pdf_20230402_203134_0000 Flipbook PDF


58 downloads 97 Views 78MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

കേരളപാഠാവലി മലയാളം

ഭാഗം 1

സ്റ്റാൻഡേർഡ്

8 തയാറാക്കിയത് ദയലക്ഷ്മി ഡി 2023

പ്രിയ വിദ്യാർഥികളേ,

നമ്മുടെ ഭാഷയും സംസ്കാരവും സമ്പന്നമായ പാരമ്പര്യ ങ്ങളാൽ അലംകൃതമാണല്ലോ. മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷാപദവിയിലേക്കുയർന്ന് ലോകനിലവാരത്തിലെത്തി. ഭാഷയെക്കുറിച്ച് കൂടുതൽ അറിയാനും സാഹിത്യ-സാംസ്കാ രികതലങ്ങളെക്കുറിച്ച് കൂടുതൽ ധാരണ രൂപപ്പെടുത്താനും നാം പരിശ്രമിക്കേണ്ടതുണ്ട്.

കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങൾ ആവി ഷ്കരിക്കാനും വായനയിലൂടെ പുതിയ അനുഭവങ്ങൾ സ്വായ ത്തമാക്കാനും സാധിക്കുമ്പോഴാണ് ഭാഷാപഠനം അർഥ വത്താകുന്നത്.

അഭിരുചിക്കനുസരിച്ച് ഭാഷാവ്യവഹാരങ്ങളിൽ ഏർപ്പെടാനും അനുയോജ്യമായ പഠനാനുഭവങ്ങൾ നേടാനും ഈ പാഠപു കം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹാശംസകളോടെ,

ദയലക്ഷ്മി ഡി

ഉള്ളടക്കം

1 ഇരുൾ അടഞ്ഞ വെളിച്ചം

1

[•]ഉതുപ്പാന്റെ കിണർ

2

•••••••••••••••••••••••••••••

[•] നെയ്പ്പായസം ••••••••••••••••••••••••••••••••••••••••••

9

[•]അമ്മയ്‌ക്കൊരുതാരാട്ട്

16

••••••••••••••••••••••

1

1

ഇരുൾ അടഞ്ഞ വെളിച്ചം പ്രതീക്ഷ ഒരു മനോഹരമായ കാര്യമാണ്. അത് നമുക്ക് സമാധാനവും ശക്തിയും പറയുന്നു, എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നു.

ജൂലി ഡോണർ ആൻഡേഴ്സൺ



[•]ജീവിതവും പ്രതീക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക

ഉതുപ്പാന്റെകിണർ

ആ ചെറുനഗരത്തിൽ ഉതുപ്പാനെക്കാണാം. ഹോട്ടലുകളുടെ വണ്ടിപ്പേട്ടയിൽ, വള്ളക്കടവിൽ, ഭാരമുള്ള ചുമടിനുകീഴെ, പീടികത്തിണ്ണയിൽ, പട്ടണo പലേടത്തും വാതുക്കൽ, തന്നെക്കാൾ ഉറങ്ങിയാൽ അവൻ കഴിയും മട്ടിൽ പണിയെടുക്കും, കിട്ടുന്നതുകൊണ്ട് ഉപജീവിക്കും. ഉതുപ്പാന് ആരുമില്ല, എങ്കിലും ആ തരുണൻ കരുതും തനിക്കു ചില ചുമതലകളുണ്ടെന്ന്.

2

3 അവന്റെ ജീവിതാവശ്യങ്ങൾ ലഘുവാണ്. എങ്കിലും അവനതു ഗുരുവാണ്. അവനും നാളുകൾ കഴിയുന്നുണ്ട്. ഉദരത്തിന്റെ പരാതിയാണ് അവന് ഉറക്കുപാട്ട്. ഹൃദയത്തിനുമുണ്ടവനോടാവലാതി മരത്തണലിലിരുന്നു വഴിക്കാരോടു കേണിരക്കുന്ന കുരുടനെയും, മഞ്ഞിൽ മരവിച്ചു. വെയിലിൽ പൊരിഞ്ഞും, മഴയത്തു നനഞ്ഞും വഴിവക്കിൽ കഴിച്ചുകൂട്ടുന്ന കൊച്ചു ങ്ങളെയും, ചായക്കടയുടെ മുമ്പിൽ ചെന്നു ചൂടുവെള്ളം യാചിച്ചിട്ടു തിളക്കുന്ന വെള്ളം തലവഴി ഒഴിക്കപ്പെട്ട കിഴവിയെയും മറ്റും പറ്റി.ഉദാസീനത കാണിക്കുന്നതിനെക്കുറിച്ച് ഉദരത്തിന്റെ പരിദേവനം ചെവിക്കൊണ്ടില്ല. ഹൃദയത്തിന്റെ വേദന അവൻ ഉതുപ്പാൻ അമർത്തി. സഹതപിക്കുന്നതും അവന്റെ നിലയിൽ അഹങ്കാരമാണ്. സഹോദരങ്ങളെ സഹായിക്കാനവനു മോഹ മുണ്ട്. കഴിവില്ല. അവനും വളർന്നുവന്നു അച്ഛനമ്മമാരുണ്ടായിരുന്നെങ്കിൽ തങ്ങൾക്കൊരു താങ്ങാണവനെന്നു കരുതി സന്തോഷിച്ചേനെ. ഒഴിവുള്ള സമയങ്ങൾ പ്രാർത്ഥിക്കാനും സുവിശേഷം കേൾക്കാനും അവൻ ചെലവാക്കി. ക്രമേണ വഴിവക്കിലും ചന്ത മുക്കിലും വേദോപദേശം ചെയ്യുന്നതും ശിശുക്കൾക്കു യേശുകഥകൾ പറഞ്ഞുകൊടുക്കുന്നതും അവന്റെ നിത്യജോലികളിലുൾപ്പെട്ടു കാലം കടന്നു. ആ നഗരത്തിന്റെ ഒരു മൂലയിൽ പുതുതായി നിർമിക്കപ്പെട്ട ഒരു റോഡിനാൽ ത്രികോണാകൃതി പ്രാപിച്ച ഒരു തുണ്ടുപുരയിടം വാങ്ങാനുള്ള പണം അവനുണ്ടാക്കി.അവൻ ഭൂസ്വത്തുടമസ്ഥനായി. അയാൾ സ്വന്തഭൂമിയിൽ വേലതുടങ്ങി. കിണറുകുഴിക്കയായിരുന്നു വേല. അത്രയ്ക്ക് മാത്രമുണ്ടാ സ്ഥലം. അവൻ തന്നെ കുഴിച്ചു വേണ്ടി വന്നപ്പോളൊരു കൂലിക്കാരനെക്കൂട്ടി.ഇവനെന്തൊരു പ്രാന്തനാ" എന്നു ചിലർ പറഞ്ഞു. വല്ല “നിധിയും കിട്ടുമെന്നുവെച്ചാ പാവം പാടുപെടുന്നത്” എന്നു ചിലരും. കിണർ താണുവന്ന ക്രമത്തിന് ഉതുപ്പാന്റെ ഉത്സാഹം ഉയർന്നുവന്നു. മണ്ണുമാറി. കല്ലു കണ്ടു കുമ്മായമണ്ണായി, മണ്ണിനു നനവു കണ്ടു, വെള്ളം - വെള്ളം കണ്ടു. ഉടമസ്ഥന്റെ ഉള്ളം കുളിർത്തു. ആ നിസ്സഹായൻ ദൈവത്തെ സ്തുതിച്ചു. കൂട്ടുവേലക്കാരന് അന്നു നാലു ചക്രം പാരിതോഷികം കിട്ടി.

