pdf_20230330_230804_0000 Flipbook PDF


39 downloads 115 Views 245KB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

കേരള പാഠാവലി :9 മലയാളം

ദേശീയഗാനം ജന ഗണ മന അധിനായക ജയഹേ, ഭാരത ഭാഗ്യ വിധാതാ! പംജാബ, സിംധു, ഗുജരാത, മരാഠാ, ദ്രാവിഡ, ഉത്കല, വംഗ! വിംധ്യ, ഹിമാചല, യമുനാ, ഗംഗ, ഉച്ചല ജലധിതരംഗ!

തവ ശുഭനാമേ ജാഗേ! തവ ശുഭ ആശിഷ മാഗേ! ഗാഹേ തവ ജയ ഗാഥാ! ജനഗണ മംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ! ജയഹേ! ജയഹേ! ജയഹേ! ജയ ജയ ജയ ജയഹേ!

പ്രതിജ്ഞ ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണവും വൈവിധ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനംകൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.

ഉള്ളടക്കം " ഇനിയും മരിക്കാത്ത ഭൂമി"

1. പ്രാണിലോകം................................... 2. കാടെവിടെ മക്കളെ......................... 3. കടലമ്മ...............................................

"ഇനിയും മരിക്കാത്ത ഭൂമി" ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി! -ഒ.എൻ.വി.കുറുപ്പ് ( ഭൂമിക്കൊരു ചരമഗീതം)

കവി 'ഇനിയും മരിക്കാത്ത ഭൂമി' എന്ന് വിശേഷിപ്പിക്കുന്നതിലെ ഔചിത്യം പരിശോധിക്കുക.

പ്രാണിലോകം എന്റെ അമ്മാവൻ പട്ടാളത്തിലായിരുന്നു. ദൽഹിയിലാണു താമസം. നാട്ടിലേക്കു വല്ലപ്പോഴുമൊക്കെയേ വരാറുള്ളൂ. വന്നാൽ തന്നെ ഒന്നോരണ്ടോ ആഴ്ച നിന്നിട്ടു മടങ്ങും. കഴിഞ്ഞ ദിവസം അമ്മാവൻ വിളി ച്ചിരുന്നു. ദൽഹിയിലെ താമസം അവസാനിപ്പിച്ച് നാട്ടിലേക്കു പോരുകയാണെന്നു പറഞ്ഞു. അമ്മാവന്റെ ഭാര്യയുടെ അച്ഛൻ പണ്ട് വാങ്ങിയിട്ടിരുന്ന ഒരു പഴയ വീടുണ്ട്. കഴിഞ്ഞ പത്തുവർഷമായി അവിടെ താമസിക്കുന്നത് ഒരു നോട്ടക്കാരൻ മാത്രമാണ് ഉറൂസ്. ആ വീട് വൃത്തിയാക്കിയെടുത്തു താമ സിക്കാനാണ് അമ്മാവന്റെ തീരുമാനം. ഞാൻ ചെയ്യേണ്ട ചില കാര്യങ്ങൾ അമ്മാവൻ എന്നെ ഏല്പിച്ചു. അദ്ദേഹത്തിന്റെ ചിട്ടകളും ശീലങ്ങളും നന്നായി അറിയാവുന്ന ഒരാളായതുകൊണ്ടാണ് എന്നെ ഈ ജോലികൾ ഏല്പിച്ചത്. ഇത്തരം ജോലികൾ, പ്രത്യേകിച്ച് അമ്മാവനുവേണ്ടി ചെറിയ ചില സഹായ ങ്ങൾ ചെയ്യുന്നത് പണ്ടേ എനിക്കിഷ്ടമുള്ള കാര്യമായതുകൊണ്ട് സന്തോഷ ത്തോടെ എല്ലാ ജോലികളും ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ഈ വീട്ടിൽ അമ്മാവന്റെയൊപ്പം ഒരിക്കൽ മാത്രമേ ഞാൻ വന്നിട്ടുള്ളൂ. അന്ന് ഈ വലിയ വീടും ഇതിനെ ചുറ്റിവളഞ്ഞുകിടക്കുന്ന പറമ്പും കണ്ട് ഞാൻ അതിശയിച്ചു. ഇന്നിപ്പോൾ ഇവിടെ നില്ക്കുമ്പോൾ എനിക്കു നിരാശയും സങ്കടവും തോന്നുന്നു. വീടിന്റെ ചുറ്റുമതിൽ കാട്ടുചെടികൾ പടർന്നു മറച്ചു കളഞ്ഞിരിക്കുന്നു. മുറ്റം മുഴുവൻ പുല്ലു വളർന്നുകിടക്കുന്നു. പറമ്പിലേക്കു

