pdf_20230405_112158_0000 Flipbook PDF


11 downloads 116 Views 37MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

Digital Text

മലയാളം കേരള പാഠാവലി സ്റ്റാൻഡേർഡ്

9 തയാറാക്കിയത്

ആരതി കൃഷ്ണൻ ആർ. എസ് കെ.യു. സി. ടി. ഇ. അഞ്ചൽ

ദേശീയ ഗാനം ജന-ഗണ-മന അധിനായക ജയഹേ ഭാരത-ഭാഗ്യ-വിധാതാ, പഞ്ചാബ്-സിന്ധു-ഗുജറാത്ത്മറാഠാ ദ്രാവിഡ-ഉത്‌കല-ബംഗാ, വിന്ധ്യ-ഹിമാചല-യമുനാഗംഗാ, ഉച്ഛല-ജലധി-തരംഗാ, തവ ശുഭ നാമേ ജാഗേ, തവ ശുഭ ആശിഷ മാഗേ, ഗാഹേ തവജയ ഗാഥാ, ജന-ഗണ-മംഗല-ദായകജയഹേ ഭാരത-ഭാഗ്യ-വിധാതാ. ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയഹേ

പ്രതിജ്ഞ ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും. ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം. ജയ് ഹിന്ദ്.

പ്രിയപ്പെട്ട വിദ്യാർത്ഥികളെ മലയാളം നമ്മുടെ മാതൃഭാഷയാണ്. മാതൃഭാഷാ പഠനം നമ്മുടെ അവകാശമാണ്. കേവലം മാതൃഭാഷ എന്നതിലുപരി ലോകത്തിന്റെ എല്ലാ കോണിലും മലയാളത്തിന്റെ കീർത്തി എത്തിയിരിക്കുന്നു. പഠനം ഭാഷയിലൂടെ ആകുമ്പോൾ അതിന് ശക്തിയും സൗന്ദര്യവും ഏറും ഭാഷ വളർച്ചയുടെ പടവുകളെ നമുക്ക് ഒരുമിച്ച് നുകരാം............

ഉള്ളടക്കം

കരുതലിന്റെ കരങ്ങൾ... 1. അമ്മ - ഒഎൻവി കുറുപ്പ് 2. പെൺബുദ്ധി - കെ. സരസ്വതിയമ്മ 3. ഉണ്ണിയാർച്ച-വടക്കൻ പാട്ട്

കരുതലിന്റെ കരങ്ങൾ

വാർത്തകൾസൂചിപ്പിക്കുന്ന അനുഭവങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റേണ്ടതുണ്ടോ ചർച്ച ചെയ്യുക? 1

അമ്മ ഒ. എൻ. വി. കുറുപ്പ് ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ

കോരി കുടിക്കാന്‍, കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക് അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..

2

ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍ കെട്ടി പടുക്കും പടുത കണ്ടാല്‍ അക്കൈ വിരുതു പുകഴ്തുമാരും ആ പുകള്‍ ഏതിനും മീതെയല്ലോ..

കോട്ട മതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈ കോര്‍ത്തതത്രേ..

ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു ശില്പ ഭംഗി തളിര്‍ത്ത പോലെ ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു..

അത് കാലം കോട്ട തന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും ഉത്സവമായി ശബ്ദ ഘോഷമായി.. 3

കല്ലിനും മീതെയായി നൃത്തമാടി കല്ലുളി, കൂടങ്ങള്‍ താളമിട്ടു.. ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്ത് പടുക്കും പടുതയെന്തേ ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..

കല്ലുകള്‍ മാറ്റി പടുത്തു നോക്കി കയ്യുകള്‍ മാറി പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി തെറ്റിയതെന്താണ് എവിടെയവോ ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..

എന്താണ് പോംവഴിയെന്നൊരൊറ്റച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ, അധികാരമുള്ളോരതേറ്റ് ചൊല്ലി..

ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍ ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..

ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍ അന്‍‍പിയെന്നോരവരൊന്ന് പോലെ ക്രൂരമാമീ ബലിക്കായതില്‍ നിന്ന് ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..

കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍ തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി ഇന്നുച്ച നേരത്ത് കഞ്ഞിയുമായി വന്നെത്തിടുന്നവള്‍ ആരുമാട്ടെ, അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..

ഒന്‍പതു പേരവര്‍ കല്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതു പേരുമപ്പോള്‍ സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..

അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്ന്.. 5

തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴി നാട്ടു നിന്നവരും ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി പച്ചില തോറും പകര്‍ന്നതാരോ അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി പച്ച തലപ്പുകള്‍ ഒക്കെ വാടി..

കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ മുണ്ടകപ്പാട വരമ്പിലൂടെ മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ ചുണ്ടത്ത് തുമ്പ ചിരിയുമായി മണ്ടി കിതച്ചു വരുന്നതാരോ..

മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി മുന്നില്‍ വന്നങ്ങനെ നിന്നവാലോ മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..

ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍ ഊഴം അവളുടെതയിരുന്നു.. ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും..

പ്രവർത്തനങ്ങൾ 1.സാഹിത്യത്തിൽസ്ത്രീകളെ എപ്രകാരം ചിത്രീകരിക്കുന്നു.കുറിപ്പ് തയാറാക്കുക?

2.ഒരുമയുടെഎന്ത്പാഠമാണ് ഒ. എൻ. വി കുറുപ്പ്കവിതയിൽ അനാവരണം ചെയ്യുന്നത്. ചർച്ച ചെയ്യുക? 3.കവിതയ്ക്ക് അനുയോജ്യമായ താളം 3 കണ്ടെത്തി അവതരിപ്പിക്കുക 4.സംഘങ്ങളായി തിരഞ്ഞ് അമ്മ എന്ന കവിതയ്ക്ക് ഒരു ദൃശ്യ ആവിഷ്കാരം തയ്യാറാക്കുക? 5. അമ്മ എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക? 7

പെൺബുദ്ധി കെ.സരസ്വതിയമ്മ അവൾ പലരെയും ആകർഷിച്ചു. പലരെയും വെറുപ്പിച്ചു. “അനു സരണമില്ലാത്ത താന്തോന്നിപ്പെണ്ണ്. വളർത്തി വഷളാക്കി. അധികം കൊഞ്ചിച്ചിട്ടാണ്.' എന്ന ഒരു കുട്ടരഭിപ്രായപ്പെട്ടു. അതേസമയം, മറ്റൊരു കൂട്ടർ പറഞ്ഞു: “എന്തൊരു തന്റേടവും ചൂണയും കുട്ടികളായാൽ ഇങ്ങനെ വളരണം. അധികം കൊഞ്ചിച്ചാൽ കാശിനുകൊള്ളാത്തതായിപ്പോവുമെന്നു പറയുന്നതു തെറ്റാണ്.

മിഡിൽ സ്കൂൾ കഴിയുന്നതുവരെ അവളൊരു മിക്സഡ് സ്കൂളിലാണ് പഠിച്ചത് മുക്കാലും ആൺകുട്ടികളാണവിടെ. അതുകൊണ്ട് പെൺകുട്ടികൾ പൊതുവിൽ പേടിച്ചും ലജ്ജിച്ചും ആണ് കഴിയുക. ഇരിപ്പിടത്തിൽ നിന്നെ ണീക്കാനും വായ്തുറന്ന് ഉത്തരം പറയാനും കൂടി അവർക്കുവയ്യ.