4 അന്നുവേല കേറിയിട്ട് വളരെ നേരം വെള്ളം നോക്കി ക്കൊണ്ടുനിന്നു. ആ രൂപത്തിലുണ്ടായ ചിറ്റോളം ഉതുപ്പാന്റെ വിശാലഹൃദയത്തിൽ തിരമാലയുണ്ടാക്കി. കേൾവിക്കാർക്കു രസം തോന്നിയില്ലെങ്കിലും അവൻ അന്നു കണ്ടവരോടൊക്കെ കിണറ്റിൽ വെള്ളം കണ്ട കഥ പറഞ്ഞു. അവന്റെ ഹൃദയശുദ്ധിയുടെ അടിത്തട്ടു കാണാനെന്ന ചുഴിഞ്ഞിറങ്ങി. കുട്ടികൾ കിണറ്റിൽ വലിയ കല്ലെടുത്തിട്ടു രസിച്ചു അയൽവക്കത്തുള്ള ഒരു കിഴവി പറയുകയാണ് “ആ തെമ്മാടി വഴിയുടെ വക്കിനൊന്നു കിണറു കുഴിച്ചിട്ടിരിക്കുന്നു. പശുവിനെ അഴിച്ചുവിട്ടാൽ കൂടെ കൂടെ നോക്കണേ പിള്ള കിണർ അടിവരെ താഴ്ന്നതോടെ ഉതുപ്പാന്റെ മടിശ്ശീലയുടെ നെല്ലിപ്പലകയും കണ്ടു. കിണറു കുഴിച്ചതിലധികവും ഭാരം വഹിച്ചും കാലം ദീർഘിച്ചും അവൻ അതു കെട്ടിച്ചു. മുപ്പത് ദിവസം കൂലിവേലയ്ക്കുപോയി കിട്ടുന്ന മിച്ചം കൊണ്ടു മൂന്നു ദിവസം കിണറുവെട്ടുന്ന ജോലി നടത്തും. ഈ കണക്കിൽ അഞ്ചോ ആറോ അരഞ്ഞാണവും മതിലും കൽത്തൂണും കെട്ടി കിണറുപാലവും വെച്ച് അതിന്മേൽ ഒരു കുരിശടയാളത്തിന്റെ ഇരുപുറവുമായി. നാട്ടു വഴിയിലൂടെ നടക്കുന്നവർക്കു കാണ ത്തക്കവണ്ണം ഇങ്ങോട്ടു വരുവിൻ ഇവിടെ ആശ്വസിക്കാം എന്നു രേഖപ്പെടുത്തി ഒരു കുപ്പികൊളുത്തി ഒരു തൊട്ടിക്കയറും ഇട്ടപ്പോൾ യൗവനത്തെ ചവിട്ടിമെതിച്ചു മുന്നോട്ടുപോകുന്ന പുത്രിക്കു സ്ഥിതിക്കധികനായ വരൻ മംഗല്യസൂത്രം ചാർ ത്തുന്ന മുഹൂർത്തത്തിൽ പിതാവിനുണ്ടാകുന്ന കൃതാർഥത ആ കുടുംബശൂന്യനുണ്ടായി. “അവിടെ ഒരു കുടിലുകെട്ടി പുട്ടും പഴവും വിറ്റിരുന്നെ കിൽ അവന്റെ ചെലവിനുള്ളതു കിട്ടിയേനെ എന്നു ചിലർ ഉതുപ്പാന്റെ ബുദ്ധിശൂന്യതയെ ഉന്നയിച്ചു. “ഉതുപ്പാൻ വക എന്നുകൂടി എഴുതിവെച്ചിരുന്നെങ്കിൽ എന്നൊരുത്തൻ അസൂയപ്പെട്ടു. "തീരെ ഗതികെട്ടാൽ കുടിച്ചു ചാകാൻ അവനു കിണറന്വേഷിക്കേണ്ടല്ലോ" എന്നൊരു രസികൻ നിന്ദിച്ചു. ചിലർ അവന്റെ പ്രവൃത്തിയെ മാനിക്കയും ചെയ്തു. വല്ലവ ഉതുപ്പാൻ സാധാരണ പറയും “രണ്ടുവശത്തും നിന്നും വെള്ളം കോരത്തക്കവണ്ണം രണ്ടുപാലം വേണ്ടതായിരുന്നു.

