം അനേയപ്രജിത് ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

സംഭാഷണം

പൂച്ച: എലിക്കുട്ടാ എലിക്കുട്ടാ ഇങ്ങോട്ട് ഒന്ന് വരുമോ എലി: എന്തിനാണ് എന്നെ വിളിച്ചത് പൂച്ച: ഞാൻ വലയിൽ കുടുങ്ങി എന്നെ ഒന്ന് രക്ഷിക്കാമോ? എലി : ഞാൻ നിന്നെ രക്ഷിക്കാം പക്ഷേ നീ എന്നെ വല്ലതും ചെയ്യുമോ പൂച്ച: നിന്നെ ഞാൻ ഒന്നും ചെയ്യില്ല എലി: ശരി ഞാൻ നിന്നെ തുറന്നു വിടാം പൂച്ച: ഇനി നമുക്ക് കൂട്ടുകാരാകാം ആസിഫ് ഷമീർ ക്ലാസ്സ് മൂന്ന് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പാടാം രസിക്കാം

പുള്ളി പശുവേ പൂവാലി പാലു കറക്കാൻ വന്നോട്ടെ ചിക്കി ചിക്കി ചിക്കി നടക്കും ചക്കി കോഴിമുട്ട തരൂ. ബേ ബേ പാടും അമ്മിണിയാടെ ഇത്തിരി പാല് കറന്നോട്ടെ ബൗ ബൗ എന്ന് കുരയ്ക്കും ജിമ്മി വീടിനു കാവൽ നിന്നാട്ടെ. ശ്രേയസ് സുഭാഷ്

നിറവ് 2023

ഒന്നാം ക്ലാസ്സ്

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിളംബരം തയ്യാറാക്കാം ഡും..... ഡും....ഡും

പ്രിയപ്പെട്ട നാട്ടുകാരെ .. ഞങ്ങളുടെ സ്കൂളിലെ വായന ചങ്ങാത്തത്തിന് വേണ്ടി നാട്ടുകാരായ നിങ്ങൾ ഞങ്ങൾക്ക് ഒരു സഹായം ചെയ്യണം..... കുട്ടികൾക്ക് വായിക്കാൻ വേണ്ടി ക്ലാസ് ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ വേണം..... തീർച്ചയായും ജനങ്ങൾ സഹായിക്കണം. പുസ്തക സമാഹരണം:GNLPS, പുറക്കാട് സ്കൂളിൽ വച്ച് സമയം : ഉച്ചകഴിഞ്ഞ് രണ്ടു മണി.......

തീയതി :23-1-2023 നിറവ് 2023

വരുൺ രാജു ക്ലാസ്സ് നാല് ഗവ ന്യൂ എൽ പി എസ് പുറക്കാട്

ജീവചരിത്രക്കുറിപ്പ്

മദർ തെരേസ

മദർ തെരേസ 1910 ആഗസ്ററ് 26 ന് ജനിച്ചു. ആഗ്നസ് എന്നായിരുന്നു പേര്. പാവപ്പെട്ടവർക്ക് വേണ്ടി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു.അഗതികളുടെ അമ്മ എന്ന പേരിലാണ് മദർ തെരേസ അറിയപ്പെട്ടിരുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ഉൾപ്പെടെ നൂറോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബർ അഞ്ചിന് മരണപ്പെട്ടു. ഒക്ടോബർ 19 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഐശ്വര്യ . യു , ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ആസ്വാദനക്കുറിപ്പ് എത്ര കിളികളുടെ പാട്ട് അറിയാം (പി. മധുസൂദനൻ ) ഞാൻ വായിച്ച കവിതയാണ് പി മധുസൂദനന്റെ എത്ര കിളികളുടെ പാട്ടറിയാം. കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ലളിതമായ കവിതയാണിത് . പ്രകൃതിയുടെ മനോഹാരിതയെ കുറിച്ച് നമുക്ക് എന്തറിയാം? എന്ന് അന്വേഷിക്കുകയാണ് ഇവിടെ.കിളിയുടെ പാട്ട്, പുഴയുടെ കളകളം നാദം, പഴങ്ങളുടെ രുചി, പൂവിന്റെ മണം ഇതൊക്കെ അറിയുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ടോ?പ്രകൃതിയെ എത്രയൊക്കെ അറിഞ്ഞാലും അറിയാൻ ഒത്തിരി ഒത്തിരി ബാക്കി എന്ന് നാം തിരിച്ചറിയുന്നു. പ്രകൃതിയെ അടുത്തറിയാതെ നാം അകന്നു ജീവിക്കാൻ ശ്രമിക്കുന്നു എന്നാണ് കവി കവിതയിലൂടെ പറയുന്നത് . എനിക്കിഷ്ടപ്പെട്ട വരികൾ ' അറിഞ്ഞിടുമ്പോൾ അറിയാം നമ്മൾക്കറിയാൻ ഒത്തിരി ബാക്കി ഒത്തിരി ഒത്തിരി ബാക്കി '. കാരണം നമുക്ക് ഒത്തിരി അറിവുകൾ അറിയാൻ ഇനിയും ബാക്കിയുണ്ട്. അക്ഷരങ്ങൾ ആവർത്തിച്ച് വരുന്നത് കവിതയുടെ ശബ്ദ ഭംഗി കൂട്ടുന്നു. അബിൻ എസ് ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പ്രസംഗം