8

ചിലപ്പോൾ അദ്ധ്യാപകൻ പറയും. ദയവുചെയ്തു നിങ്ങളൊരു കാര്യം ചെയ്യണം. ലജ്ജി ക്കാനും മുഖം പൊത്താനും ഞാൻ പ്രത്യേകമൊരു സമയം ക്ലിപ്തപ്പെടു ത്തിത്തരാം. എന്നാലെങ്കിലും ക്ലാസ്സെടുക്കുമ്പോഴിങ്ങനെ മിനക്കെടുത്താതിരി ക്കാമോ? കഴുതകൾ ആ വിലാസിനിയെ കണ്ടുപഠിക്കൂ.''

കൂട്ടുകാരികൾ എന്തുകൊണ്ടാണ് ലജ്ജിക്കുന്നതെന്നായിരുന്നു വിലാ സിനിക്കതിശയം. അവളാണെങ്കിൽ, അദ്ധ്യാപകൻ ചോദിച്ചു തീരും മുമ്പെ ചാടിയെണീറ്റ് എന്തെങ്കിലും ഒരുത്തരം കൊടുത്തുകഴിയും. ക്ലാസ്സിൽ ഒന്നാംസ്ഥാനം അവൾക്കു നിർബന്ധമായിരുന്നു.

വിദ്യാർത്ഥി സമാജത്തിൽ ആൺ - പെൺകുട്ടികൾ ഇരുകൂട്ടരുടെയും വിദ്യാർത്ഥിസമാജത്തിൽ പ്രതിനിധികളുമായി കാര്യദർശിയും ദർശിനിയും തിരഞ്ഞെടുക്കപ്പെടു

കയാണ് പതിവെങ്കിലും കാര്യം നടത്തുന്ന എപ്പോഴും ആൺകുട്ടി യായിരിക്കും. പെൺകുട്ടി പേരിനുമാത്രം. പക്ഷേ വിലാസിനിയുടെ കാലം വന്നപ്പോൾ നേരെമറിച്ചായി. പ്രസംഗത്തിനും കവിതാപാരായണത്തിനും 9

വാദം:തിവാദത്തിനും എല്ലാം അവൾ കൂടിയേതീരൂ. വാർഷികാഘോഷം സംബന്ധിച്ച ചർച്ചകൾ വന്നപ്പോൾ, അന്നേദിവസം വീട്ടിലൊരു വിവാഹ മാണെന്ന് അസൗകര്യം വിലാസിനി എടുത്തിട്ടു. പക്ഷേ ഹെഡ്മാസ്റ്റർ പറഞ്ഞു: “വിലാസിനിയില്ലെങ്കിലും വിട്ടിലെ വിവാഹം കുഴപ്പമില്ലാതെ നടക്കും. ഇവിടെ വിലാസിനിയില്ലാതെ ഒന്നും നടപ്പില്ല. അധ്യക്ഷനെയും മറ്റും സ്വീകരിക്കാനും റിപ്പോർട്ട് വായിക്കാനും മറ്റും അവനെക്കൊണ്ടു കൊള്ളാ മോ? അവനൊരു മൂലയിലിരുന്നോട്ടെ, ഞങ്ങളുടെ ബലം മുഴുവൻ വിലാസിനി യാണ് ഇനിയൊരു കാലത്ത് ഒന്നാംതരമൊരു വനിതാ വക്കിലാകേണ്ട ഞങ്ങളുടെ വിലാസിനി

അവിടെനിന്നു ജയിച്ചു പെൺപള്ളിക്കൂടത്തിൽ ചേർന്നപ്പോൾ വിലാസി 1

നിക്ക് വലിയ അസ്വാഭാവികത അനുഭവപ്പെട്ടു. മഴ നനഞ്ഞും മരംകേറിയും ചിരിച്ചുതകർത്തും നടന്ന അവളോട് ആദ്യമെല്ലാർക്കും വെറുപ്പുതോന്നി. പക്ഷേ, അടുത്തു പരിചയിച്ചവർ പെട്ടെന്നവളെ ഇഷ്ടപ്പെട്ടു. പരീക്ഷ കഴി ഞ്ഞു മാർക്കുകൾ പുറത്തായപ്പോൾ അദ്ധ്യാപികമാരുടെ വെറുപ്പും വാത്സല്യ മായി മാറി.

പക്ഷേ, പെൺപള്ളിക്കൂടത്തിനു വല്ലാത്തൊരു തരക്കേടുണ്ടെന്നു വിലാസിനി കണ്ടു. പഠിക്കാൻ മിടുക്കരെയാണ് അദ്ധ്യാപകന്മാർക്കേറ്റവു മിഷ്ടം. പൊതുവിൽ അദ്ധ്യാപികമാർക്ക് അങ്ങനെയല്ല. കുട്ടിയുടെ അച്ഛന്റെ ഉദ്യോഗം, ആഭരണം, സൗന്ദര്യം ഇതിലൊക്കെയാണ് ആദ്യത്തെ നോട്ടം. ബുദ്ധിശക്തിക്കും പഠനസാമർത്ഥ്യത്തിനും രണ്ടാം സ്ഥാനമേയുള്ളു. വിദ്യാർ തിനികളും അങ്ങനെതന്നെ. കാണാൻ ചന്തമുള്ള, മോടിയായി അണി ഞൊരുങ്ങുന്ന, അദ്ധ്യാപികയോടാണ് അവർക്കു കൂടുതൽ ആദരവും സ്നേഹവും, പഠിപ്പിക്കാൻ കഴിവും മനസ്സും ഉള്ളവരെ ഇഷ്ടപ്പെടാൻ വിലാ സിനിയെപ്പോലെ അപൂർവം ചിലരേ ഉണ്ടായിരുന്നുള്ളൂ.

11

വിദ്യാശാലയിലായാൽക്കൂടി, സ്ത്രീകളുടെ ഇടയിൽ ബുദ്ധിശക്തിക്ക് വലിയ പ്രാധാന്യമില്ല എന്ന് വിലാസിനിക്കു മനസ്സിലായി. ക്രമേണ, അണി ഞ്ഞൊരുങ്ങുന്നവരുടെ കൂട്ടത്തിൽ അവളും പെട്ടു. എന്നിട്ടും അതിലവൾ ക്കുള്ള അശ്രദ്ധയുടെ ലക്ഷണങ്ങൾ അപ്പോഴും പ്രകടമായിരുന്നു.

സ്കൂൾ ഫൈനൽ ജയിച്ചപ്പോൾ പഠിത്തം തുടരാൻ പണക്കുഴപ്പം

അവളെ അനുവദിച്ചില്ല. അവളെ പഠിപ്പിച്ച പലർക്കും പ്രധാനമായി മിഡിൽ

സ്കൂൾ ഹെഡ്മാസ്റ്റർക്ക് - അതിൽ വലിയ ദുഃഖം തോന്നി. പാഠപുസ്തക

ങ്ങൾ നേരെ വായിക്കാതെ, കടലാസുകീറുകളിൽ നോട്ടെഴുതി പട്ടം പറത്തി,

എക്സ്ട്രാ ക്ലാസ്സുകളിൽനിന്ന് ഒളിച്ചോടി, കളിഭ്രാന്തിയായി നടന്ന ആ

വികൃതിപ്പെണ്ണ് ആ സ്കൂളിൽ നിന്നും ഒന്നാമതായിട്ടാണ് ജയിച്ചത്. അവളുടെ

മാർക്കുകൾ കണ്ടിട്ടു കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപിക പറഞ്ഞു: “ഇത ഇദ്ധിശക്തിയുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ അതു വെറുതെ