5 ഒരു കൽത്തൊട്ടിയുണ്ടാക്കിയിടണം. പശുക്കളും വെള്ളം കുടിക്കട്ടെ നനയാതെ നിന്നു വെള്ളം കോരത്തക്കവണ്ണം ഒരു പുരയുണ്ടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു" എന്നും മറ്റും,അതൊക്കെ ക്രമേണ സാധിച്ചു. അയൽക്കാരിൽ കിണറു കുഴിപ്പിക്കാൻ കഴിവില്ലാത്തവർ വഴിക്കിണറ്റിൽനിന്നു വെള്ളം കോരി. പലരും കുളി ആ കിണറ്റിൻ കരയാക്കി. കുട്ടികൾ അതിൽ ചപ്പും ചവറും കല്ലും ഇട്ടു രസിച്ചു. ഒരു ദുരാഗ്രഹി തൊട്ടിയും മറ്റൊരു പാപി കപ്പിയും മോഷ്ടിച്ചു. ഇക്കൂട്ടരാരും ഉതുപ്പാന്റെ കഷ്ടപ്പാടു സ്മരിച്ചില്ല. ആ പാവം കുറവു നികത്തി. അതാവർത്തിക്കാതെ സൂക്ഷിച്ചു. ഉതുപ്പാൻ നിത്യവും രണ്ടുനേരം കിണറ്റുകരെച്ചെല്ലും; പരിസരം ശുചിയാക്കും. വെള്ളം കോരി കൽത്തൊട്ടി നിറയ്ക്കും, കുറച്ചു കുടിക്കും, ആരെങ്കിലും വെള്ളം കോരി കുടിക്കുന്നതു കാണു മ്പോൾ അവന്റെ ഹൃദയം പുളകം കൊള്ളും. അവന്റെ പല നാളത്തെ ശ്രമഫലം ! അക്ഷയമായ സമ്പാദ്യം! പട്ടണം വളർന്നു. ജനങ്ങൾ തിങ്ങി. പൗരക്ഷേമത്തെ രക്ഷിക്കയും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കയും ചെയ്യുന്ന തിൽ നഗരസഭ ജാഗരൂകമായി ശുദ്ധജല വിതരണത്തിനും മലിന ജലവിസർജനത്തിനുമുള്ള പദ്ധതികൾ സ്വീകരിക്കപ്പെട്ടു. ജലക്കുഴലുകൾ സ്ഥാപിക്കാൻ ചാലു തോണ്ടിയ വേലക്കാർ ആ കിണന്റെ ചുറ്റുതറയിൽ കുറെ പൊളിച്ചുകളഞ്ഞു. ഉതുപ്പാന്റെ ഹൃദയം നൊന്തു ആ അറ്റകുറ്റം തീർത്തല്ലാതെ അടുത്തദിവസം അയാൾ പള്ളിയിൽ പോയില്ല. കുഴവെള്ളം നടപ്പിലായി നഗരത്തിലുള്ള ജലധാരങ്ങളെല്ലാം നഗരത്തിലുള്ള മുപ്പതുദിവത്തിനകം മൂടണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം നഗരസഭ ആ ജോലി ചെയ്യിക്കുമെന്നും ചെലവ് ഉടമസ്ഥനിൽ നിന്നിടാക്കുമെന്നും തമുക്കടിച്ചു പരസ്യപ്പെടുത്തി.

6 ഉതുപ്പാന്റെ കിണറും നികത്തണം. അയാൾ അധികാരികളെ കണ്ടു. അവിടെ നിരാശയാണു ണ്ടായത്. പുത്തൻ പരിഷ്കാരത്ത മനുഷ്യൻ പഴിച്ചു. കുറച്ചുകാലാവധി നീട്ടിക്കിട്ടാനയാളപേക്ഷിച്ചു. അതും ഫലിച്ചില്ല. വൃദ്ധനു രണ്ടാ നാലോ പല്ലുണ്ടായിരുന്നതു നഗരസഭയുടെ നേരെ ഞെരിഞ്ഞു. വഴിക്കാരെ തടഞ്ഞുനിറുത്തി അയാൾ നഗരസഭയെ ഭർത്സിച്ചു പറഞ്ഞു. സർക്കാരിൽ സങ്കടം ബോധിപ്പിച്ചു. അയാ ളുടെ സങ്കടത്തിൽ യാതൊരു ന്യായവും നിതിനിഷ്ഠമായ ഗവൺമെന്റു കണ്ടില്ല. എന്തുവന്നാലും തന്റെ ജീവിതസർവസ്വമായ കിണർ മൂടുകയില്ലെന്ന് ആ പടുകിഴവൻ ശഠിച്ചു. അന്നും ചിലർ പറഞ്ഞു. "ഉതുപ്പാൻ ചേട്ടനു പ്രാന്താണെന്നു തോന്നുന്നു. ഏതാണ്ടങ്ങനെ തോന്നും ആ സാധുവിനെ കണ്ടാൽ, ഒരു യുവപരിഷ്കാരി പറയുകയാണ് - "ആ കിഴവന്റെ അവസാനം അതിലാണെന്നോ തോന്നുന്നത് പലരും വൃദ്ധന്റെ ബദ്ധപ്പാടിനു കണ്ണും കരളും കൊടുത്തയില്ല. കുഴൽവെള്ളം കിട്ടിയപ്പോൾ കിണറ്റിന്റെ കാര്യം എല്ലാ വരും മറന്നു. നന്ദികെട്ട ലോകം ഇപ്പോഴും മറക്കാത്തവരുണ്ട്. അതിൽ കല്ലിട്ടു കളിക്കുന്ന കുട്ടികൾ, പട്ടണത്തിലുള്ള വാപിരൂപങ്ങൾ അന്തർദ്ധാനം ചെയ്തു തുടങ്ങി ഉതുപ്പാന്റെ കുഴിഞ്ഞ കണ്ണുകൾ ആ സ്ഥാനം വഹിച്ചു. കുഴൽ വെള്ളമുള്ളപ്പോൾ കിണറനാവശ്യമാണെന്നും ഉപയോഗി ക്കാതെ കിടക്കുന്ന കിണറ്റിൽ കൊതുകുണ്ടായി പൊതുജനാരോഗ്യത്തെ നശിപ്പിക്കുമെന്നും മറ്റുമുള്ള ഉപദേശങ്ങളാൽ അയാളെ സമാധാനപ്പെടുത്താനും കിണർ മൂടിക്കാനും മിത്രങ്ങൾ യത്നിച്ചു. കിഴവന്റെ ആശയുടെ അവസാന ഇഴയും പൊട്ടി. സ്വന്തം ആളുകളും തനിക്കു ശത്രുക്കളാണല്ലോ എന്നു അത്യന്തം വ്യാകുലപ്പെട്ടു. അയാളുടെ ഹൃദയം തപിച്ച ദ്രവിച്ചു നേതങ്ങളിൽ കുടി നിർഗമിച്ച് മാറിടം മറച്ചുനിൽക്കുന്ന നരച്ച താടിയുടെ മുമ്പിൽ തൂങ്ങി. കിണറുമുടേണ്ട അവസാനദിവസവും ഇരുളിലാണ്ടു.