ഗാന്ധിജി ഞാൻ ഇന്ന് പറയാൻ ആഗ്രഹിക്കുന്നത് ഗാന്ധിജിയെക്കുറിച്ചാണ് .ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് രാജ്യത്തെ നയിച്ച ധീര നേതാവാണ് ഗാന്ധിജി .1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു.ഗാന്ധിജിയുടെ അച്ഛൻ കരംചന്ദ് ഗാന്ധിയും അമ്മ പുത്ത്ലീഭായിയും ആണ് .മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് മുഴുവൻ പേര് .ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെനെടുംതൂണായിരുന്നു ഗാന്ധിജി .സത്യത്തിനും ധർമ്മത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് ഗാന്ധിജി.പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജി ഇന്ത്യൻ ജനതയെ ആവേശം കൊള്ളിച്ചു. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയുമായിരുന്നു ഗാന്ധിജിയുടെ സവിശേഷത.ജാതിമത ചിന്തകൾ വെടിഞ്ഞ് പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ഒടുവിൽ രാജ്യത്തിന് വേണ്ടി അദ്ദേഹം തന്റെ ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സന്ദേശങ്ങൾ പ്രാവർത്തികമാക്കാൻ കുട്ടികളായ നമുക്കും ശ്രമിക്കാം. ജയ് ഹിന്ദ്.

ദ്രുപദ് ക്ലാസ്സ്മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

മ്മ

ല്ല മ്പ

അമ്മയിലും ഉമ്മയിലും മ്മ മുല്ലയിലും മല്ലിയിലും ല്ല തുമ്പയിലും തുമ്പിയിലും മ്പ അയാൻ സാജൻ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കൂടുകൾ വീടുകൾ

മരപ്പൊത്ത് തത്ത മാളം - പാമ്പ് ഗുഹ - സിംഹം തൊഴുത്ത് -

പശു

മൺപുറ്റ് - ചിതൽ കൂട് - കുരുവി വല - ചിലന്തി ജലം - മീൻ മരം - കുരങ്ങൻ കാട് - ആന മുഹമ്മദ് ഫാസ് ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

I am a flower. My colour is Rose. My name begins with R. Who am I?

ROSE

I am a bird. my colour is green. my first letter is P. who am I?