12

അടുത്ത രണ്ടുകൊല്ലം വിലാസിനി വെറുതെ വീട്ടിൽ നിന്നു. അവൾ ക്കൊരുടമസ്ഥനെ വാങ്ങാൻ രക്ഷാകർത്താക്കൾ വിലപേശുന്നതിനിടയ്ക്ക് തലയിൽ കിട്ടിയ പുസ്തകങ്ങളൊക്കെ വായിച്ചു തുപ്പുകയായിരുന്നു അവ ളുടെ ജോലി. മൂന്നാം കൊല്ലം സ്വന്തഹിതമനുസരിച്ച് അവളൊരു ടൈപ്പ് റേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

മിഡിൽ സ്കൂളിലെ ചെറിയ ബാലികാബാലന്മാർ തമ്മിലുള്ള നിസ്സ ഹകരണഭാവം ഇവിടത്തെ മുതിർന്നവരിലെത്തിയപ്പോൾ ഒരുതരം ശത്രുത യുടെ രൂപത്തിലെത്തിയിരിക്കുന്നതുകണ്ട് വിലാസിനി വിസ്മയിച്ചു. പക്ഷേ ആ ശത്രുതയുടെ ആവരണത്തിനകത്ത് പരസ്പരം ആകർഷിക്കാനുള്ള ശ്രമങ്ങൾ രഹസ്യമായി നടക്കുന്നതും അവൾ കണ്ടു. വിദ്യാർത്ഥികൾ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു. പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാൻ. പെൺ കുട്ടികളിൽ വിലാസിനിയും അന്നപൂർണ്ണിയും മാത്രം. അതു കാരണം അവർ രണ്ടുപേരും ആ മിടുക്കരായ അപൂർവ വിദ്യാർത്ഥികളുമായി വലിയ സൗഹാർദ്ദത്തിലെത്തി.

13

ആ സൗഹാർദ്ദത്തിനെന്തു വ്യാഖ്യാനമാണ്. മറ്റുള്ളവർ കൊടുക്കുന്ന തെന്നറിഞ്ഞപ്പോൾ വിലാസിനിക്ക് അമ്പരപ്പും വേദനയും തോന്നി. വിവാ ഹിതയായതിനാൽ അന്നപൂർണ്ണി (അപവാദത്തിൽനിന്നു രക്ഷപ്പെട്ടു. ആളു കളുടെ മനഃസ്ഥിതിക്കെന്തോ തകരാറുണ്ടെന്നു പറഞ്ഞു വിലാസിനി സ്വയം സമാധാനിച്ചു.

അപവാദങ്ങൾ പലതും പറഞ്ഞുകേൾപ്പിച്ച് അതിലെ സത്യന്വേഷിച്ച സ്നേഹിതകളോടു വിലാസിനി പറഞ്ഞു: “അതൊന്നും സത്യമല്ലെന്നു വിശ്വ സി എന്നല്ലാതെ മറ്റെന്തു പറയണമെന്നെനിക്കറിഞ്ഞുകൂടാ. പഠിത്ത ത്തിൽ ശുഷ്കാന്തിയുള്ള സഹപാഠികൾ എന്ന നിലയിലോ, അതല്ല, കൂടി പ്പോയാൽ വ്യക്തികൾ എന്ന നിലവരെയോ എന്റെ മൈത്രിയെ വ്യാഖ്യാ നിക്കാം. പക്ഷേ

14

പക്ഷേ ഒരു സ്ത്രീക്കു പുരുഷനോടു തോന്നുന്നതരം സ്നേഹം എനിക്ക് ഒരുത്തനോടും - ഇതിനകത്തും വെളിയിലും ഇതുവരെ തോന്നി

അവളുടെ ഭാവത്തിലെ ആത്മാർത്ഥത സംശയിക്കപ്പെടാവുന്നതാ യിരുന്നില്ല. എന്നിട്ടും ഒരു ബാലിക ചോദിച്ചു. “മറ്റെല്ലാരുടെ കാര്യത്തിലും അതു ശരിയാണ്. പക്ഷേ വ്യോമൻ നായരോടു, നേരം പോകുന്ന തറിയാതെ വിലാസിനി സംസാരിച്ചു നില്ക്കുന്നതു ഞാനെത്ര പ്രാവശ്യംകണ്ടിരിക്കുന്നു “അതിനെന്ത്? ബുദ്ധികൂടിക്കാണുന്തോറും കൂടുതലിഷ്ടം തോന്നുന്നതു സ്വാഭാവികമല്ലേ? ബുദ്ധിപരമായ ആകർഷണം എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാകാത്തതെന്തെന്നാണ് എനിക്കറിയാത്തത്, അവിടെപ്പഠിക്കുന്ന കാലം വിലാസിനിക്കൊരു പുതിയ അനുഭവമ ണ്ടായി. 15

പരീക്ഷയടുപ്പിച്ച് ഒഴിവുദിവസങ്ങളിൽ പരിശീലനത്തിനുവേണ്ടി ടൈപ്പ്റൈറ്റർ ഉപയോഗിച്ചു കൊള്ളാൻ, ഒരു പ്രത്യേക സൗജന്യമായി വിലാ സിനിയെ മാത്രം പ്രധാനാധ്യാപകൻ അനുവദിച്ചിരുന്നു. പഠിക്കാനും പറ്റിപ്പി ക്കാനും ഉള്ള സാമർത്ഥ്യം പരസ്പരം കാണുകയാൽ ആ ഗുരുശിഷ്യബന്ധ ത്തിനു ദൃഢതയും അഗാധതയും കൂടുതലുണ്ടായിരുന്നു.

ഒരു അനദ്ധ്യായദിവസം ഏകാഗ്രതയോടെ ടൈപ്പ് ചെയ്തുകൊണ്ടി രുന്ന വിലാസിനിയുടെ പുറകിൽ, അവളുടെ പ്രവൃത്തി നോക്കിനിന്ന് അയാൾ പറഞ്ഞു. “വിലാസിനിക്കു പറ്റിയത് ഇതൊന്നുമല്ല. തലച്ചോറുള്ളവർ ഈ പ്രവൃത്തിക്കുവരുന്നതു കഷ്ടമാണ്. എന്തുകൊണ്ടാണ് കോളേജിൽ ചേരാ

“പണത്തിന്റെ കുഴപ്പം തന്നെ.' എന്നു വിഷാദമഗ്നമായ പുഞ്ചിരിയോടെ പറഞ്ഞിട്ട് അവൾ വീണ്ടും ജോലി തുടർന്നു. അയാൾ മുന്നോട്ടു നീങ്ങി യന്ത്രത്തിന്റെ പുറത്തു കൈവെച്ചു ജോലി അടഞ്ഞുകാണ് ചോദിച്ചു “ആരെങ്കിലും സന്തോഷത്തോടെ പണം ചെലവാക്കുമെന്ന് വയ്ക്കൂ. എന്നാൽ വിലാസിനി അൽ സമ്മതിക്കുdeo

അയാളുടെ സ്വരം ആവേശത്താൽ പതറിയിരുന്നു. വിലാസിനി പെട്ടെന്നു തല ഉയർത്തിനോക്കി. യന്ത്രങ്ങളുടെ കൂട്ടത്തിലൊന്നായിട്ടാണ് അയാളെ എല്ലാരും കരുതിയിരുന്നത്; അത്ര നിർവികാരമായിരുന്നു. അയാ വാക്കും പ്രവൃത്തികളും. ആ മുഖത്ത് അപ്പോൾ മിച്ച് തോ പൂർണ്ണതകണ്ട വിലാസിനി തീക്ഷ്ണമായി ഒന്നു നോക്കിയശേഷം വെളിയി ലിറങ്ങിപ്പോയി.

പക്ഷേ, പിറ്റേന്നു ചെന്നപ്പോൾ, വിശേഷിച്ചൊന്നും ഉണ്ടാകാത്തപോലെ സ്വാഭാവികമായിരുന്നു അവളുടെ പെരുമാറ്റം. തലേന്ന് അവളുടെ മൂകമായ പ്രക്ഷുബ്ധതയാൽ അധീരനാക്കപ്പെട്ട അയാൾ അതു കണ്ടപ്പോൾ പഴയപടി പെരുമാറി.