നോക്കുമ്പോൾ പേടിതോന്നും. ഒരു വലിയ കാട്

വീടിന്റെ അരപ്രൈസിലും തിണ്ണയിലുമൊന്നും ദൈവം സഹായിച്ച് പൊടിയും ചെളിയുമൊന്നുമില്ല. വരാന്തയിൽ നിരന്നിരിക്കുന്ന ചില്ലിട്ട ഫോട്ടോകളും വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. മച്ചിൽ ഒന്നുരണ്ടു വേട്ടാവളിയന്മാർ കൂടുവച്ചിട്ടുണ്ട്. എന്നാൽ മുറ്റത്തേക്കും പറമ്പിലേക്കും നോക്കുംതോറും എനിക്ക് ദേഷ്യം വന്നുതുടങ്ങി. പറമ്പ് കാടുപിടിച്ചു കിടക്കുന്നതു മനസ്സിലാക്കാം. ഈ മുറ്റമോ? ഇവിടില്ലാത്ത ചെടികളില്ല. അതെല്ലാമാവട്ടെ അതിന്റെ ഇഷ്ടത്തിനങ്ങ് വളർന്നു പോയിരിക്കുകയാണ്. ഒരു ബൊഗൈൻ വില്ല വളർന്നു വർന്ന് ഓടിന്റെ പുറയാണ് മലർന്നുകിടന്നു പൂവിട്ടിരിക്കുന്നത്. ഇതല്ലാമൊന്നു വെട്ടിക്കളഞ്ഞിരുന്നുവെങ്കിൽ മുറ്റം കാണുവാൻ ഭംഗിയുണ്ടാവുമായിരുന്നു. അതെങ്ങനെ, ഉത്തരവാദിത്വബോധമില്ലാത്തൊരാളെ വീടേല്പിച്ചു പോയാൽ കാര്യങ്ങൾ ഇതിലും മോശമാവുകയല്ലേയുള്ളൂ. സത്യത്തിൽ അയാളെ -ആ -ഉറൂസിന് എന്റെ കൈയിൽ കിട്ടിയാൽ എന്തുചെയ്യുന്നു പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാനിരിക്കുന്നത്. ചിലപ്പോൾ ഞാനയാളെ കൊല്ലാൻ പോലും മടിക്കില്ല. കാട്ടുചെടികൾ പടർന്ന ഇരുട്ടുമാത്രമായൊരു വീട്ടുവളപ്പിൽ അയാളെയും കാത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചിന്തിച്ചുപോവും. അതെന്റെ കുറ്റമല്ല. കുറ്റമാണെന്ന് ആരെങ്കിലുംവിചാരിച്ചാൽ എനിക്കതൊരു പ്രശ്നവുമല്ല. മുറ്റത്തൊരു കാൽപ്പെരുമാറ്റം കേട്ടു. ആരോ വീടിനു പിന്നിൽ നിന്നു

വരുന്നുണ്ട്. അയാളായിരിക്കും ഉറൂസ്. അയാളെ കാണുന്ന നേരം ആദ്യമെന്തു ചെയ്യണം? കണ്ണൂരുട്ടാം അല്ലെങ്കിൽ രണ്ടു മുട്ടൻ ചിത്ത പറയാം അതുമല്ലെങ്കിൽ ഗൗരവത്തോടെ വിളിച്ച് ചെറിയൊരു വിചാരണ നടത്താം കാൽപ്പെരുമാറ്റം അടുത്തുവന്നുകഴിഞ്ഞു. ഞൻ ഗൗരവത്തോടെ ഇരുന്നു എന്നാൽ വീടിനു പിന്നിൽനിന്നു വന്നത് ഒരാട്ടിൻ കുട്ടിയായിരുന്നു. അത് ഒരപരിചിതനെ കണ്ടതുപോലെ എന്റെ മുഖത്തേക്കു കുറച്ചുനേരം നോക്കിയിട്ട് ഗെയിറ്റിന്റെ അടിയിലെ ചെറിയ വിടവിലൂടെ നൂണ് പുറത്തേക്കു പോയി. അപ്പോഴാണ് ഗെയിറ്റിന്റെ അടിഭാഗത്ത് ഒരു വിടവുള്ളത് ശ്രദ്ധയിൽ പെട്ടത്. ഇരുമ്പുകൊണ്ടുണ്ടാക്കിയ നല്ല ബലമുള്ള ഗെയിറ്റിൽ ആരോ മനപ്പൂർവ്വം ഉണ്ടാക്കിയ വിടവുപോലെ തോന്നിച്ചു അത്. ആട്ടിൻകുട്ടി പോയി കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു തള്ളപ്പട്ടിയും നാലു കുഞ്ഞുങ്ങളും അതുവഴി മുറ്റത്തേക്കു കയറിവന്നു. ചെറിയൊരു ജാഥ പോലെ അച്ചടക്കത്തോടെ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അവർ വീടിനു പിന്നിലേക്കു പോയി.

കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുമൊരു കാൽപ്പെരുമാറ്റം കേട്ടു. ഇത്തവണ ഞാൻ തീർച്ചയാക്കി അയാളായിരിക്കും- ഉറൂസ്. കാൽപ്പെരുമാറ്റം അടുത്ത വരുന്നതായി തോന്നിയെങ്കിലും പെട്ടെന്നത് നിലച്ചു. എനിക്ക് ചെറുതായി പേടി തോന്നി. ചെടികളൊന്നും അനങ്ങുന്നില്ല. മുല്ലച്ചെടിയുടെ അടുത്ത് എന്നെ നോക്കിനില്ക്കുന്ന പനിക്കൂർക്ക ഒന്ന് അനങ്ങിയെന്നു തോന്നി. ഇല്ല എനിക്ക തോന്നിയതാണ്. ഞാൻ മുന്നിലെ ഇലവിലേക്കു നോക്കി. ഒരിലപോലും അനങ്ങുന്നില്ല. അപ്പോഴാണ് ഇലകൾക്കു മറഞ്ഞ് ഒരു മൂങ്ങയിരിക്കുന്നത്. കണ്ടത്. അതിന്റെ കണ്ണുകൾ അന്ധനായ ഒരുവന്റെ ശൂന്യമായ നോട്ടം പോലെ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. ഞാനതു ശ്രദ്ധിക്കാത്ത മട്ടിൽ സൂത്രത്തിൽ എന്റെ നോട്ടം മാറ്റി. പെട്ടെന്ന് ചെടികളുടെ ഇരുണ്ട പടർപ്പിൽ നിന്ന് ഒരുപ്പൻ ശബ്ദത്തോടെ പറന്നുപോയി. അതിന്റെ ചുവന്ന കണ്ണിൽ നിന്ന് ഒരിറ്റു ചോര താഴേക്കു തൂവിയതുപോലെ തോന്നി. കുറച്ചു നേരത്തേക്കു മറ്റൊരു ശബ്ദവും കേൾക്കാനുമില്ല. അല്പനേരത്തിനുശേഷം തള്ളപ്പെട്ടിയും കുഞ്ഞുങ്ങളും വന്നതുപോലെ നിരനിരയായി പുറത്തേക്കു നടന്നുപോയി. ഏറ്റവും പിന്നിൽപ്പോയ പട്ടിക്കുഞ്ഞ് ഗെയിറ്റിനരികിലെത്തിയിട്ട് എന്നെ തിരിഞ്ഞൊന്നു നോക്കി. എന്റെ കൈയിലിരുന്ന ചെറിയൊരു കല്ല് ഞാനതിന്റെ നേർക്ക് വലിച്ചെറിഞ്ഞു. കല്ലുചെന്നു ഗെയിറ്റിനു മുകളിലെ തകരപ്പാട്ടയിൽ കൊണ്ടു. ചെറിയൊരു പട്ടിക്കുഞ്ഞിന്റെ ശബ്ദത്തിലപ്പോൾ ഗെയിറ്റ് ഒച്ചയിട്ടു.

പ്രധാന മുറിയുടെ ജനൽ എനിക്കു പിന്നിൽ തുറക്കുന്ന ശബ്ദംകേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. ജനലിന്റെ ഇരട്ടവരെ പോലുള്ള അഴികൾക്കു പിറകിൽ രണ്ടു കണ്ണുകൾ. എന്റെ പേടി കൂടി. ശ്വാസമടക്കി ഞാൻ ആ കണ്ണുകളിൽത്തന്നെ നോക്കിയിരുന്നു. ഇരുട്ടിന്റെ പിന്നിലേക്കു കണ്ണുകൾ പെട്ടെന്നു പിൻവലിഞ്ഞു. പാത്രങ്ങൾ അടുക്കടുക്കോടെ വീഴുന്ന ശബ്ദത്തിൽ കതകിന്റെ സാക്ഷായും കുറ്റിയും ആരോ ധൃതിപ്പെട്ട് ഉള്ളിൽനിന്നു തുറക്കുന്നതിനിടയിൽ ഞാനിരുന്നിടത്തുനിന്ന് അറിയാതെ എഴുന്നേറ്റുപോയി. മെലിഞ്ഞു കറുത്ത ഒരാൾ വീടിനുള്ളിൽനിന്നു പുറത്തേക്കു വന്നു. ഭയപ്പെടുത്തുവാൻ മാത്രമുള്ള ശാരീരികസ്ഥിതിയോ കണ്ണിൽ പേടിപ്പെടുത്തുന്ന ക്രൗര്യമോ ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ. അയാൾ എന്റെ മുന്നിൽ നിന്നു. ഭയത്തിന്റെ ഏണിപ്പടികൾക്കു മുകളിൽനിന്നു താഴേക്ക് ഇറങ്ങിവരുവാൻ എനിക്കു കുറച്ചു സമയം വേണ്ടിവന്നു. ആ സമയമത്രയും അയാൾ ഒരക്ഷരം പോലും മിണ്ടാതെ എന്റെ ഒരു വാക്കിനുവേണ്ടി കാത്തുനിന്നു. ഞാനൊന്നും പറഞ്ഞില്ല. എല്ലാമറിയുന്ന ഒരാളെപ്പോലെ അയാൾ എന്നെ ഉള്ളിലേക്കു ക്ഷണിച്ചു. എനിക്കുള്ള മുറി കാണിച്ചുതന്നു. ഞാൻ മുറിക്കുള്ളിൽ കയറി വാതിലടച്ചു. ജനാലച്ചില്ലിലാരോ

ശക്തിയിൽ മുട്ടുന്നതുകേട്ട് ഞാൻ പെട്ടെന്നു തിരിഞ്ഞു. കണ്ണാടിച്ചില്ലിൽ വെളിച്ചം വീഴുന്നതിന്റെ ശബ്ദമായിരുന്നു അത്.

ഈ വീട്ടിലെ രണ്ടു ദിവസത്തെ താമസം കൊണ്ട് എനിക്കു മനസ്സിലായ കാര്യങ്ങളിലൊന്ന് ഉറൂസ് സംസാരിക്കില്ല എന്നുള്ളതാണ്. എന്തുപറഞ്ഞാലും കേട്ടുകൊണ്ടു നില്ക്കും. ചിലപ്പോൾ തലയാട്ടും. മറ്റുചിലപ്പോൾ മരിച്ചുപോയ ഒരു മനുഷ്യനെപ്പോലെയാണ്. ആ നേരം എനിക്ക് ഉച്ചത്തിൽ സംസാരിക്കേണ്ടി വരും. പെട്ടെന്ന് ആ കണ്ണുകൾ പിടഞ്ഞ് ഉറക്കത്തിൽ നിന്നുണരും പോലെ മുഖത്തേക്കു തുറിച്ചുനോക്കി നില്ക്കും. ഉറൂസിന്റെ ആ നോട്ടത്തിനൊപ്പം രണ്ടു കൃഷ്ണമണികൾ എന്റെ നേർക്ക് ഒഴുകിവരുമോ എന്നോർത്ത് ആ സമയം എനിക്കു പേടി തോന്നാറുണ്ട്.