7 കിണറുമൂടേണ്ട അവസാനദിവസവും ഇരുളിലാണ്ടു. പ്രകൃതി നിശ്ചലമായി. നഗരം വിശ്രമത്തിനു കൊതിച്ചു. വികാരവൈവശ്യമില്ലാത്തവരെ നിദ്രാദേവി തഴുകി. ഉതുപ്പാൻ കിണറ്റുകരെച്ചെന്നു. അവിടമെല്ലാം തൂത്തു വൃത്തിയാക്കി. അതിനെ ലവുരു വലം വെച്ചു. ഊഞ്ഞാലാടുന്നു തുപോലെ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അയാളുടെ മനസ്സും അതുതന്നെ ചെയ്തു. എത്ര സമയം അങ്ങനെ കഴി അയാളറിഞ്ഞില്ല. ലോകോപകാരത്തിനുള്ള തന്റെ ശ്രമ ഫലം- അനേകം ജീവന് ആശ്വാസം നൽകിയ അമൃതകലശം ആത്മാവിന്റെ ഗതിക്കു മാർഗമെന്നു താൻ കരുതുന്ന പുണ്യ വസ്തു ആ കിണർ, കുഴിച്ച് കൈകൊണ്ടുതന്നെ നികത്തുക പിന്നെയും ജീവിച്ചിരിക്കുക, നന്മയെ തടയുന്ന നാഗരികതയുടെ കാലത്ത് നന്ദികെട്ട ആളുകളുടെയിടയിൽ ആ വൃദ്ധനേത്രങ്ങൾ കവിഞ്ഞൊഴുകി. മനസ്സിന്റെ ആട്ടം നിന്നതോടെ ആ ദുർബലന്റെ കാൽ പെരുമാറ്റവും നിലച്ചു. അയാൾ കിണറ്റുമതിലിൽ ചാരിനിന്നു.അയ്യാൾ കിണറ്റുമതിലിൽ കയറി, ചന്ദ്രൻ ചോദ്യരൂപത്തിൽ ഇന്ദ്രദിക്കിൽനിന്ന് എത്തിനോക്കി. പൊട്ടാൻ തുടങ്ങുന്ന മാറിട ത്തെ അയാൾ ആ കുരിശടയാളത്തോടു ചേർത്തുവെച്ചു. അങ്ങനെ നിന്നു എത്രനേരം നിന്നോ! അയാൾ പ്രാർഥിക്കുകയാ യിരുന്നോ. അവന്റെ തലയെ താങ്ങാനുള്ള ശ്രദ്ധ കഴുത്തിനില്ലാതെ പോയി. ഒരു തുള്ളി വെള്ളമെങ്കിലും ആ കണ്ണിൽ ഊറി യില്ല. അവന്റെ തൊണ്ട വരണ്ടു ഹൃദയം തമ്പടിച്ചു. പള്ളിയിൽ നിന്നു മണിനാദം മുഴങ്ങി. അയാൾ കേട്ടോ എന്നറിഞ്ഞില്ല. "ഇങ്ങോട്ടു വരിൻ . ഇവിടെ ആശ്വസിക്കാം." എന്നാരെങ്കിലും ആ ലോകോപകാരിയെ ക്ഷണിച്ചോ! അയാൾ അറിഞ്ഞുകൊ ണ്ടാണോ? ആ തെളിനീർ അയാളെ മാറോടണച്ചു. ആ കിണർ ജനയിതാവിന്റെ മേൽ വെള്ളം തൂകി. അവൻ സ്വന്തം കിണറ്റിൽ നിന്ന് അന്ത്യമായി ജലപാനം ചെയ്തു. അയൽവീട്ടിലെ നായ ചരമഗീതം പാടി. ചന്ദ്രന്റെ മുഖം വിളറി, ആ കിണർ ഉതുപ്പാന്റെ രഹസ്യത്തെ വിശ്വസ്തതയോടെ ഗോപനം ചെയ്തു.

കാരൂർ നീലകണ്ഠപിള്ള

[•]

വിലയിരുത്തൽ ചോദ്യം

8

പര്യായപദം കണ്ടെത്തുക . ആവലാതി . കണ്ണുനീർ . കിണർ . കണ്ണ് . ചൂട്

[•]

ഉതുപ്പാന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.

[•]

"വല്ല നിധിയും കിട്ടുമെന്ന് വച്ച പാവം പാടുപെടുന്നത്."

"അവിടെ ഒരു കുടിലിൽ കെട്ടി പുട്ടും പരുവം എങ്കിൽ അവന്റെ ചെലവിന് കിട്ടിയേനെ."

ഈ പ്രതികരണങ്ങളിൽ തെളിയുന്നത് സമൂഹത്തിന്റെ ഏത് സ്വഭാവമാണ്? വിശകലനം ചെയ്യുക.

[•] [•] [•]

ഉതുപ്പാന്റെ കിണർ എന്ന കഥ സൃഷ്ടിക്കുന്ന സവിശേഷ ഭാവതലമെന്ത്?

സ്വഭാവപഠനം: കാരൂരിന്റെ ഉതുപ്പാന്റെ കിണർ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ഉതുപ്പാന്റെ കഥാപാത്ര നിരൂപണം തയ്യാറാക്കുക

"ഉതുപ്പാന്റെ കിണർ" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

9

നെയ്പ്പായസം ചുരുങ്ങിയ തോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോടു വേണ്ട പോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറിയുന്നവർ മൂന്നു കുട്ടികൾ മാത്ര മേയുള്ളൂ. അവർ അയാളെ 'അച്ഛാ' എന്നാണ് വിളിക്കാറുള്ളത്. ബസ്സിൽ അപരിചിതരുടെയിടയിൽ ഇരുന്നുകൊണ്ട് അയാൾ ആ ദിവസത്തിലെ ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്തു പരിശോധിച്ചു. രാവിലെ എഴുന്നേറ്റതു തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.

10 'മൂടിപ്പൊതച്ച് കടന്നാപ്പറ്റോ ഉണ്ണി? ഇന്ന് തിങ്കളാഴ്ചയല്ലേ?' അവൾ മൂത്ത മകനെ ഉണർത്തുകയായിരുന്നു. അതിനുശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത്, അവൾ അടുക്കള യിൽ ജോലി തുടങ്ങി. തനിക്ക് ഒരു വലിയ കോപ്പയിൽ കാപ്പി കൊണ്ടുവന്നു തന്നു. പിന്നെ? പിന്നെ, എന്തെല്ലാമുണ്ടായി? മറക്കാൻ പാടില്ലാത്ത വല്ല വാക്കുകളും അവൾ പറഞ്ഞുവോ? എത്രതന്നെ ശ്രമിച്ചിട്ടും, അവൾ പിന്നീടു പറഞ്ഞതൊന്നും ഓർമ്മ വരുന്നില്ല. 'മൂടിപ്പൊതച്ച് കെടന്നാപ്പാ? ഇന്ന് തിങ്കളാഴ്ചയല്ലേ?' ആ വാക്യം മാത്രം മായാതെ ഓർമ്മയിൽ കിടക്കുന്നു.