പരീക്ഷയ്ക്ക് ഒരാഴ്ചമുനി അവരുടെ “സോഷ്യൽ കൊണ്ടാടപ്പെട്ടു. യാത്ര അയച്ചും യാത്ര പറഞ്ഞും പലരും പ്രസംഗിച്ചു. അക്കൂട്ടത്തിൽ വിലാസിനിയെപ്പറ്റി, “പുരുഷത്വം തികഞ്ഞ സ്ത്രീ' എന്ന് ഒരാൾ അഭിപ്രായ പ്പെട്ടപ്പോൾ അവളെ അപമാനിച്ചതായി എല്ലാർക്കും തോന്നി. പ്രധാനാ ദ്ധ്യാപകന്റെ നിർവികാരത നിമിഷനേരം നീങ്ങി. പ്രാസംഗികനെ ഒന്നു

16

നോക്കി. "മേ കാണുന്നത് അപ്പടി വിവസിക്കുന്ന വിഡ്ഢി'' എന്നു വിളിക്കുന്നതുപോലെയായിരുന്നു അപ്പോഴത്തെ മുഖഭാവം,

തന്നു കാപ്പി കഴിഞ്ഞു വിദ്യാർത്ഥി കളുടെ ഇടയിൽ സിഗാറ്റു വിതരണം നടന്നപ്പോൾ വിലാസിനിയും ആവശ്യക്കാരിയായി കൈ നീട്ടി. വിദ്യാർ തികളെ കളിയാക്കാനായി ഒരാൾ ഒരു പേറ്റു സിഗററ്റും തീപ്പെട്ടിയും അവളുടെ കൈയിൽ കൊണ്ടു കൊടുത്തു. സ്വന്തം വീട്ടിൽ വച്ചു. ബീഡി സവിച്ചു ശീലിച്ച മുസ്ലീം ബാലികയെ ഗുരുവാക്കി വിലാസിനി സിഗററ്റു വലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ സഖികളുടെ ഇടയിൽ അവളെപ്പറ്റി തർക്ക മുണ്ടായി. അന്നപൂർണ്ണി പറഞ്ഞു. “ഈ ലാസി മഹാകള്ളിയാണ്. പുരുഷം പോലും ആ പറഞ്ഞവനെന്തോ തരക്കേടുണ്ട്. ലാസിയെപ്പോലെ സ്ത്രീത്വം ഞാൻ ഒറ്റ ഒരുത്തിയിലും കണ്ടിട്ടില്ല. എന്തിനാണിങ്ങനെ വാസി അന്യരെ തെറ്റിദ്ധരിപ്പിക്കുന്നത്

അതിനു മറുപടിയായി വിലാസിനി വായ്ക്കകത്തടച്ചിരുന്ന പൂക അവളുടെ മുഖത്തേക്കുവിട്ടു. “കണ്ടില്ലെ സ്ത്രീത്വം പുകയായി വരുന്നത്? പിടിച്ചോളൂ.' എന്നുപറഞ്ഞ് എല്ലാരും അന്നപൂർണ്ണിയെ കളിയാക്കി.

ആ സമയം ഒരു വിദ്യാർത്ഥി കുറെ റോസാപ്പൂക്കൾ അവരുടെ മുമ്പിൽ

കൊണ്ടിട്ടും സഖീകൾ ധൃതിപിടിച്ചു പൂക്കൾ തിരഞ്ഞെടുക്കവേ വിലാസിനി

പറഞ്ഞു. “എനിക്കു പൂവേണ്ട ആ മുറിയിലിരിക്കുന്നതിലൊരു ഹാരം തമാ

മെങ്കിൽ അതുമതി എനിക്ക് “ഹാരംതന്നെ ഞാൻ തരാം.' അയാൾ പറഞ്ഞു: “പക്ഷേ ഇപ്പോൾ പാടില്ല. നല്ല മുഹൂർത്തം നോക്കി തരണമെന്നാണ് എന്റെ ആശ “ആ ആശ അങ്ങു കളയുകയാണു നല്ലത്. അതു തീരെ നടപ്പില്ലാത്ത

സ്ഥിതിക്ക്.' എന്നു പറഞ്ഞിട്ടു വിലാസിനി എണീറ്റു നടന്നുകളഞ്ഞു. അയാൾ പോയപ്പോൾ ഒരു ബാലിക പറഞ്ഞു: “വിലാസിനി എത കൂസലില്ലാതെയാണുത്തരം പറഞ്ഞത്.

മറ്റാരായാലും ലജ്ജിച്ചു മിണ്ടാതെ നിന്ന

“എന്തിനാണു ലജ്ജ വിലാസിനി തിരിഞ്ഞുനിന്നു പുച്ഛത്തോടെ ചോദിച്ചു: “ഇതു സ്കൂളാണെന്ന് അയാൾ മറന്നുപോയി. പക്ഷേ അയാളു മായി മണിയറയിൽ നിന്നിക്കുകയാണോ എനിക്കു ന

അന്നത്തെ വിശേഷമെല്ലാം കഴിഞ്ഞു വീട്ടിൽ പോകുന്ന വഴിയിൽ വിലാസിനി തനിച്ചായപ്പോൾ ആ വിദ്യാർത്ഥി അവളുടെ മുമ്പിൽ പ്രത്യക്ഷ പ്പെട്ടു പറഞ്ഞു: “ഞാൻ അത് കടന്നു കളി പറഞ്ഞതു ക്ഷമിക്കണം. പക്ഷേ... പക്ഷേ.. ഞാനതു വെറും കളിയായിപ്പറഞ്ഞതല്ല. കാര്യമായിത്തന്നെ എന്റെ ആശ പറഞ്ഞതായിരുന്നു. ഞാൻ

"കളി പറഞ്ഞതു സാരമില്ല.' വിലാസിനി നടന്നുകൊണ്ടു പറ “പക്ഷേ ഉപദ്രവിച്ചതു പോരാഞ്ഞിട്ടും നിന്ദിക്കയും കൂടി ചെയ്യരു

തെന്നൊരു അപേക്ഷയുണ്ട്

17

പരീക്ഷാഫലം പുറത്തായപ്പോൾ അഭിനന്ദനമറിയിക്കാൻ വ്യോമ കേശൻ വിലാസിനിയെ സന്ദർശിച്ചു. ഭാവിജീവിത ചർച്ചകൾ നടന്ന കൂട്ടത്തിൽ അയാൾ സൂത്രത്തിൽ തന്റെ വിവാഹാപേക്ഷ പുറത്താക്കി അതിനെപ്പറ്റി ഒന്നും ആലോചിക്കാനില്ലാത്തതുപോലെ നിസ്സാരഭാവത്തിൽ കളിമട്ടിൽ അവൾ പറഞ്ഞു: “ഓഹോ! എന്തായാലും എനിക്കൊന്നുപോലെ തന്നെ. പക്ഷേ ഒരു കാര്യം മാത്രം. സ്നേഹത്തിന്റെ പ്രകടനപരിധി ഇന്നത്തേ തിനപ്പുറം പോവുകയില്ല. എങ്ങനെ? ഇന്നു കഴിയുന്നതുപോലെ മാത്രം

അപ്പോൾ യാത്ര പറഞ്ഞിറങ്ങിപ്പോയ വ്യോമകേശൻ ഒരു മാസം കഴിഞ്ഞ് തങ്ങളുടെ സഹോദരബന്ധത്തിന്റെ പാവനതയെപ്പറ്റി ഉറപ്പിച്ചു പറഞ്ഞുകൊണ്ട് വിലാസിനിക്കൊരു കത്തയച്ചു. അതു വായിച്ച് അവൾ ആശ്വാസപൂർവ്വം ചിരിച്ചു; എന്നിട്ടയാൾക്കെഴുതി അയച്ചു. “സാഹോദര്യമല്ല നമ്മുടേത്. കാരണം സാഹോദര്യത്തിലും ആൺപെൺ വ്യത്യാസം ശ്രദ്ധിക്ക പ്പെടുന്നു. നമ്മുടേത് സൗഹാർദ്ദമാണ്. എങ്ങനെത്തേതെന്നോ? ബുദ്ധി ശക്തികളുടെ ആകർഷണം മാത്രംകൊണ്ടുള്ള സൗഹാർദ്ദം.