PARROT സമുദ്ര റെജിൽ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

തത്സമയ വിവരണം - വടംവലി മത്സരം

ആവേശകരമായ വടംവലി മത്സരം ഉടൻ തന്നെ ആരംഭിക്കും. നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും കുട്ടികളുടെ വിറോടുകൂടിയ മത്സരമാണ് ഇവിടെ നടക്കുന്നത് . ഇരു ക്ലാസ്സിലെയും ഏഴ് വീതം ആൺകുട്ടികളാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഇതാ കളിക്കാരെല്ലാം കളത്തിൽ എത്തിക്കഴിഞ്ഞു. വരുണിന്റെ നേതൃത്വത്തിലുള്ള നാലാം ക്ലാസിലെ കുട്ടികൾ കൂട്ടംകൂടി നിന്ന് എന്തോ തന്ത്രങ്ങൾ മെനയുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത് . കളി നിയന്ത്രിക്കാനായി നമ്മുടെ സജി സാർ എത്തിയിട്ടുണ്ട്. വിസിൽ കേട്ടപ്പോൾ തന്നെ കാണികളെ ഹരം കൊള്ളിച്ചു കൊണ്ടുള്ള പോരാട്ടം ആണ് ഇരു ടീമുകളും നടത്തുന്നത് . ഇതാ.....ഇതാ.... നാലാം ക്ലാസിന്റെ പിടി അയഞ്ഞിരിക്കുന്നു. ഇല്ല.... ഇല്ല..... ഞങ്ങൾ വിട്ടു കൊടുക്കില്ല മൂന്നാം ക്ലാസുകാരെ വലിച്ചടുപ്പിക്കുന്ന നാലാം ക്ലാസുകാരെയാണ് നമ്മൾ ഇപ്പോൾ കാണുന്നത് . ഇതാ....കാണികൾ വിജയികളെ തോളിലേറ്റുന്ന മനോഹരമായ കാഴ്ച. ശ്രദ്ധ പണിക്കർ ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വട്ടത്തിൽ ആരെല്ലാം

ദോശ പത്തിരി ചപ്പാത്തി നെയ്യപ്പം നൂലപ്പം ഇഡലി ജിലേബി ലഡു സൂര്യനാരായണൻ ഒന്നാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വിശേഷിപ്പിക്കാം ➢

നേരിയ ശബ്ദം



ചെറിയ ജാലകം



മനോഹരമായ ഉദ്യാനം



വലിയ വീട്



ചുവന്ന പൂവ്



തെളിഞ്ഞ വെള്ളം



മെലിഞ്ഞ ശരീരം



പഴുത്ത മാങ്ങ



പതുക്കെ നടന്നു



ഉച്ചത്തിൽ പറഞ്ഞു അഞ്ജന ജ്യോതിഷ് ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിവേദനം തയ്യാറാക്കുക പ്രേഷിതൻ, സുമംഗല, വാർഡ് 7 ആലപ്പാട് പഞ്ചായത്ത്. സ്വീകർത്താവ് , പഞ്ചായത്ത് പ്രസിഡന്റ് ആലപ്പാട് പഞ്ചായത്ത്. ബഹുമാനപ്പെട്ട സാർ, ഞാൻ ആലപ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരിയാണ്. ഇവിടെയുള്ള മിക്ക വീടുകളിലും കുടിവെള്ളം കിട്ടിയിട്ട് ആഴ്ച രണ്ടാകുന്നു. ഭയങ്കര ബുദ്ധിമുട്ടിലാണ് എല്ലാവരും. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാക്കി ഞങ്ങളുടെ ആവശ്യം സാധിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് വിശ്വസ്തതയോടെ സുമംഗല ദേവനന്ദ. ബി ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കുറിപ്പ് തയ്യാറാക്കാം. കൊക്ക്

കൊക്ക് ഭംഗിയുള്ള ഒരു പക്ഷിയാണ് . നല്ല നീളമുള്ള ചുണ്ടും, കഴുത്തും, കാലുകളും ആണ് അതിന്റെ പ്രത്യേകതകൾ. ഒറ്റക്കാലിൽ തപസ്സിരിക്കുന്ന കൊക്കിന് നല്ല തൂവെള്ള നിറമാണ് . കൊക്ക് തന്റെ കൂർത്ത ചുണ്ട് വെച്ച് മീൻ പിടിക്കുന്നത് കാണാൻ നല്ല രസമാണ് . എനിക്ക് കൊക്കിനെ ഇഷ്ടമാണ്. അനന്തു. ജി ,ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വർണന - എന്റെ വീട്

എന്റെ വീട് മനോഹരമാണ്. അതിന് ചുറ്റും പൂന്തോട്ടം ഉണ്ട്. അതിൽ ഒരുപാട് ചെടികൾ ഉണ്ട്. ചെത്തിയും, ജമന്തിയും, റോസയും, ചെമ്പരത്തിയും, മുല്ലയും എല്ലാം ഉണ്ട് . പൂമ്പാറ്റകൾ തേൻ കുടിക്കാൻ വരും. പൂക്കൾക്ക് ചുറ്റും അവ വട്ടമിട്ട് പറക്കുന്നത് കാണാൻ നല്ല ഭംഗിയാണ് . എന്റെ വീട്ടിൽ ഞാനും അച്ഛനും, അമ്മയും, അനിയത്തിയും ആണ് ഉള്ളത് . കൊച്ചു വീട് ആണെങ്കിലും ഭംഗിയുള്ളതാണ് എന്റെ വീട്. അഭിനന്ദ് എസ് ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