അത് ഒരു ഈശ്വരനാമമെന്നപോലെ അയാൾ മന്ത്രിച്ചു. അതു മറന്നുപോയാൽ തന്റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാൾക്കു തോന്നി. ഓഫീസിലേക്കു പോവുമ്പോൾ കുട്ടികൾ കൂടെയുണ്ടായിരുന്നു. അവർക്ക് സ്കൂളിൽ വെച്ചു കഴിക്കാനുള്ള പലഹാരങ്ങൾ ചെറിയ അലുമിനിയപ്പാത്രങ്ങളിലാക്കി അവൾ എടുത്തു കൊണ്ടുവന്നു തന്നു. അവളുടെ വലത്തെ കൈയിൽ കുറച്ചു മഞ്ഞൾപ്പൊടി പറ്റിനി ന്നിരുന്നു. ഓഫീസിൽ വച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓർക്കുകയുണ്ടായില്ല. ഒന്നുരണ്ടു കൊല്ലങ്ങൾ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്റെ ഫലമായിട്ടാണ് അവർ വിവാഹം കഴിച്ച ത്. വീട്ടുകാരുടെ സമ്മതത്തോടെയല്ല. എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കുവാൻ ഒരി ക്കലും തോന്നിയില്ല. പണത്തിന്റെ ക്ഷാമം. കുട്ടികളുടെ അനാരോഗ്യകാലങ്ങൾ... അങ്ങനെ ചില ബുദ്ധിമുട്ടുകൾ അവരെ തളർത്തിക്കൊണ്ടിരുന്നു. അവൾക്കു വേഷധാരണത്തിൽ ശ്രദ്ധ കുറഞ്ഞു. അയാൾക്കു പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു. എന്നാലും, അവർതമ്മിൽ സ്നേഹിച്ചു. ആൺകുട്ടികളായിരുന്നു. ഉണ്ണി പത്തു വയ സ്സ്, ബാലൻ ഏഴു വയസ്സ്, രാജൻ അഞ്ചു വയസ്സ്. മുഖത്ത് എല്ലായ്പ്പോഴും മെഴുക്കു പറ്റിനിൽക്കുന്ന മൂന്നു കുട്ടികൾ. പറയത്തക്ക സൗന്ദര്യമോ, സാമർത്ഥ്യമോ ഒന്നുമില്ലാത്തവർ. പക്ഷേ, അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:

11

'ഉണ്ണിക്ക് എഞ്ചിനീയറിങ്ങിലാ വാസന, അവനെപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരി ക്കും.' 'ബാലനെ ഡോക്ടറാക്കണം. അവന്റെ നെറ്റി കണ്ടോ? അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ. ചേരണ്ട മട്ടാ. 'രാജന് ഇരുട്ടത്ത് നടക്കാനും കൂടി പേടീല്യ. അവൻ സമർത്ഥനാ. പട്ടാളത്തില് അവർ താമസിച്ചിരുന്നതു പട്ടണത്തിൽ ഇടത്തരക്കാർ താമസിക്കുന്ന ഒരു ചെറിയ തെരു വിലാണ്. ഒന്നാം നിലയിൽ മൂന്നു മുറികളുള്ള ഒരു ഫ്ളാറ്റ്. ഒരു മുറിയുടെ മുമ്പിൽ കഷ്ടിച്ചു രണ്ടാൾക്കു നില്ക്കുവാൻ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുമുണ്ട്. അതിൽ അമ്മ നനച്ചുണ്ടാ ക്കിയ ഒരു പനിനീർച്ചെടി ഒരു പൂച്ചട്ടിയിൽ വളരുന്നു. പക്ഷേ, ഇതേവരെ പൂവുണ്ടായിട്ടില്ല. അടുക്കളയിൽ ചുമരിന്മേൽ തറച്ചിട്ടുള്ള കൊളുത്തുകളിൽ പിച്ചച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു. സ്റ്റൗവിന്റെ അടുത്ത് അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്. അവൾ അവിടെ ഇരുന്നു ചപ്പാത്തി ഉണ്ടാക്കുമ്പോഴാണു സാധാരണയായി അച്ഛൻ ഓഫീസിൽ നിന്നു മടങ്ങിയെത്തുക. ബസ്സ് നിന്നപ്പോൾ അയാൾ ഇറങ്ങി. കാലിന്റെ മുട്ടിനു നേരിയ ഒരു വേദന തോന്നി. വാതമായിരിക്കുമോ! താൻ കിടപ്പിലായാൽ കുട്ടികൾക്ക് ഇനി ആരാണുള്ളത്? പെട്ടെന്ന് അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഒരു മുഷിഞ്ഞ കൈലേസുകൊണ്ടു മുഖം തുടച്ചു ധൃതിയിൽ വീട്ടിലേക്കു നടന്നു.

12 കുട്ടികൾ ഉറങ്ങിയിരിക്കുമോ? അവർ വല്ലതും കഴിച്ചുവോ? അതോ, കരഞ്ഞുകരഞ്ഞ് ഉറങ്ങിയോ? കരയാനുള്ള തന്റേടവും അവർക്കു വന്നുകഴിഞ്ഞിട്ടില്ല. ഇല്ലെങ്കിൽ താൻ അവ ളെയെടുത്തു ടാക്സിയിൽ കയറ്റിയപ്പോൾ ഉണ്ണി എന്താണു കരയാതെ വെറുതെ നോക്കി ക്കൊണ്ടു നിന്നത്? ചെറിയ മകൻ മാത്രം കരഞ്ഞു. പക്ഷേ, അവനു ടാക്സിയിൽ കയറണ മെന്നു വാശിയായിരുന്നു. മരണത്തിന്റെ അർത്ഥം അവർ അറിഞ്ഞിരുന്നില്ല, തീർച്ച. താൻ അറി ഞ്ഞിരുന്നുവോ? ഇല്ല. എന്നും വീട്ടിൽ കാണുന്ന അവൾ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്റെ അടുത്ത് വീണു മരിക്കുമെന്നു താൻ വിചാരിച്ചിരുന്നുവോ? ഓഫീസിൽ നിന്നു വന്നപ്പോൾ താൻ അടുക്കളയുടെ ജനൽ വാതിലിൽ കൂടി അകത്തേക്കു നോക്കി. അവൾ അവിടെ ഉണ്ടായിരുന്നില്ല. മുറ്റത്തു കുട്ടികൾ കളിക്കുന്നതിന്റെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. ഉണ്ണി വിളിച്ചു പറയുകയാണ്. 'ഫസ്റ്റ് ക്ലാസ് ഷോട്ട്.' താൻ താക്കോലെടുത്ത് ഉമ്മറത്തെ വാതിൽ തുറന്നു. അപ്പോഴാണ് അവളുടെ കിടപ്പു കണ്ടത്, വായ അല്പം തുറന്ന്, നിലത്തു ചെരിഞ്ഞുകിടക്കുന്നു. തല തിരിഞ്ഞു വീണതായി രിക്കുമെന്നു വിചാരിച്ചു. പക്ഷേ ഹോസ്പിറ്റലിൽ വച്ചു ഡോക്ടർ പറഞ്ഞു. 'ഹൃദയസ്തംഭന മാണ്, മരിച്ചിട്ട് ഒന്നര മണിക്കൂറായി. പല വികാരങ്ങൾ. അവളോട് അകാരണമായി ഒരു ദേഷ്യം. അവൾ ഇങ്ങനെ, താക്കീതുകളൊന്നും കൂടാതെ, എല്ലാ ചുമതലകളും തന്റെ