വ്യോമകേശൻ വിവാഹം കഴിച്ചശേഷം വിലാസിനിയെ കണ്ട സഖിക ളെല്ലാം അവളോടതു പറഞ്ഞു. അന്നപൂർണ്ണി സ്വകാര്യമായി ചോദിച്ചു: “അ ലാസി അയാളിങ്ങനെ പറ്റിക്കുമെന്നു ഞാൻ വിചാരിച്ചില്ല. എന്തൊരു ദ്രോഹ മാണ് ചെയ്തത്. വഞ്ചന അല്ലേ?

“എന്തു വഞ്ചന' എന്നുപറഞ്ഞ് ചിരിച്ചതല്ലാതെ വിലാസിനി കൂടുത ലൊന്നും പറഞ്ഞില്ല. അത് ഹൃദയബന്ധമല്ല. “തലബന്ധമാണ്. തന്നെ സംബന്ധിച്ചിടത്തോളമെങ്കിലും എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാ

കാത്ത സ്ഥിതിക്ക് വെറുതെ ബുദ്ധിമുട്ടുന്നതെന്തിന് എന്നവൾ വിചാരിച്ചു. അധികം താമസിയാതെ വിലാസിനിക്ക് ഒരാപ്പിസിൽ ടൈപ്പിസ്റ്റായി ജോലികിട്ടി. അവിടെ മറ്റു സ്ത്രീകളില്ലായ്കയാൽ അവൾക്കും കൂടെ മാനേ ജരുടെ മുറിയിൽ സൗകര്യമുണ്ടാക്കിക്കൊടുത്തു.

മുപ്പത്തഞ്ചു വയസ്സിൽ അമ്പത്തഞ്ചുകാരന്റെ ഭാവരൂപങ്ങളോടുകൂടിയ ഒരവിവാഹിതനായിരുന്നു മാനേജർ. സ്ത്രീകളോടയാൾക്ക് വിഷമാണോ അശ്രദ്ധയാണോ എന്നാർക്കും തീർച്ചയില്ലായിരുന്നു. എന്തായാലും വിലാ സിനി അയാളുടെ കീഴിൽ കഷ്ടപ്പെടുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അവളെ തന്റെ അടുത്തയച്ചത് മാനേജർക്കും ഇഷ്ടമായില്ല.

വിലാസിനിയുടെ പെരുമാറ്റം കാരണം അന്യനായ പുരുഷന് അസ്വതന്ത്രതയുണ്ടാക്കുന്ന ശല്യമാണ് സ്ത്രീ എന്ന ധാരണ തെറ്റാണ് നീയാനുഭവമായി. ജോലിയിൽ പുരുഷന്മാർക്കൊപ്പമായ ജാഗ്രത കാര്യങ്ങൾ കണിശമായി തുറന്നു പറയുന്ന ശീലം ഇതൊന്നും അയാൾ സ്ത്രീയിൽ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം ഒരു സ്നേഹിതന്റെ ആവശ്യത്തിനെന്നും പറഞ്ഞ് അയാൾ അവളെക്കൊണ്ട് ഒരു ലേഖനം ടൈപ്പ് ചെയ്യിച്ചു. സ്ത്രീ വിദേഷി മായ ഒരു പുരുഷൻ അവസാനം പശ്ചാത്താപപൂർവം പ്രാഭ്യർത്ഥന നടത്തുന്ന ഒരു സന്ദർഭം അതിനകത്തു വിവരിച്ചിരുന്നു. അവളതു ടൈപ്പു ഉപ അയാളെ ഏല്പിച്ചശേഷം ഉച്ചയ്ക്കൺ കഴിക്കാൻ പോയി. തിരിയെ

18

അവളതു ടൈപ്പു ഉപ അയാളെ ഏല്പിച്ചശേഷം ഉച്ചയ്ക്കൺ കഴിക്കാൻ പോയി. തിരിയെ ചെന്നപ്പോൾ ആ ലേഖനം അവളുടെ മേശപ്പുറത്തുണ്ടായിരുന്നു. - പ്രേമാഭ്യർ തനയുടെ അടിയിൽ മഷികൊണ്ടുള്ള ഇട്ടവരയോടുകൂടി ഒന്നും മനസ്സി ലാകാത്ത മട്ടിൽ വിലാസിനി അതെടുത്ത് വീണ്ടും അയാളുടെ മോൾ പുറത്തുവെച്ചു.

ഇപ്രാവശ്യം ആദ്യമായി, തന്റെ പെരുമാറ്റത്തിലെന്തെങ്കിലും തകരാ റുണ്ടോ എന്ന് സനിഷ്കർഷം അവൾ ഒരാത്മപരിശോധന നടത്തി. സഹ ജോലിക്കാരനോടുള്ള സൗഹാർദ്ദത്തിൽ കൂടുതലൊന്നും തനിക്കയാളോടു തോന്നിയിട്ടില്ല, കാണിച്ചിട്ടുമില്ല. ഒരു പുരുഷൻ മറ്റൊരുത്തനോടു പെരുമാറു ന്നതുപോലെ മാത്രം. ശാരീരികമായ സ്വാതന്ത്ര്യമൊഴിച്ച്. എന്നിട്ടും എന്താ നീ പുരുഷന്മാരെല്ലാം വഴി തിരിഞ്ഞുപോവുന്നത്. പ്രകൃതിയുടെ പ്രേരണ കൊണ്ടോ അതോ സമുദായ നടപടിയിലെ പാരമ്പര്യം കൊണ്ടോ?

പിറ്റേന്നു രാവിലെ ചെന്നപ്പോൾ വീണ്ടും ആ കടലാസ്സ് തന്റെ മേശമേലി രിക്കുന്നതു വിലാസിനി കണ്ടു. ഇരട്ട വരകളുടെ കൂടെ ചുവന്ന മഷികൊണ്ട് ഒന്നും കൂടെ വരച്ചിരിക്കുന്നു; ടൈപ്പ് ചെയ്ത അക്ഷരത്തിനുമേൽ മഷികൊ ണ്ടെഴുതി കുട്ടികൂട്ടിയിരിക്കുന്നു. അവൾ കടലാസ്സെടുത്തു കൈയിൽ പിടിച്ചു. കൊണ്ട് ഗൗരവത്തിൽ ചോദിച്ചു. “വെറുതെ എന്നെക്കൊണ്ടു ജോലിചെയ്യി ച്ചതാണെന്നു തോന്നുന്നു. ഇതങ്ങു കീറിക്കളയട്ടെ?”