ആരോടും പറയാതെയും ചോദിക്കാതെയും ചില പെണ്ണുങ്ങൾ വന്നു പുല്ലു ചെത്തുന്നതും ചില പിള്ളേരുവന്നു തേങ്ങാ പെറുക്കിക്കൊണ്ടു പോകുന്നതും ഞാൻ കണ്ടുപിടിച്ചു. ഈ കാര്യങ്ങൾ ഞാൻ ഉറൂസിനോട് ചോദിച്ചെങ്കിലും അയാൾ മറുപടിയൊന്നും പറയാതെ നിന്നു. പെണ്ണുങ്ങളോടും പിള്ളാരോടും ഇനി ഇവിടെ കേറിയാൽ കാല് തല്ലിയൊടിക്കുമെന്ന് ഉറൂസിന്റെ മുന്നിൽ വച്ച് പറഞ്ഞു. അവരെപ്പോലെ ഉറൂസിന്റെ മുഖവുമപ്പോൾ പേടിക്കുന്നതും ഞാൻ കണ്ടു.

എലികളുടെ ശല്യം കൊണ്ട് ഇവിടെ വന്നതിനുശേഷം ഞാൻ ശരിക്കൊറങ്ങിയിട്ടില്ല. ചില ദിവസങ്ങളിൽ തട്ടിൻപുറത്തെ ശബ്ദം പെട്ടെന്നു നിലയ്ക്കും. കുറച്ചുനേരത്തേക്ക് പിന്നെ പൂർണ്ണനിശ്ശബ്ദതയാണ്. രക്ഷപ്പെട്ടു എന്ന ആശ്വാസത്തോടെ ഒന്നുറങ്ങാൻ തുടങ്ങുമ്പോൾ മുറിയിലെ അലമാരയ്ക്കും മേശയ്ക്കുമെല്ലാം മുകളിലൂടെ എലികൾ പാഞ്ഞുനടക്കും. ചിലപ്പോൾ പുതപ്പിനടിയിലൂടെ വന്ന് കാലിന്റെ പെരുവിരലിൽ മുഖമുരച്ചിട്ട് കടന്നുകളയും. പേടിച്ചുനോക്കുമ്പോൾ ഇരുട്ടിലതിന്റെ തിളങ്ങുന്ന കണ്ണുകൾ മാത്രം കാണാം.

വീടു വൃത്തിയാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിൽ എലികളെ മുഴുവൻ കൊന്നൊടുക്കുവാൻ തീരുമാനിച്ചതുകൊണ്ട് ഉറൂസിനോട് ഒരെലിപ്പെട്ടി വാങ്ങിക്കൊണ്ടുവരുവാൻ പറഞ്ഞു. അയാളത് കൃത്യമായി ചെയ്തു. ഉറൂസ് മര്യാദക്കാര്യം കാര്യങ്ങൾ ചെയ്യുവാൻ പ്രാപ്തിയുള്ളവനുമായിരിക്കുമെന്ന് എനിക്ക് ചെറിയൊരു പ്രതീക്ഷതോന്നി. എലികൾ അയാളുടെ ഉറക്കവും നഷ്ടപ്പെടുത്തുന്നുണ്ടാവാം. പത്തുവർഷമായി എലികളോട് യുദ്ധം ചെയ്ത പരാജയപ്പെട്ട ഒരാളായിരിക്കാം ഒരുപക്ഷേ, ഉറൂസ്. അതാവാം ഇത്ര ഉത്സാഹത്തിൽ എലിപ്പെട്ടിയും വാങ്ങി അയാളെത്തിയത്.

ഉറൂസ് പെട്ടിക്കുള്ളിൽ കപ്പയോ പഴമോ കൊരുത്തു വച്ചു. എലികൾ ദിവസവും പെട്ടിയിൽ കുരുങ്ങാൻ തുടങ്ങി. ഉറൂസ് അവയെ കൊല്ലാനായി കൊണ്ടുപോവുകയും ചെയ്തു. എല്ലാ ദിവസവും എലികൾ ചത്തൊടുങ്ങിയെങ്കിലും എലിശല്യം കുറഞ്ഞതേയില്ല. ഓരോ എലി ചാകുമ്പോഴും പുതിയ എലികൾ ജന്മമെടുക്കുന്നതായി എനിക്കു തോന്നി. കുറച്ചുദിവസം മുമ്പുവരെ എന്നെ എലികൾ അല്പമെങ്കിലും മാനിച്ചിരുന്നു. എന്നാലിപ്പോൾ വൈരാഗ്യത്തോടെ എന്റെ നേർക്കു