കേരള കലാമണ്ഡലം

കേരളീയ കലകൾ സംരക്ഷിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആയി മഹാകവി വള്ളത്തോൾ നാരായണമേനോൻ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം.ഭാരതപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്.1930 നവംബർ 9 നാണ് .1930 കലാമണ്ഡലം പ്രവർത്തനം തുടങ്ങിയത് . മണക്കുളം മുകുന്ദരാജാവിന്റെ സഹായത്തോടെ മഹാകവി ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ കേരള സർക്കാരിന്റെ കീഴിലാണ് . മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത്, പഞ്ചവാദ്യം തുടങ്ങിയ കലകൾ ഇവിടെ അഭ്യസിപ്പിക്കുന്നു. കേരള കലാമണ്ഡലം ഇപ്പോൾ കല്പിത സർവകലാശാലയാണ് . നക്ഷത്ര രാജേഷ് ക്ലാസ്സ് നാല് നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ചിത്രശലഭം

ഞങ്ങൾ ചിത്രശലഭങ്ങൾ...... ഞങ്ങൾ പൂന്തോട്ടങ്ങളിൽ ആണ് കൂടുതൽ സമയവും. തേനാണ് ഞങ്ങൾ കഴിക്കുന്നത് മുട്ടയിട്ടാണ് ഞങ്ങൾ കുഞ്ഞുങ്ങളെ വിരിയിക്കുന്നത് ദക്ഷ ലിജിൻ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിവേദനം തയ്യാറാക്കാം പ്രേഷിതൻ സജിത്ത് പുത്തൻ നട കൃഷ്ണപുരം. സ്വീകർത്താവ് , പഞ്ചായത്ത് പ്രസിഡന്റ്, കൃഷ്ണപുരം. ബഹുമാനപ്പെട്ട സർ,

ഞാൻ കൃഷ്ണപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ താമസക്കാരനാണ് . ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു പൊതു കിണറുണ്ട്. പക്ഷേ അതിനകത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് കാരണം അത് ഉപയോഗശൂന്യമാണ്. ജനങ്ങൾക്ക് കുടിവെള്ളത്തിന് ആശ്രയമായിരുന്നു ഈ കിണർ. ഇപ്പോൾ ജനങ്ങൾ ദുരിതത്തിലാണ് . ആയതിനാൽ പഞ്ചായത്ത് ഉചിതമായ നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് വിശ്വസ്തതയോടെ ദേവു ദേവു. ആർ ,ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പക്ഷികൾ - ചൊല്ലുകൾ

മഞ്ഞയുടിപ്പിൻ കരിയുമായി -മഞ്ഞക്കിളി മെയ്യകെ വെള്ളയായി -വെള്ളക്കൊറ്റി കൂരിരുട്ടിൻ കിടാത്തി - കാക്ക മാരിവിൽ ചേലൊത്ത പക്ഷി -മയിൽ ഓട്ടക്കാരൻ പക്ഷി -ഒട്ടകപ്പക്ഷി കാക്ക കൂട്ടിൽ മുട്ടയിടും -കുയിൽ തയ്യൽക്കാരൻ പക്ഷി - തുന്നാരൻ ഒറ്റക്കാലിൽ തപസ്സ് ചെയ്യും - കൊറ്റി ഉണ്ടക്കണ്ണൻ പക്ഷി -മൂങ്ങ പച്ചയുടുപ്പും ചെഞ്ചുണ്ടും - തത്ത