അയാൾ നിശ്ശബ്ദം അവളെ നോക്കി ആ നോട്ടം അവളുടെ ഹൃദയത്തെ സ്പർശിച്ചതേയില്ല, അത് വാചാലമായി നോക്കാനുള്ള കഴിവിനെ അവൾ ബുദ്ധിയാൽ അഭിനന്ദിക്കുകമാത്രം ചെയ്തു. തന്റെ ഹൃദയദൗർബല്യത്തെ അവൾ മനസാ പരിഹസിക്കുകയാണെന്നയാൾക്കു തോന്നി. അനുകമ്പാ പൂർവമായ ഒരു വാക്കുപോലും അവൾക്കു പറയാനില്ല; കഠിനമായ വേദന അയാളുടെ മുഖത്തു തെളിഞ്ഞപ്പോൾ, അവൾ ഗൗരവം മാറ്റി ചിരിച്ചുകൊണ്ടു. കടലാസ് ചിന്തിക്കളഞ്ഞിട്ട് പതിവിൻപടി ജോലിയാരംഭിച്ചു.

അന്നുച്ചയ്ക്ക് വിലാസിനിയുടെ ഒരു സ്നേഹിത അവളെ സന്ദർശിച്ചു. വാടിത്തളർന്ന മുഖവും പരവശമായ കണ്ണുകളുമായി, ഏറ്റവും പതിഞ്ഞ സ്വരത്തിൽ സാറാമ്മ തന്റെ പ്രേമകഥ പറഞ്ഞു. പ്രപഞ്ചാരംഭം മുതൽ പ്രകീർ ത്തിതമായ പ്രേമത്തിന്റെ പേരിൽ താൻ ജീവിതത്തെ ത്യാഗത്തിൽ ഹോമി ക്കുകയാണ്. ജാതിമതചിന്ത വിട്ടിരിക്കുന്നു. പ്രായക്കൂടുതൽ കാണുന്നില്ല. അയാൾക്കു ഭാര്യയും കുട്ടികളുമുണ്ടെന്നതും അവളുടെ പ്രണയത്തെ തീക്ഷ്ണതരമാക്കുന്നതേയുള്ളൂ. എന്തെന്നാൽ, അയാൾ അവളുടെ സ ത്തിനുവേണ്ടി എന്തു സാഹസകർമ്മത്തിനും സന്നദ്ധനാണ്. ഉദാഹരണ മായി, അവൾ പറഞ്ഞു: “വേർപാടു കൊണ്ടെനിക്കു മറക്കാനും മറ്റൊരാളെ സഹിക്കാനും കഴിയുമെങ്കിൽ നാടുവിട്ടു പോളയാമെന്നുകൂടി പറയും

“അങ്ങനെ പറഞ്ഞാൽ സാറാമ്മയുടെ

19

സ്നേഹം കൂടുമെന്നയാൾക്ക് റിയാം. വിലാസിനി പറഞ്ഞു: “നിശ്ശബ്ദമായി ചെയ്യേണ്ട ത്യാഗം, വിളിച്ചു പറയുമ്പോൾ രോഗത്തിന്റെ ഫലം ചെയ്യും. അതു പോട്ടെ, എങ്ങനെയാ

“കർത്താൻ തുടങ്ങിച്ചു. സാറാമ്മ നെടുവീർപ്പിട്ടു. "അപ്പനുമായി ഈയിടെ പരിചയമായി ഒരാളാണ്. ഒരു ദിവസം എന്റെ കൈയിലെ തന്നപ്പോൾ യദൃച്ഛയാ എന്റെ കൈയിൽ തൊട്ടു. “ഞാൻ തൊട്ട് ആ കൈ കളങ്കപ്പെട്ടതിലെനിക്ക് സങ്കടമുണ്ട്. അത് മഹാപാപിയാണ് ഞാൻ.” എന്നു പറഞ്ഞു സ്വന്തം ദാമ്പത്യജീവിതത്തിലെ ദുരിതങ്ങൾ മുഴുവനെന്നെ കേൾ പ്പിച്ചു. കേട്ടാൽ കരഞ്ഞുപോകുന്ന ഒരു കഥ.

“അപഹസിക്കേണ്ടിടത്ത് സാറാമ്മ അനുകമ്പ കാണിച്ചു. അയാൾ ചിത്തത്തരങ്ങളിൽ മുഴുകി നടക്കുന്നവനാണെന്നു കേട്ടതു സത്യമാണോ?'

“അങ്ങനെയായിരുന്നു സാറാമ്മയുടെ കണ്ണിൽ നിന്നും വെള്ളം വീണു കൊണ്ടേയിരുന്നു. “ഇന്ന്.. ഞാൻ നിമിത്തം ഒരാൾ നന്നാവുമെങ്കിൽ എന്റെ ജീവിതം കളഞ്ഞാൽ തന്നെ എന്താണ്? ദൈവമേ! വീട്ടിലെന്നെ എന്തുമാത്രം. കഷ്ടപ്പെടുത്തുന്നെന്നോ? എന്നെ തടവിലിട്ടിരിക്കയാണ്.. എന്നിട്ടും ഇന്നു ളൊരിക്കൽ വീട്ടിലാരുമറിയാതെ ഞങ്ങൾ കടൽക്കരെ വെച്ചു കണ്ടു. ഞാൻ പറഞ്ഞാൽ ജീവൻ കളയാനും സന്തോഷമേയുള്ളു എന്നാണ് പറയുന്നത്.

“എന്നാൽ കടലിൽച്ചാടാനൊന്നു പറഞ്ഞുനോക്കാത്തതെന്ത്?

“അയ്യോ!” കടലിൽ കൈകാലടിക്കുന്ന നിലയിൽ കമിതാവെ സങ്കല്പി ച്ചപ്പോൾ തന്നെ സാറാമ്മയുടെ കരൾ പിളർന്നുപോയി. എങ്കിലും സ്ത്രീത ത്തിന്റെ അവിഭാജ്യഘടകമായ ജിജ്ഞാസയാൽ അവൾ ചോദിച്ചു: “ഞാൻ പറഞ്ഞതനുസരിച്ച് ചാടിയാലെന്നു മനസ്സിലാക്കാം?”

“അയാൾ കടയിൽ നീന്താനറിയാമെന്ന്

സാറാമ്മ സ്തംഭിച്ചുപോലിരുന്നു. വിലാസിനി പറഞ്ഞു: “കർത്തവ്യ ത്തിന് ഒന്നാം സ്ഥാനം കൊടുത്തു ബുദ്ധിപൂർവ്വം: നിയന്ത്രിക്കേണ്ടതിനു പകരം വികാരത്തിനടിപ്പെട്ട് എടുത്തു ചാടുന്നത് എനിക്കിഷ്ടമല്ല. പിന്നെ സാറാമ്മയുടെ അച്ഛനമ്മമാരെയും കുറ്റപ്പെടുത്താതിരിക്കാൻ നിവൃത്തിയില്ല. 22 വയസ്സായ മകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യമറിഞ്ഞു നിറവേറ്റാത്തതിന്റെ ഫലമാണിത്.