തുറിച്ചുനോക്കുകയും എന്റെ ബാഗിന്റെ വള്ളി കരളുകയും ചെയ്തു. തങ്ങളുടെ കുലത്തെ കൊന്നൊടുക്കുന്നതിന്റെ പ്രതികാരമാവാം ഇതെന്നു ഞാൻ സംശയിച്ചു. എന്നാൽ ദിവസവും എല കൾ ചത്തൊടുങ്ങുമ്പോൾ ഇത്രയേറെ എലികൾ വീണ്ടും ജനിക്കുന്നതിലെ അതിശയിപ്പിക്കുന്ന സംഭ്രമത്തിൽ നിന്ന് ഞാൻ വിടുതൽ നേടിയില്ല. അതു കൊണ്ടാണ് ഉറൂസ് എലികളെ കൊല്ലുന്നത് ഞാൻ ഒളിഞ്ഞുനിന്നു കണ്ടത്. വീടിനു പിന്നിൽ, പറമ്പിനോടു ചേർന്നുള്ള അരമതിലിൽ അയാൾ പെട്ടി വച്ചു. പുറത്ത്, മൂടിക്കു തൊട്ടരികിൽ ഒരു പഴവും വച്ചിട്ട് മൂടി തുറന്നു. പരിചിതനായ ഒരു കുറ്റവാളിയെപ്പോലെ യാതൊരു സങ്കോചവും കൂടാതെ എലി പഴം കഴിച്ചു. പഴം കഴിച്ചുകഴിഞ്ഞ എലി ഒന്നോ രണ്ടോ ചുവടു നടന്നശേഷം വീണു ചാവുകയാണ് പതിവ്. എന്നാൽ ആ എലി പഴം മുഴുവൻ കഴിച്ചശേഷം നന്ദിയോടെ അയാളെ നോക്കിയിട്ട്, എലിയുടേതായ ഒരു ചിരി കൂടി ചിരിച്ചിട്ട് തട്ടിൻപുറത്തേക്കുള്ള വഴിയിൽ ഓടിപ്പോയി. ഓരോ ദിവസവും പഴവും മറ്റു ധാന്യങ്ങളും കൊടുത്ത് ഉറൂസ് എലികളെ മോചിപ്പിച്ചുകൊണ്ടിരുന്നു.

അപരിചിതമായൊരു ഭൂമി കീഴ്പ്പെടുത്താനുള്ള ശ്രമം പോലെ വിഷമ കരമാവും ഇനിയുള്ള ജീവിതമെന്നു തോന്നിയതുകൊണ്ട് എലികളോടുള്ള അടി ആക്രമണം തുടരുവാൻ തന്നെ തീരുമാനിച്ചു. എലികളും ഉറൂസും തമ്മിലുള്ള ബന്ധത്തെ ഞാൻ കുരുക്കിട്ടും വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചും കൊന്നു. എലികളെ കൊല്ലുമ്പോൾ ഇത്രനാളും എന്റെ ഉറക്കം കെടുത്തിയ ശത്രുവിന്റെ മരണവേദനയെക്കാൾ ഉറൂസിന്റെ ഭയവും കുട്ടികളുടേതുപോലുള്ള ഇപ്പോൾ കുറയുമെന്നും അയാളുടെ മുഖവും കാണാനായിരുന്നു എനിക്കു രസം.

ഒരു ദിവസം ഞാൻ കുളിച്ചുകൊണ്ടുനില്ക്കുകയായിരുന്നു. പുറത്താരോ സംസാരിക്കുന്നു. പുല്ലുചെത്തുകാരോ തേങ്ങാ പെറുക്കുന്ന ചെറുക്കന്മാരോ ആവും. ഇന്നെന്റെ കൈയിൽ കിട്ടിയാൽ കൈയോ കാലോ തല്ലിയൊടിക്കണം. സംസാരം വ്യക്തമല്ല. പതിഞ്ഞ ശബ്ദത്തിലാണ്. ഞാൻ കുളിമുറിയുടെ വാതിലിനു മുകളിലെ വിടവിലൂടെ എത്തിനോക്കി. മുറ്റത്താരുമില്ല. ഒരു കോഴി അടുക്കളപ്പുറത്തുകൂടി നടപ്പുണ്ട്. ഈ കോഴിയെ ഞാനാദ്യമായാണ് ഇവിടെ കാണുന്നത്. ഇതെവിടെനിന്നു വന്നു. മുറി മുഴുവനുമാണെങ്കിൽ പല്ലി, എട്ടു കാലി, പാറ്റ, ഇടയ്ക്ക് മരപ്പട്ടീം എന്നുവേണ്ട എല്ലാമുണ്ട്. ഇനി ഇതിന്റെ ഒരു കുറവുകൂടിയേയുള്ളു. ഇനി മുറ്റം മുഴുവനും കോഴിത്തീടമാകും. അവിടെയുമിവിടെയും ചികഞ്ഞിടും. തരംകിട്ടിയാൽ വീടിനുള്ളിൽ കയറി ചെറിയൊര ഷണവും നടത്തും. ഇതുങ്ങളെയെല്ലാം കൊല്ലാൻ കുറച്ച് വിഷം വാങ്ങണം. തലയിൽ വെള്ളമൊഴിക്കുമ്പോൾ വീണ്ടും സംസാരം കേട്ടു. ഞാൻ വെള്ള മൊഴിക്കാതെ സംസാരം ശ്രദ്ധിച്ചു. ഇപ്പോഴും സംസാരം വ്യക്തമല്ല. ഞാൻ മെല്ലെ വീണ്ടും എത്തിനോക്കി. മുറ്റത്തുനിന്ന കോഴിയെ കാണാനില്ല. അതിന്റെ സ്ഥാനത്ത് ഒരു കറുത്ത പൂച്ച. അതെന്നെനോക്കി കനത്തിലൊന്നു കരഞ്ഞു.