കാശിനാഥൻ ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഡയറിക്കുറിപ്പ് ഞാൻ രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത് സ്കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഒരു വലിയ മഴ പെയ്തു .മഴയത്ത് ഞാൻ ഒരു കുട ചൂടി സ്കൂളിലെത്തി.പഠനങ്ങൾ കഴിഞ്ഞതിന് ശേഷംവീട്ടിലേക്ക് വന്നു.അമ്മ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.ഞാൻ വീട്ടിൽ ചെന്ന് റെഡിയായി വന്നപ്പോൾ അമ്മ അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയആഹാരം എനിക്ക് അമ്മ വാരി തന്നു ആഹാരവും കഴിച്ചിട്ട് ഞാൻ ടീച്ചർ തന്ന ഗൃഹപാഠംചെയ്തതിനുശേഷം അമ്മയുടെ അനുവാദം വാങ്ങി കുറച്ചുനേരം കളിച്ചു.സന്ധ്യയായി അമ്മ എന്നെ നാമം ചൊല്ലാൻ വിളിച്ചു. നാമം ചൊല്ലി കഴിഞ്ഞ്പാഠങ്ങൾ പഠിച്ചു അതിനുശേഷം ഞാനും അമ്മയും കൂടി ആഹാരം കഴിച്ചു.അമ്മയുടെ പാട്ട് കേട്ട് ഞാൻ സുഖമായി ഉറങ്ങി

അഞ്ജന കൃഷ്ണൻക്ലാസ്സ് മൂന്ന്

എന്റെ ഗ്രാമം നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

ഭംഗിയുള്ള ഗ്രാമം. പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങൾ. മനോഹരമായ കൊച്ചു കൊച്ചു കുടിലുകൾ. മുട്ടൻ കാളകൾ പാടം ഉഴുതു മറിക്കുന്നു. കൂറ്റൻ തെങ്ങുകൾ. ഞാറു നടുന്ന സ്ത്രീകൾ. പച്ച വിരിച്ച പടുകൂറ്റൻ മലകൾ. ആതിഫ് ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നമ്മുടെ പക്ഷികൾ

📌അങ്ങാടിക്കുരുവി -അങ്ങാടിയിലും തെരുവിലും സാധാരണ

കാണുന്നത്

📌ഓലേഞ്ഞാലി -ഓലത്തുമ്പത്ത് ആടിക്കളിക്കുന്ന പക്ഷി 📌മരംകൊത്തി-മരംകൊത്തി ശബ്ദം ഉണ്ടാക്കുന്ന പക്ഷി 📌തൂക്കണാം കുരുവി - ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന പക്ഷി 📌കത്രിക പക്ഷി -വാൽ കത്രിക പോലുള്ള പക്ഷി 📌മലമുഴക്കി വേഴാമ്പൽ - മല മുഴക്കമുള്ള ശബ്ദം ഉണ്ടാക്കുന്ന പക്ഷി 📌കുളക്കോഴി -കുളക്കരയിൽ കാണുന്ന പക്ഷി അഭിനന്ദ്ക്ലാസ്സ് മൂന്ന്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

വെള്ളം

ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല കിണറുകൾ പുഴകൾ തടാകങ്ങൾ സമുദ്രം മുതലായവയിൽ ജലം നിറഞ്ഞിരിക്കുന്നു ജീവജാലങ്ങളുടെ മുഖ്യ ഘടകവും ജലം തന്നെ ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് ജലതൻ മാത്ര ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലും ജലം കാണപ്പെടുന്നു. ഖരാവസ്ഥയാണ് ഐസ് ദ്രാവകാവസ്ഥയാണ് ജലം ,വാത കാവസ്ഥയാണ് നീരാവി

അഭിരാമി എസ് , രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പര്യായപദങ്ങൾ

ചന്ദ്രൻ

- അമ്പിളി , തിങ്കൾ

ഭൂമി

-

ആകാശം നിലാവ്

ധര, ധരണി ഗഗനം, മാനം

- ചന്ദ്രിക, കൗമുദി

ആന

- കരി,ഗജം

മേഘം

- മുകിൽ, കൊണ്ടൽ

കുഞ്ഞ്

- ശിശു, പൈതൽ. ഹൃദിത് കൃഷ്ണ ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പദ കേളി





ര ള



കുരുവി, കറി, കളം, കളി, വിളി വള, കര, കരി, കരം കുര, കുരു, കരു കുളം, കളം

മുഹമ്മദ് ഈസ രണ്ടാം ക്ലാസ്സ്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

പോസ്റ്റർ തയ്യാറാക്കാം

മണ്ണില്ലെങ്കിൽ നാമില്ല

അഭിമന്യു ജെ ,ക്ലാസ്സ് നാല്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

നിറവ് 2023

ഗവ ന്യൂ എൽ പി എസ് പുറക്കാട്

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.