“ഞാൻ.. ഞാൻ... സാറാമ്മ കോപത്താൽ മതിമറന്നു. “വിലാസിനി

“സാറാമ്മ ദേഷ്യം വന്നാലും ശരി, ഞാൻ പറഞ്ഞതു തെറ്റെന്നു സമ്മതിക്കാൻ ഞാൻ തയ്യാറില്ല. അതു തെറ്റല്ലാത്തതുകൊണ്ട്

വിലാസിനി പറഞ്ഞതു വാസ്തവത്തിൽ ശരിയായിവന്നു. സാറായ യുടെ വീട്ടുകാർ അവളുടെ ഇഷ്ടം തീരെ നോക്കാതെ അവർ തിരഞ്ഞെടുത്ത ഒരാളിന് അവളെ വിവാഹം ചെയ്തു കൊടുത്തു. വിവാഹം കഴിഞ്ഞു രണ്ടു മൂന്നാഴ്ചയ്ക്കുശേഷം വിലാസിനി അവളെ സന്ദർശിച്ചപ്പോൾ ഭർത്താവി നെപ്പറ്റി വർണ്ണിക്കാനല്ലാതെ മറ്റൊന്നിനും അവൾക്കു നേരമില്ലായിരുന്നു. വിലാസിനി മനസാ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

പിന്നെയും പല സ്നേഹിതകളും പ്രണയകാര്യത്തിൽ വിലാസിനിയുടെ സഹായമാവശ്യപ്പെട്ടു. ബുദ്ധിപൂർവ്വം ചിന്തിച്ചു തന്റേടം തികഞ്ഞ തീർച്ച യിലെത്താൻ അവൾക്കുള്ള കഴിവിൽ അവർക്കെല്ലാം അത് വിശ്വാസ മായിരുന്നു. പക്ഷേ ഈ ഒരു കാര്യത്തിൽ അവൾ ആരെയും തൃപ്തിപ്പെ ടുത്തിയില്ല. ശാശ്വതവും ദിവ്യവുമായ പ്രേമത്തിന്റെ ശക്തിയെപ്പറ്റി അവരി ലൊരാൾ പ്രസംഗിച്ചപ്പോൾ വിലാസിനി അത്ഭുതത്തോടെ പറഞ്ഞു: “എനി ക്കിതു തീരെ മനസ്സിലാവുന്നില്ല. ശാശ്വതവും ദിവ്യവുമായ പ്രേമത്തിന് ന്വരമായ ശരീരത്തിന്റെയും ലൗകികമായ വിവാഹത്തിന്റെയും ആവശ്യമെ താണ്? വിപുലതയുടെ ലക്ഷ്യം പരിമിതിയാണോ? അത്ര വലിയ സ്നേഹ ത്തിന്, പ്രതിസ്നേഹം പോലുമില്ലാതെ, സ്നേഹിക്കുന്നതു മാത്രം പോരേ സംതൃപ്തിക്ക്?

വിശസിനിയുടെ വാക്കുകൾ ആർക്കും മനസ്സിലായില്ല. മനസ്സിലാ ന്നില്ലെന്ന് അവൾ മനസ്സിലാക്കുകയും ചെയ്തു. ഒടുവിലൊടുവിൽ, ഇക്കാര്യ ത്തിൽ അവളുടെ സഹായമാരാഞ്ഞു സമീപിച്ചവരോടവൾ പറഞ്ഞു: “മറ്റൊരാളിന്റെ തലയിൽ നിന്നുണ്ടാവുന്ന തീർച്ചയല്ല ഇക്കാര്യത്തിനാവശ്യം. വരുന്നതെന്നും സഹിക്കാമെന്ന ഉറപ്പോടെ സ്വന്തം ഹൃദയത്തിന്റെയും ഇൻസ്റ്റിറ്റി (അ) ന്റെയും ഹിതത്തിനു വിട്ടുകൊടുക്കുക. 21

186

പരിസ്ഥിതി ദലിയെഴുത്ത് പെണ്ണെഴുത്

എന്നേ എനിക്കു പറയാനുള്ളൂ. ഒന്നുമാത്രം ഓർക്കണം. എങ്ങനത്തെ റിന്റെയും സ്നേഹം മാത്രം കൊണ്ടു കാമുകിക്ക് ആനന്ദിക്കാം; പക്ഷേ ഉത്തര വാദിത്വം നിറഞ്ഞ ഒരു തൊഴിലാണ് ഭാര്യാത്വമെന്നത്. ജീവിതസമരത്തിന്റെ തായ ഈ ലോകത്തിൽ സ്നേഹംകൊണ്ടുമാത്രം കുട്ടികളെ വളർത്തിയെ

ഏകദേശം ഇതേ അഭിപ്രായങ്ങളോടുകൂടിയ ഒരു സ്നേഹിത വിദ്യ സിനിക്കുണ്ടായിരുന്നു. വിഴി പാഠപുസ്തകങ്ങളിൽ ശ്രദ്ധേയായി. നടന്നു പരീക്ഷകൾക്ക് ഒന്നാമതായി ജയിച്ചുകൊണ്ടിരുന്ന അതിബുദ്ധി മതിയായിരുന്നു അവളും. ബുധിമാക്തിയും ജ്ഞാനതൃഷ്ണയും വിലാസിനി 'യിൽ ഒരു പടികൂടിനിന്നിരുന്നു എന്നുമാത്രം.

ആദ്യകാലത്തു മധുരമായിത്തോന്നിയ ദാമ്പത്യത്തിൽ വളരെ വേഗം വിജയലക്ഷ്മി വിരസയായിത്തീർന്നു. സാധാരണക്കാരുടെ കണ്ണിൽ അവ ളൊരു ഭാഗ്യവതിയായ ഭാര്യയും അമ്മയുമായിരുന്നു. പക്ഷേ അകാരണ മായൊരസംതൃപ്തി അവളെ വല്ലാതെ അലട്ടിത്തുടങ്ങി.

ഒരുദിവസം വിലാസിനിയോടവൾ പറഞ്ഞു: “ഇംഗ്ലീഷിൽ enni എന്നൊരു വാക്കില്ലേ? അതിന്റെ അർത്ഥം ഞാൻ അനുഭവിച്ചറിയുകയാണ്. എപ്പോഴും ഒരുമാതിരി തളർച്ച ശരീരത്തിന്റെയല്ല, ബുദ്ധിയുടെ, ഒന്നാമ തായി ജയിച്ചതിനെനിക്കു കിട്ടിയ സ്വർണ്ണമെഡൽ കുഞ്ഞുങ്ങൾക്കു മരുന്നുരച്ചു കൊടുക്കാനുപയോഗപ്പെട്ടു; പക്ഷേ ഒന്നാമതായി ജയിക്കാ നിടയാക്കിയ ബുദ്ധിശക്തി ഒരു പ്രയോജനവുമില്ലാതെ തുരുമ്പെടുത്തു പോവുന്നു. പുരുഷന്മാർക്കാണെങ്കിൽ അവസാനംവരെ തലച്ചോർ കൊണ്ട് ആവശ്യമുണ്ട്. ഉപജീവനത്തിനും ഉയരാനും ഇങ്ങളാകാൻ ജനിച്ച സ്ത്രീ അതിബുദ്ധി ഒരു ശാപമാണ്. “കർത്താവിനെ എന്തെങ്കിലും സഹായിച്ചുകൂടെ?'' വിലാസിനി ചോദിച്ചു.

“ഭർത്താവിനെ സഹായിക്കുന്നു!' വിജയലക്ഷ്മി ആത്മനിന്ദയോടെ പറഞ്ഞു: “അത്ര മതിപ്പാണ് പെണ്ണിനെപ്പറ്റി! രാത്രികാലം നേരത്തെ വീട്ടിൽ വരാനും ശമ്പളപ്പണം കണ്ടമാനം കളായാതിരിക്കാനും അല്ലാതെ മറ്റെന്തി നാണ് ഭാര്യ? 22

ഒരു പക്ഷേ, മിക്കവാറും, വിലാസിനിക്കും ആ അനുഭവമുണ്ടായേക്കാം. ക്ഷേ, ഞാൻ പറയുന്നതുകേൾക്കൂ. അത് അധികകാലം നിലനിൽക്കു കയില്ല. അതുകൊണ്ടു വീണ്ടും തലച്ചോർ തലപൊക്കുമ്പോഴേക്കും അതിന്റെ പ്രവൃത്തിമണ്ഡലം ശൂന്യമാകാത്തവിധത്തിൽ നേരത്തെ കരുതി ക്കൊള്ളണം. ആളിനെ തിരഞ്ഞെടുക്കുന്നത്. അത് വളരെ ശ്രദ്ധിച്ചായിരിക്കു ണമെന്നർത്ഥം.