ഞാൻ കുളിച്ചിറങ്ങിക്കഴിയുമ്പോഴേക്ക് ചെയ്തുതീർക്കേണ്ട ചില ജോലി കൾ ഉറൂസിനെ ഏല്പിച്ചിരുന്നു. ഗെയിറ്റിന്റെ വിടവ് അടയ്ക്കുക, മ പുല്ലു പറിക്കുക, ചെടികൾ മുഴുവൻ വെട്ടിക്കളയുക. ഇതെല്ലാം ചെയ്തു തീർത്തുകാണുമെന്ന പ്രതീക്ഷയിലാണ് ഞാൻ വീടിനു മുന്നിൽ ചെന്നത്. ഒരുകാര്യം പോലും ചെയ്തിട്ടുമില്ല ഉറൂസിനെ അവിടെയെങ്ങും കാണാനുമില്ല. പുറത്തേക്കുള്ള വാതിൽ പൂട്ടിയിട്ടുണ്ട്. അടുപ്പത്തുനിന്ന് എന്തോ വാങ്ങി വച്ചി ട്ടുണ്ട്. കലത്തിൽ നിന്ന് ആവി പൊങ്ങിക്കൊണ്ടിരുന്നു. ഞാനയാളെ വിളിച്ചു നോക്കി. ഒരു മറുപടിയുമില്ല. ഇയാളെപ്പോലെ ഉത്തരവാദിത്വമില്ലാത്തൊരാ ളോട് യാതൊരു സഹാനുഭൂതിയും ആവശ്യമില്ലെന്നുതോന്നി. ഉറൂസിനെത്തിരഞ്ഞ് ഒന്നുരണ്ടുതവണ ഞാൻ വീടിനുചുറ്റും നടന്നു. കണ്ടില്ല. മടിച്ചാണെങ്കിലും

പേടിയോടെ പച്ചയുടെ ഇരുട്ട് കൂടിക്കിടക്കുന്ന പറമ്പിലേക്കു ഞാനിറങ്ങി. ചെടികളുടെ വള്ളികൾ നീക്കി വഴിയുണ്ടാക്കണം. ഇടയ്ക്ക് ചില ചെടികൾ കൈകളിലും കാലിലും ചുറ്റി പേടിപ്പിച്ചു. പല മണങ്ങൾ കാറ്റിൽ വന്നു. പെട്ടെന്ന് എന്തോ ഒന്ന് ഭയപ്പെടുത്തിക്കൊണ്ട് കാലിനിടയിലൂടെ പാഞ്ഞു പോയി. ഞാൻ ഞെട്ടിത്തരിച്ചു നില്ക്കുമ്പോൾ അത് വന്ന വഴിയെ തിരിച്ചോടിവന്ന് എന്റെ മുന്നിലൂടെ മറ്റൊരു ദിശയിലേക്ക് പാഞ്ഞു. അതൊരു കാട്ടുമുയലായിരുന്നു. ഒരുപക്ഷേ, ഇനി പാമ്പ്, കീരി എന്തൊക്കെയാവും ഈ ഇരുട്ടിൽനിന്നു പുറത്തേക്കു വരുന്നതെന്നു പറയാൻ പറ്റില്ല. ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു പശു അമറുന്ന ശബ്ദം കേട്ടത്. ഒന്നുരണ്ടടികൂടി മുന്നോട്ടു ചെന്നപ്പോൾ മാവിനുമറഞ്ഞ് ഒരു പശു നില്ക്കുന്നു. ദൈവമേ, ഈ വലിയ പശു ആ ഗെയിറ്റിന്റെ ചെറുവിടവിലൂടെ എങ്ങനെ നൂണുവെന്നു ഞാൻ അതിശയിച്ചു. ഒച്ചവയ്ക്കാതെ കുറച്ചുകൂടി അടുത്തുചെന്നപ്പോൾ ഞാൻ കുളിമുറിയിൽ നിന്നു കേട്ട അതേ ശബ്ദം. എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. ആരോ മാവിനു മറഞ്ഞുനിന്നു സംസാരിക്കു ന്നുണ്ട്. ഞാൻ ഒന്നുരണ്ടു ചുവടുകൂടി വച്ച് പ്ലാവിനു മറഞ്ഞുനിന്നു നോക്കി. ഉറൂസ് പശുവിനോടു സംസാരിക്കുന്നു. എന്താണെന്നു വ്യക്തമല്ല. ഒരു തത്ത്വജ്ഞാനിയുടെ മട്ടിൽ പശു തലയാട്ടുന്നുമുണ്ട്. എനിക്ക് ഒരേസമയം പേടിയും അതിശയവും തോന്നി. പെട്ടെന്ന് ആ സംസാരം അവസാനിച്ചു. പശു വലിയൊരു ചിന്താഭാരത്തോടെ മാവിൻ ചുവട്ടിൽനിന്ന് വടക്കോട്ടു നടന്നുപോയി. ഞാനതിന്റെ വഴിനോക്കി. അവിടെ ഒരു പശുവിനു കടന്നു

വരാൻ പാകത്തിൽ മതിലിൽ വലിയൊരു വിടവ്. അമ്മാവനും കുടുംബവും ഇവിടെ താമസമാക്കിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഈ വീട്ടിൽ വരുമ്പോഴെല്ലാം നീ അയാളെ ആ ഉറൂസിനെ എങ്ങനെ ഒഴിവാക്കിയെന്ന്, അതോ കൊന്നുകളഞ്ഞാ എന്ന് അമ്മാവൻ രഹസ്യമായി ചോദിക്കും. സത്യത്തിൽ സംഭവിച്ചതിതാണ്. പറമ്പിലെ മരങ്ങളെല്ലാം കട്ടിലും കസേരയും മേശയുമൊക്കെയായി രൂപാന്തരം പ്രാപിക്കുന്നതും പറമ്പിലൊറ്റച്ചെടിപോലുമില്ലാതെ വെളിച്ചത്തിന്റെ ഒരു കടലായി മാറുന്നതും ഞാൻ സ്വപ്നം കണ്ടുകൊണ്ടിരുന്നതല്ലാതെ ഉറൂസിനെക്കൊണ്ട് ഒരിലപോലും നുള്ളിക്കളയിക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈർച്ചമില്ലുകാർക്ക് പറമ്പിലെ മരങ്ങൾ മുഴുവൻ വിറ്റത്. അവരുതന്നെ പറമ്പും മുറ്റവും വൃത്തിയാക്കുവാൻ രണ്ടുമൂന്നു പണിക്കാരെ ഏർപ്പാടാക്കിത്തരികയും ചെയ്തു. മുറ്റത്തുനിന്ന് പ്ലാവാണ് അവരാദ്യം വെട്ടിയത്. കൊമ്പുകളിറക്കി യശേഷം തായ്ത്തടിവെട്ടുമ്പോൾ ഉറൂസ് ജീവനില്ലാത്തതുപോലെ അടുക്കള പുറത്തു പേടിച്ചിരിക്കുകയായിരുന്നു.