തലയിൽ വച്ചുകൊണ്ട്, പോയല്ലോ! ഇനി ആരാണു കുട്ടികളെ കുളിപ്പിക്കുക? ആരാണ് അവർക്ക് പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക? ആരാണു ദീനം പിടിപെടുമ്പോൾ അവരെ ശുശ്രൂഷിക്കുക? 'എന്റെ ഭാര്യ മരിച്ചു. അയാൾ തന്നെത്താൻ മന്ത്രിച്ചു: 'എന്റെ ഭാര്യ ഇന്നു പെട്ടെന്നു ഹൃദയസ്തംഭനം മൂലം മരിച്ചതു കൊണ്ട് എനിക്കു രണ്ടു ദിവസത്തെ ലീവു വേണം.

13 എത്ര നല്ല ഒരു ലീവ് അഭ്യർത്ഥന' യായിരിക്കും അത്. ഭാര്യയ്ക്ക് സുഖക്കേടാണെന്ന ല്ല, ഭാര്യ മരിച്ചുവെന്ന്. മേലുദ്യോഗസ്ഥൻ ഒരു പക്ഷെ, തന്നെ മുറിയിലേക്കു വിളിച്ചേക്കാം, 'ഞാൻ വളരെ വ്യസനിക്കുന്നു. അയാൾ പറയും ഹഹ അയാളുടെ വ്യസനം. അയാൾ അവളെ അറിയില്ല. അവളുടെ അറ്റം ചുരുണ്ട തലമുടിയും, ക്ഷീണിച്ച പുഞ്ചിരിയും, മെല്ലെമെ ല്ലെയുള്ള നടത്തവും ഒന്നും അയാൾക്കറിയില്ല. അതെല്ലാം തന്റെ നഷ്ടങ്ങളാണ്. വാതിൽ തുറന്നപ്പേൾ ചെറിയ മകൻ കിടപ്പറയിൽ നിന്ന് ഓടിവന്നു പറഞ്ഞു. 'അമ്മ വന്നിട്ടില്യ.' അവർ ഇത്രവേഗം ഇതെല്ലാം മറന്നുവെന്നോ? 'ടാക്സിയിലേക്കു കേറ്റിവച്ച ആ ശ രീരം തനിച്ചു മടങ്ങിവരുമെന്ന് അവൻ വിചാരിച്ചുവോ? അയാൾ അവന്റെ കൈ പിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. 'ഉണ്ണീ.' അയാൾ വിളിച്ചു. 'എന്താ അച്ഛാ?' ഉണ്ണി കട്ടിലിന്മേൽ നിന്ന് എഴുന്നേറ്റു വന്നു 'ബാലൻ ഒറങ്ങി 'ഉം. നിങ്ങളൊക്കെ വല്ലതും കഴിച്ചോ?' അയാൾ അടുക്കളയിൽ തിണ്ണമേൽ അടച്ചുവച്ചിരുന്ന പാത്രങ്ങളുടെ തട്ടുകൾ നീക്കി പരി ശോധിച്ചു. അവൾ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണം. ചപ്പാത്തി, ചോറ്, ഉരുളക്കിഴങ്ങു കൂട്ടാൻ, ഉപ്പേരി, തൈര്, ഒരു സ്ഫടികപ്പാത്രത്തിൽ, കുട്ടികൾക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാ റുള്ള നെയ്പ്പായസവും. മരണത്തിന്റെ സ്പർശം തട്ടിയ ഭക്ഷണസാധനങ്ങൾ വേണ്ട അതൊന്നും ഭക്ഷിച്ചുകൂടാ. 'ഞാൻ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം. ഇതൊക്കെ തണുത്തിരിക്കുന്നു. അയാൾ പറഞ്ഞു. 'അച്ഛാ'

14 ഉണ്ണി വിളിച്ചു. ഉം 'അമ്മ എപ്പഴാ വരാ? അമ്മയ്ക്കു മാറിലേ സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ അയാൾ വിചാരിച്ചു. ഇപ്പോൾ, ഈ രാത്രിയിൽ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണു കിട്ടാനുള്ളത്? അമ്മ വരും. അയാൾ പറഞ്ഞു. അയാൾ കിണ്ണങ്ങൾ കഴുകി നിലത്തുവച്ചു. രണ്ടു കിണ്ണങ്ങൾ. 'ബാലനെവിളിക്കേണ്ട. ഒറങ്ങിക്കോട്ടെ, അയാൾ പറഞ്ഞു. 'അച്ഛാ, നെയ്പ്പായസം.' രാജൻ പറഞ്ഞു. ആ പാത്രത്തിൽ തന്റെ ചൂണ്ടാണി വിരൽ താഴ്ത്തി. അയാൾ തന്റെ ഭാര്യയിരിക്കാറുള്ള പലകമേൽ ഇരുന്നു. 'ഉണ്ണി വെളമ്പിക്കൊടുക്കോ? അച്ഛനു വയ്യ, തല വേദനിക്കുന്നു. അവർ കഴിക്കട്ടെ. ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവർക്ക് കിട്ടുകയില്ലല്ലോ. 'കുട്ടികൾ പായസം കഴിച്ചു തുടങ്ങി, അയാൾ അതു നോക്കിക്കൊണ്ടു നിശ്ചല നായി ഇരുന്നു. കുറെ നിമിഷങ്ങൾക്കു ശേഷം അയാൾ ചോദിച്ചു. 'ചോറു വേണ്ട ഉണ്ണീ? 'വേണ്ട, പായസം മതി. നല്ല സ്വാദ്ണ്ട്. ഉണ്ണി പറഞ്ഞു. രാജൻ ചിരിച്ചുകൊണ്ടു പറഞ്ഞു 'ശെരിയാ..... അമ്മ അസ്സല് നെയ്പ്പായസമാ ഉണ്ടാക്കിയത്. തന്റെ കണ്ണുനീർ കുട്ടികളിൽ നിന്നു മറച്ചുവയ്ക്കുവാൻ വേണ്ടി അയാൾ പെട്ടെന്ന് എഴു ന്നേറ്റു കുളിമുറിയിലേക്കു നടന്നു.