വിലാസിനി നിസ്സാരഭാവത്തിൽ ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. വിജയലക്ഷ്മി പറഞ്ഞു: “ചിരിക്കണ്ട; ചിരിക്കാനുള്ള കാര്യമല്ല ഇത്. സമുദായത്തിനോടും വീട്ടിനോടും ആചാരങ്ങളോടും സ്ത്രീ ശക്തിയായി കെട്ടിപ്പിണഞ്ഞുകിടക്കുകയാണ് പുരുഷനങ്ങനെയല്ലാതാനും, അതു കൊണ്ട് വ്യക്തി എന്നനിലയിൽ ഉയരാനിടം കൊടുക്കുന്ന പ്രേരിപ്പിക്കുന്ന തീക്ഷ്ണ ബുദ്ധി, സ്ത്രീകൾക്ക് അനാവശ്യം മാത്രമല്ല ഉപദ്രവവും കൂടി അവനവനും അന്യർക്കും

“ഒരുപക്ഷേ, വളരെ ഉയർന്ന സാംസ്കാരികമണ്ഡലത്തിൽ ജനിച്ചാൽ “എവിടെ ജനിച്ചാലും സ്ത്രീക്കു ബുദ്ധി വേണ്ടെന്നും ഇല്ലെന്നും ഉള്ള വിശ്വാസം ഉറച്ചുപോയി. പരദൂഷണം, വേഷാലങ്കരണം ഇതി നൊക്കെ എന്തു ബുദ്ധിവേണം? തലച്ചോറുള്ള സ്ത്രീ, നിയമമല്ല, അറി

"എന്നുവച്ചാൽ ' വിലാസിനി ചിരിച്ചുകൊണ്ടു ചോദിച്ചു: "അപവാദ ങ്ങൾ കേൾക്കേണ്ടവൾ എന്നാണർത്ഥം അല്ലേ?”

“അതെ.” കാര്യത്തിനിടയിൽ കളി പറഞ്ഞതുകൊണ്ട് വിജയലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു. “അക്കാര്യം വിലാസിനി ധാരാളം അനുഭവിച്ചറിയു

23

പ്രവർത്തനങ്ങൾ 1.

“കണ്ടില്ലെ സ്ത്രീത്വം പുകയായി വരുന്നത്? പിടിച്ചോളൂ.' എന്നുപറഞ്ഞ് എല്ലാരും അന്നപൂർണ്ണിയെ കളിയാക്കി. വരികളിൽ തെളിയുന്ന ഭാവമെന്ത്? 2. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി വിലാസിനി എന്ന കഥാപാത്രം മാറുന്നുണ്ടോ. കഥാപാത്രനിരൂപണം തയ്യാറാക്കുക? 3. പെൺബുദ്ധി - പിൻബുദ്ധി......... പെൺബുദ്ധി കഥയെ ആസ്പദമാക്കി ചർച്ച ചെയ്യുക? 24

ഉണ്ണിയാർച്ച വടക്കൻ പാട്ട് ആറ്റും മണമേലെ ഉണ്ണിയാർച്ച ഊണും കഴിഞ്ഞങ്ങുറക്കമായി ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ് അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ് അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ് അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ടേ

അങ്ങനെ സ്വപ്നവും കണ്ടു പെണ്ണ് പുലരുവാൻഏറെ രാവുള്ളപ്പോൾ ഞെട്ടിയുണർന്നല്ലോ ഉണ്ണിയാർച്ച കാർകൂന്തൽ നന്നായി കുടഞ്ഞു കെട്ടി 26

ആടകൾ നന്നായി കുടഞ്ഞൊടുത്ത്

പുലർച്ചയ്ക്ക് വിളക്കുമേ കൊളുത്തുണ്ട് പൂങ്കോഴി ചാത്തന്റെ കൂവൽ കേട്ട് പടകാളി മുറ്ത്ത് ചെന്നിറങ്ങി..............

27

പ്രവർത്തനങ്ങൾ 1. വടക്കൻ പാട്ട് സാഹിത്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക? 2. വടക്കൻ പാട്ടുകളിൽ സ്ത്രീകൾക്ക് നൽകിയ പ്രാധാന്യം എന്ത്. ഗ്രൂപ്പായി തിരിഞ്ഞ് ചർച്ച ചെയ്യുക? 3. ഉണ്ണിയാർച്ച എന്ന് വടക്കൻ പാട്ടിന് താളം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക?

28

എഴുത്തുകാരെയറിയാം ഒഎൻവി കുറുപ്പ്

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് ( ഒഎൻവി കുറുപ്പ് എന്നറിയപ്പെടുന്നു ; 27 മെയ് 1931 - 13 ഫെബ്രുവരി 2016) ഇന്ത്യയിലെ കേരളത്തിലെ ഒരു മലയാള കവിയും ഗാനരചയിതാവുമാണ് , 2007 ലെ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠ പുരസ്കാരം നേടിയിട്ടുണ്ട്. അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചു

29

കവിതാസമാഹാരങ്ങൾ

പൊരുതുന്ന സൗന്ദര്യം സമരത്തിന്റെ സന്തതികൾ ഞാൻ നിന്നെ സ്നേഹിക്കുന്നു മാറ്റുവിൻ ദാഹിക്കുന്ന പാനപാത്രം ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും‍ ഗാനമാല‍ നീലക്കണ്ണുകൾ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

30

കെ.സരസ്വതിയമ്മ

കെ. സരസ്വതി അമ്മ (14 ഏപ്രിൽ 1919 - 26 ഡിസംബർ 1975) [1] ഒരു മലയാളം ഫെമിനിസ്റ്റ് എഴുത്തുകാരിയായിരുന്നു, അവളുടെ ചെറുകഥകൾ നിരവധി അമേരിക്കൻ ഗ്രന്ഥങ്ങളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരൂപകനായ ജാൻസി ജെയിംസിന്റെ അഭിപ്രായത്തിൽ , "കേരളത്തിലെ സ്ത്രീ രചനയുടെ മുഴുവൻ ചരിത്രത്തിലും, സ്ത്രീ പ്രതിഭയെ ബോധപൂർവം അവഗണിച്ചതിന്റെ ഏറ്റവും ദാരുണമായ കേസ് സരസ്വതി അമ്മയുടേതാണ് 31

ചെറു കഥകൾ

പൊന്നുംകുടം (പൊന്നുംകുടം) - - 1946 സ്ത്രീജന്മം (സ്ത്രീയായി ജനിച്ചത്) - 1946 കീഴ്ജീവനക്കാരി (കീഴ്ജീവനക്കാരി)- 1949 കലാമന്ദിരം (കലയുടെ ക്ഷേത്രം) - 1949 പെൻബുദ്ധി (സ്ത്രീകളുടെ ബുദ്ധി) - 1951 കനത മഠത്തിൽ (കട്ടിയുള്ള മതിൽ) - 1953 പ്രേമപരീക്ഷണം (പ്രണയ പരീക്ഷണം) - 1955 ചുവന്ന പൂക്കൾ (ചുവന്ന പൂക്കൾ) - 1955 ചോലമരങ്ങൾ (തണൽമരങ്ങൾ) - 1958 26 ഡിസംബർ 1975 (56 വയസ്സ് സരസ്വതിയമ്മ മരണമടഞ്ഞു.

32

പുതിയ പദങ്ങൾ അശുഭം- ശുഭമല്ലാത്തത്

മെയ്യ് -ശരീരം

നീര് -ജലം നാരി -സ്ത്രീ

33

നന്ദി.....

34

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.