ആ രാത്രിയാണ് മനസ്സമാധാനത്തോടെ ഞാനൊന്ന് ഉറങ്ങാൻ കിടന്നത്. ഒന്നുറക്കം പിടിച്ചുവന്നപ്പോൾ എന്തോ ഒരു ശബ്ദം കേട്ട് ഞാനുണർന്നു. ആരുമില്ല. ഒരു മിന്നാമിനുങ്ങ് ഇരുട്ടിനു കുറുകെ വെളിച്ചം വരച്ചിട്ട് പുറത്തേക്കു പറന്നുപോയി. ഞാൻ വീണ്ടുമുറങ്ങാൻ തുടങ്ങിയപ്പോൾ വീണ്ടുമതേ ശബ്ദം ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു. ജനലിനു പുറത്ത് ആരോ നില്ക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ പിൻഭാഗം മാത്രം കാണാവുന്ന ആ രൂപം ഞാൻ മനസ്സിലാക്കി ഉറൂസ്. ഈ രാത്രിയിൽ എന്റെ മുറിക്കു പുറംതിരിഞ്ഞ് പറമ്പി ലേക്കു നോക്കി ഇയാളെന്തിനു നില്ക്കുന്നുവെന്ന് ആദ്യം അതിശയമായും പിന്നെ ചെറിയൊരു ഭയത്തോടെയും ഞാൻ ചിന്തിച്ചു. തലയണക്കീഴിൽ നിന്നു മൂർച്ചയുള്ള വെട്ടുകത്തി ഞാനെടുത്തു. ജനലുകൾ തകർത്ത് ചില പ്പോൾ മച്ചിൻ പുറത്തുനിന്ന്, എങ്ങനെയാവും ഇയാളെന്റെ നേർക്ക് ആക്രമിക്കാൻ വരികയെന്ന് എനിക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. അയാൾ പെട്ടെ ന്നൊന്നു തിരിഞ്ഞാൽ, ആ മുഖം പശുവിന്റെയോ പൂച്ചയുടെയോ ആയി കണ്ടാൽ പ്പോലും പേടിക്കരുതെന്നു ഞാൻ എന്നെ ശാസിച്ചു. ഏറെ നേരത്തിനു ശേഷം അയാൾ ജലത്തിലൂടെ നടക്കുംപോലെ ശബ്ദമില്ലാത്ത ചുവടുകളോടെ മുറ്റത്തുനിന്നു പറമ്പിലേക്കു കയറി. അപ്പോൾ, അപ്പോൾ മാത്രമാണ് ഇഴഞ്ഞും പറന്നും നടന്നും അസംഖ്യം

ജീവജാലങ്ങൾ അയാളെ പിന്തുട രുന്നതു കണ്ടത്. ഞാൻ പതുക്കെ മുറിക്കു പുറത്തിറങ്ങി. പച്ചയുടെ ഒരു പെട്ടകം ഉറൂസിനെയും മറ്റു ജീവജാലങ്ങളെയുംകൊണ്ട് ദൂരേക്ക് ഒഴുകി പ്പോകുംപോലെ എനിക്കു തോന്നി. ആ കാഴ്ച കണ്ടുനില്ക്കേ ഒരു കൂറ്റൻ പക്ഷിയുടെ നിഴൽ വല്ലാത്തൊരു വേഗത്തിൽ എന്റെ മേൽ തട്ടി. ഞാൻ പിന്നോട്ടു വീണുപോയി. അമ്മാവനോടു ഞാനിതു പറഞ്ഞാൽ ഒരു കെട്ടുകഥയെന്നു പറഞ്ഞ് പരിഹസിക്കും. തീർച്ച. - ഉണ്ണീ ആർ

ചോദ്യങ്ങൾ

1. ഉറൂസ് പ്രകൃതിയെയും ജീവജാലക്നളെയും സ്നേഹിക്കുന്നുവെന്ന സൂചനകൾ കണ്ടെത്തുക. 2. "പ്രകൃതിയുടെ വിനാശം മനുഷ്യനാൽ തന്നെയാണ് " ഇത്തരം സൂചനകൾ ആണോ പാഠഭാഗത്തുനിന്ന് ലഭിക്കുന്നത് എന്ന് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക

കാടെവിടെ മക്കളേ കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?

കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടിച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ? കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ? ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജൻംവീശുന്ന നാടെവിടെ മക്കളേ? ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ? പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊരൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

-അയ്യപ്പപണിക്കർ

ചോദ്യങ്ങൾ

1. കവി എന്തെല്ലാമാണ് അന്വേഷിക്കുന്നത്? 2. "പ്രകൃതിയുടെ വിനാശം മനുഷ്യനാൽ തന്നെയാണ്" ഇത്തരം സൂചനകളാണ് പാഠഭാഗത്തുനിന്ന് ലഭിക്കുന്നത് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക

കടലമ്മ ഇനി, ചെമ്മീനിൽ കാണുന്നതുപോലെ കടലിനകത്തൊരു കൊട്ടാ രത്തിൽ കടലമ്മയെന്നൊരു ദേവതയുണ്ടെന്നും പണ്ടും ഇന്നും അരയ ന്മാർ വിശ്വസിക്കുന്നുണ്ടോ എന്നു നോക്കാം. ഈ വിശ്വാസമാണല്ലോ ചെമ്മീനിലെ കഥാബീജമായി തകഴി സ്വീകരിച്ചിരിക്കുന്നത്. മുക്കുവർ, മരയ്ക്കാന്മാർ, നുളയന്മാർ എന്നിങ്ങനെയുള്ള വിവിധ നാമ ങ്ങളോടു കൂടി കാസർകോടു മുതൽ കന്യാകുമാരി വരെ കടൽ തീരത്ത് നീണ്ടുകിടക്കുന്ന ഒരു സമുദായമാണ് അരയവംശം. അവർക്ക് പൊതു വായും പ്രാദേശികമായും ചില കല്പിത കഥകളും പാട്ടുകളും വീരാപ ദാന കഥകളും ഉണ്ട്. എന്നാൽ കടലമ്മയുടെ കഥ അവർക്കില്ല. വരുണനെന്നൊരു ദേവനുണ്ടെന്ന് വാല്മീകി തൊട്ടു ശ്രീരാമൻ വരെ വിശ്വസിച്ചിരുന്നെങ്കിലും അന്നത്തേയും ഇന്നത്തേയും ധീവരന്മാർ അവ രുടെയിടയിൽ അന്നുണ്ടായിരുന്ന ഒരു രാജാവാണെന്നു മാത്രമേ വരുണ നെപ്പറ്റി വിശ്വസിച്ചിട്ടുള്ളൂ. കാഞ്ചി രാജവംശം ആ വരുണന്റെ ഗോത്രമാ ണ്. തകഴിയുടെ ഭൂമിശാസ്ത്രവും ഗവേഷണവും നീർക്കുന്നം കടപ്പു റത്തു മാത്രം നിർത്താതെ അമ്പലപ്പുഴ താലൂക്കിലെങ്കിലും വികസിപ്പി ച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് നേർവഴി ലഭിക്കുമായിരുന്നു. കപ്പൽപ്പാട്ടുകളിലും മറ്റു വീരാപദാന കഥകളിലും കടലിന് സ്വരൂപത്വം (personification) നല്കി "കടലമ്മേ' എന്നും "തമ്പുരാട്ടി' എന്നും സംബുദ്ധി ചെയ്തുകാണുന്നുണ്ട്. വൃക്ഷലതാദികൾ, സൂര്യചന്ദ്രന്മാർ തുട ങ്ങിയവയെ കവികൾ സംബുദ്ധി ചെയ്യാറുള്ളതുപോലെ "കടലമ്മേ' മുത ലായതും ഒരു കാവ്യശൈലിയായി ഉപയോഗിച്ചിരുന്നതാണ്. അപ്പോൾ ചെമ്മീനിൽ കാണുന്ന "കടലമ്മ' അരയന്മാരുടെ ഇടയിൽ ഇല്ലാത്ത ഒന്നാണ്. ഇല്ലാത്ത ഒന്നിനെപ്പിടിച്ച് അവരുടെ തലയിൽ വച്ചു കെട്ടി ആ ദേവതയുടെ ഉഗ്രശാപത്തിനും സംഹാരക്രിയയ്ക്കും ചെമ്പൻകുഞ്ഞിനെയും പളനിയേയും കറുത്തമ്മ, പരീക്കുട്ടി, ചക്കി എന്നിവരെയും പാത്രീഭൂതരാക്കുകയാണ് തകഴി ചെയ്തിരിക്കുന്നത്. എന്തിന്? ആ പരി പാവനമായ ചാരിത്ര്യം കടലിന്റെ മക്കൾ ലംഘിക്കാതിരിക്കുവാൻ ചെമ്മീൻ, മരയ്ക്കാത്തിമാരുടെ ചാരിത്ര്യം സൂക്ഷിക്കുന്ന ഒരു വേദപുസ്തകമാണ്. മറ്റു സകല സമുദായങ്ങളും വ്യഭിചാരം വ്യവസായ മാക്കിയാലും മരയ്ക്കാത്തിമാർ ചാരിത്ര്യം സൂക്ഷിക്കണം! -ഡോ. വേലുക്കുട്ടി അരയൻ (ജീവചരിത്രം) രാജേഷ് ചിറപ്പാട് ,രാജേഷ് കെ എരുമേലി

ചോദ്യങ്ങൾ

1. മനുഷ്യമനസ്സുകളെ എന്നും ഹരം കൊള്ളിച്ചിട്ടുള്ള ഒന്നാണ് കടൽ. കടൽനെപറ്റിയുള്ള ഐതിഹ്യങ്ങൾ കണ്ടെത്തുക. 2. കടലും കടൽ സമ്പത്തും മനുഷ്യജീവിതത്തിൽ എത്രത്തോളം ഉപയോഗം ആണ്. ചർച്ച ചെയ്ത് കണ്ടെത്തുക

സമാപനം

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.