വിലയിരുത്തൽ ചോദ്യം

[•]

15

നഗര ജീവിതം ചിലപ്പോൾ നരക ജീവിതം ആകാറുണ്ട്. ഉപന്യസിക്കുക

[•]

"ഒന്ന് രണ്ട് കൊല്ലങ്ങൾ നീണ്ടുനിന്ന ഒരു അനുരാഗ ബന്ധത്തിന്റെ ഫലമായിട്ടാണ് അവർ വിവാഹം കഴിച്ചത്." ആരൊക്കെ?

[•]

നെയ്പായസത്തിന് കഥയിലുള്ള പ്രാധാന്യം വിശദീകരിക്കുക

[•]

പല വികാരങ്ങൾ,അവളോട് അകാരണമായി ഒരു ദേഷ്യം. അവൾ,ഇങ്ങനെ,താക്കീതുകൾ ഒന്നും കൂടാതെ,എല്ലാ ചുമതലകളും തന്റെ തലയിൽ വെച്ചുകൊണ്ട്, പോയല്ലോ.സന്ദർഭം വിശദീകരിക്കുക.

[•]

മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

16

അമ്മയ്‌ക്കൊരു താരാട്ട് എന്നെയുറക്കുവാൻ നീ പണ്ടു പാടിയ കണ്ണുനീർപ്പാട്ടും കടമെടുക്കുന്നു ഞാൻ ഇന്നു ഞാൻ താരാട്ടു പാടാം. ഉറങ്ങുകെ നാ. യിനിയല്ലലില്ല. നീ മുക്തയായ് ജന്മം കടം, രക്തദുഗ്ധം കടം, നാവിൽ നിൻ വിരൽ തേച്ച പൊൻതേൻ കണത്തിൽ പൂത്ത സംഗീതവും അമ്മയെന്ന വാക്കിൽനിന്നു മിന്നിത്തെളിഞ്ഞൊരെൻ വാങ്മയവും കടം.

17 കിട്ടാക്കടത്തിന്റെ കണക്കു സൂക്ഷിക്കാതെ

സൽക്കരിച്ചെന്നെ നീയന്ത്യദിനംവരെ. ഒന്നും പകരം തരാൻ കഴിഞ്ഞില്ല. നിൻ പൊൻമകൻ പാടി നടന്നു സഞ്ചാരിയായ്.... എത്രയെടുത്താലുമൊട്ടും കുറയാത്ത സ്വത്തൊന്നുമാത്രമതമ്മയാണുഴിയി ൽ. പേറ്റുനോവാൽ കടം വീട്ടുന്നു പുത്രിമാർ ഭാരത്താലധമർണ്ണരാൺമക്കളെന്നു മേ മിണ്ടാതെയങ്ങനെ നീ കിടക്കുന്നു. നിൻ മുൻശുണ്ഠിയെങ്ങ്, ചടുലമാമാംഗിക- ഭാവങ്ങളെങ്ങ്, തിരയടിക്കും കടൽ ഈവിധം നിശ്ശബ്ദമാവതെന്തത്ഭുതം! ജീവിതം യുദ്ധമാണെന്നോതി നീ തോറ്റു പോയകം തുടർന്നിതന്ത്യംവരെ

മൗനമായ് വന്നു മരണ, മിതോൽവിയും ധന്യം അഭിമാനമെന്നുമേ നിൻ ധനം എല്ലാം കഴിഞ്ഞു മുൻകോപവും കോപത്തി ന്നുള്ളിലെ നന്മയും ദാരിദ്ര്യദുഃഖത്തി നുള്ളിലും വെട്ടിത്തിളങ്ങിയ ദാനമാം ധർമ്മഭാവത്തിന്റെ സ്വർഗ്ഗപ്രകാശവും ഇല്ല നീ കണ്ണു തുറക്കില്ല, മക്കൾ തൻ കൊള്ളിവാക്കിൽ മനം വേവില്ലിനി, യർത്ഥ മത്രമേൽ പൂക്കും ശകാരവാക്കിന്നഗ്നി ശുദ്ധിയാ നാവിൽ തുളുമ്പുകയില്ലിനി സത്യമാം നിദ്രയിൽ നീ ലയിച്ചു. ദുഃഖ വർഷക്കൊടുങ്കാറ്റിൽനിന്നു നിൻ പ്രാണനും സ്വത്വം തിരഞ്ഞു തിരഞ്ഞു തളർന്നിതാ നിത്യതയായലിഞ്ഞോങ്കാരബിന്ദുവിൽ നിന്റെ വാത്സല്യജലത്തിൽ കുളിച്ചിനി യന്റെ പാപത്തിൻ കുടമുടയ്ക്കട്ടെ ഞാൻ അഗ്നി കൊളുത്തട്ടെയെൻ ഗൃഹത്തിന്നു ഞാൻ ശുദ്ധി ലഭിക്കട്ടെയങ്ങനെൻ ജീവനും നിന്നുടലിന്നംഗമായ് വന്നു ഭൂമിയിൽ നിന്നെച്ചവിട്ടി വളർന്നു നിൻ ത്യാഗവും നന്മയും ദോഹദമാക്കിയുയർന്നിതാ

18

19 നിൻ ശരീരത്തെയെരിച്ചു ഞാൻ പുത്രനായ്. ദുഃഖം, സുഖം, ജയം തോൽവി, സർവ്വം മിഥ്യ. സത്യമീത്തീ, അഗ്നിമീളെ പുരോഹിതം.

ശ്രീകുമാരൻ തമ്പി

°°°°°°°°°°

20

വിലയിരുത്തൽ ചോദ്യങ്ങൾ [•]

കവിത ശകലത്തിന് ഈണം കണ്ടെത്തി ചൊല്ലുക.

[•]

താരാട്ട് പാട്ടുകൾ ശേഖരിച്ച് നോട്ട്ബുക്കിൽ രേഖപ്പെടുത്തുക.

[•] "എന്റെ അമ്മ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക. [•] [•]

കവിതയിലെ പുതിയ പദങ്ങൾ കണ്ടെത്തി അർഥം എഴുതുക. കിട്ടാക്കടത്തിൽ കണക്ക് സൂക്ഷിക്കാതെ സൽക്കരിച്ചു നീ അന്ത്യ ദിനം വരെ. വരികളുടെ അർത്ഥം വ്യക്തമാക്കുക

[•] [•]

"മാതാപിതാക്കളോടുള്ള മക്കളുടെ മനോഭാവം" എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക. "അമ്മ അറിയാതെ" എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

21

കരൂർ നീലകണ്ഠപ്പിള്ള (1893_1975)

എഴുത്തുകാരനെ

അറിയുക

•••••••••

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള. (ജനനം ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975[1])ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മനുഷ്യ നന്മയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം.പ്രധാന കൃതികൾ,ഉതുപ്പാന്റെ കിണർ,കാരൂരിന്റെ ബാലകഥകൾ, കൊച്ചനുജത്തി,ഇരുട്ടിൽ,തൂപ്പുകാരൻ,ആസ്ട്രോളജർ,ഗൃഹനായിക പൂവൻപഴം,മീൻകാരി തേക്കുപാട്ട്,കഥയല്ല, സ്മാരകം.1975 ൽ അന്തരിച്ചു.

22

മാധവികുട്ടി

(1934_2009)

മാധവിക്കുട്ടി പ്രശസ്ത കവയിത്രി യശഃ ശരീരയായ നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിംഗ് എഡി റ്ററായിരുന്ന യശഃശരീരനായ വി.എം. നായരുടേയും മകളായി 1932-ൽ ജനനം. കമലയെന്ന് യഥാർത്ഥ പേര്. വിവാഹശേഷം ഭർത്താവായ മാധവദാസിന്റെ പേരിനോട് ചേർത്ത് കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിതകളെഴുതുകയും അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു. സ്ത്രീഹൃദയത്തിന്റെ സൂക്ഷ്മവും മൃദുലവും അദമ്യവുമായ ഭാവസത്യങ്ങളെ പച്ചയായി ആവിഷ്കരിച്ച മാധവിക്കു ട്ടിയുടെ രചനകൾ മലയാള ചെറുകഥയ്ക്ക് പുതിയ രൂപഭാവങ്ങൾ നൽകിയവയാണ്. മതിലു കൾ, നരിച്ചീറുകൾ പറക്കുമ്പോൾ, തരിശുനിലം, ചുവന്ന പാവാട, പക്ഷിയുടെ മണം, (ചെറുക ഥാസമാഹാരങ്ങൾ), രുഗ്മിണിക്കൊരു പാവക്കുട്ടി, (നോവലൈറ്റ്), എന്റെ കഥ, (ആത്മകഥാപ രമായ – നോവൽ) നീർമാതളം പൂത്ത കാലം (ആത്മകഥ), സെലക്ടഡ് പോയംസ്, സമ്മർ ഇൻ കൽക്കട്ട, ദ ഡിസന്റന്റ് സ്, (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ) എന്നിവയാണ് പ്രധാനപുസ്തക ങ്ങൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, എഴുത്തച്ഛൻ പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചി ട്ടുണ്ട്. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഇസ്ലാം മതത്തിൽ ചേരുകയും കമലാ സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2009 മേയ് 31-ന് അന്തരിച്ചു.

ശ്രീകുമാരൻ തമ്പി

(1940)

ശ്രീകുമാരൻ തമ്പി (ജനനം: 16 മാർച്ച് 1940) ഒരു ഇന്ത്യൻ ഗാനരചയിതാവ് , മലയാള സിനിമയിലെ സംഗീത സംവിധായകൻ , സംവിധായകൻ , നിർമ്മാതാവ് , തിരക്കഥാകൃത്ത് . കവിതയെഴുതുന്ന അദ്ദേഹം വള്ളത്തോൾ പുരസ്‌കാരത്തിന് അർഹനാണ് . 2017-ൽ, മലയാള സിനിമയ്ക്കുള്ള സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു .1966ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി പി.സുബ്രഹ്മണ്യമാണ് തമ്പിയെ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് . മലയാളത്തിൽ 25 സിനിമകൾ നിർമ്മിച്ചു, 29 എണ്ണം സംവിധാനം ചെയ്തു, ആയിരക്കണക്കിന് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പ്രേം നസീർ എന്ന പ്രേമഗാനം എന്ന പ്രശസ്ത സാഹിത്യകൃതിയുടെ രചയിതാവ് കൂടിയാണ് അദ്ദേഹം . മികച്ച സിനിമാ പുസ്തകത്തിനുള്ള ദേശീയ അവാർഡ് (കണക്കും കവിതയും) നേടിയപ്പോൾ ഗാനം , മോഹിനിയാട്ടം എന്നീ ചിത്രങ്ങൾ കേരള സംസ്ഥാന അവാർഡുകൾ നേടി.

23

24 പദകോശം

അസഹനീയം -- സഹിക്കാനാവാത്ത അസ്മാകം

-- നമ്മുടെ

അസംഖ്യം

-- അനവധി

ആകസ്മികം -- പെട്ടെന്നുണ്ടായത് ഇന്ധനം

-- വിറക്

ഉദ്ദിഷ്ടം

-- നിശ്ചയിക്കപ്പെട്ട

കദാചന

-- ഒരിക്കൽ

കടാക്ഷം

-- കടക്കണ്ണുകൊണ്ടുള്ളനോട്ടം

ഗൃഹസ്ഥൻ

-- ഗൃഹനായകൻ

ചെമ്മേ

-- വേണ്ടതുപോലെ

താപം

-- സങ്കടം

തുരപ്പ്

-- തുരങ്കം

പുക്ക്

-- പ്രവേശിച്ച്

പെരുങ്കാട്

-- കൊടുങ്കാട്

പെരുകുന്ന

-- വർദ്ധിക്കുന്ന

സാന്ദ്രം

-- നിറഞ്ഞ

സൗഹൃദം

-- സ്നേഹം

നന്ദി

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.