INTERNSHIP ACTIVITY Flipbook PDF

INTERNSHIP ACTIVITY

57 downloads 104 Views 55KB Size

Story Transcript

S1 (D.El.Ed) ഡി എൽ എഡ് ഇന്റേൺ ഷിപ്പ് 1.വിദ്യാലയത്തിലെ കലാ വിദ്യാഭ്യാസം - അവസ്ഥാ പഠനം *സ്കൂളിലെ കലാ അധ്യാപകനുമായി/ ചാർജ്ജുള്ള അധ്യാപകനുമായി അഭിമുഖം ചോദ്യാവലി തയ്യാറാക്കുക *ഓരോ ക്ലാസിലും എത്ര പീരിയഡ് ലഭിക്കുന്നു. *ക്ലാസ് എടുക്കുന്ന രീതി? * പ്രത്യേക പരിശീലനം എന്തെങ്കിലും കുട്ടികൾക്ക് നൽകുന്നുണ്ടോ? etc *വിദ്യാർത്ഥികളുമായി ചർച്ച,കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ .കണ്ടെത്തൽ *കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികളുടെ പരിശീലനത്തെ കുറിച്ച് ചോദിച്ചറിയുക. ആർട്ട് ഗാലറി *സ്കൂളിൽ ആർട്ട് ഗാലറി പ്രവർത്തിക്കുന്നുണ്ടോ? കുട്ടികളുടെ ചിത്രങ്ങൾ (വരച്ചത്) മറ്റ് കാലാവസ്തുക്കൾ, കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുവാൻ അവസരം ഉണ്ടോയെന്ന് നിരീക്ഷിക്കാവുന്നതാണ് *മേളകളിലെ കുട്ടികളുടെ പങ്കാളിത്തം എപ്രകാരമാണ് എന്ന് നിരീക്ഷിക്കുക കുട്ടികളുടെ പരിശീലനം (മേളയ്ക്ക് പോകുന്നതിനായി) സ്കൂളില്‍ ലഭിക്കുന്നുണ്ടോ? അനുയോജ്യരായ/ കഴിവുള്ള കുട്ടികൾക്ക് അവസരം ലഭിക്കുന്നുണ്ടോ?

NB: സ്കൂളിലെ കുട്ടികളെ/അദ്ധ്യാപകരെ മുറിപ്പെടുത്തുന്ന രീതി അവലംബിക്കരുത് )

2 ഉദ്ഗ്രഥന സാധ്യതകൾ, കലാപഠനത്തിൽ ട്രൈ ഔട്ട്‌ പാഠപുസ്തകത്തിലെ (ഗണിതം, സയൻസ്, മലയാളം etc. ഓരോ വിഷയങ്ങളിലും ഉള്ള ഏതെല്ലാം പാഠഭാഗങ്ങൾ കലാപഠ നവുമായി ബന്ധിപ്പിക്കാം എന്ന് കണ്ടെത്തുക. *കണ്ടെത്തിയ പാഠഭാഗത്തിലെ വിഷയങ്ങളെ ചിത്രങ്ങളായും, കരകൗശല വസ്തുക്കളായും നിർമ്മാണം നടത്തുക. ഗണിത വിഷയത്തിൽ ജ്യാമീതീയ രൂപങ്ങൾ ഉപയോഗിച്ച് ചിത്രരചന നടത്താവുന്നതാണ്. (കുട്ടിയിൽ ജാമിതീയ രൂപങ്ങളെ കുറിച്ചുള്ള ധാരണ ഉണ്ടാകുന്നു) *അതുപോലെ വീടിന്റെയും, വാഹനങ്ങളുടെയും മാതൃകകൾ നിർമ്മിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. അതിനായുള്ള തയ്യാറെടുപ്പുകൾ ക്ലാസ് ഗ്രൂപ്പിൽ ചർച്ച ചെയ്ത തീരുമാനമെടുക്കുക) കുട്ടികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ശേഖരിക്കേണ്ടതാണ്. *പാഠഭാഗത്തെ ഗാനരൂപത്തിലേക്ക് മാറ്റി കുട്ടികളെ കൊണ്ട് ആലാപനം നടത്തി കുട്ടികൾ രചിച്ച ഗാനങ്ങൾ ശേഖരിക്കുക. അതുപോലെ പാഠഭാഗം ലഘു നാടക രൂപത്തിലാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക. കുട്ടികളെ പങ്കാളികളാക്കി നാടക അവതരണം നടത്തുക.

3.വിദ്യാലയത്തിലെ പ്രവർത്തിപരിചയ സാധ്യതകൾ റിപ്പോർട്ട് പ്രവർത്തി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അധ്യാപകനുമായി വർക്ക് എക്സ്പീരിയൻസ് ടീച്ചർ /ചാർജ് കൊടുത്തിരിക്കുന്ന അധ്യാപകനുമായി കൂടിക്കാഴ്ച അഭിമുഖം കരകൗശല വസ്തുക്കൾ പഠനോപകരണം നിർമ്മാണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എപ്രകാരമാണ് പരിശീലനം സമയം പ്രവർത്തി പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫീൽഡ് ട്രിപ്പ് പൂന്തോട്ട നിർമ്മാണം ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം സ്കൂൾ പരിസര ശുചീകരണം ഇത്തരത്തിലുള്ള പ്രവർത്തികളിലെ പങ്കാളിത്തം എപ്രകാരമാണ് നിരീക്ഷിക്കുക പരമ്പരാഗത തൊഴിലുകൾ കുട്ടനിർമ്മാണം മൺപാത്രനിർമ്മാണം etc പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം മാർഗ്ഗങ്ങൾ സ്കൂൾ തലത്തിൽ സ്വീകരിക്കുന്നു

4. പഠന പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയം - ട്രൈ ഔട്ട് എല്ലാ വിഷയങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ടിരിക്കുന്നു. (ഏതൊരു വിഷയമെടുത്താലും അവയിൽ പ്രവർത്തിപരിചയത്തിന്റെ ആറുമേഖലകളും ആയി ബന്ധം കണ്ടെത്താം) ആഹാരവും കൃഷിയും

ആരോഗ്യം ആരോഗ്യപരിപാലനവും സേവനം ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം വസ്ത്രധാരണം പാർപ്പിടം വിനോദം ഉദാഹരണം സയൻസ് വിഷയത്തിൽ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്,ലയറിങ് രീതികൾ ഉൾപ്പെടുന്നു. പഠനോപകരണ നിർമ്മാണം കരകൗശല വസ്തുക്കളുടെ നിർമ്മാണം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ വസ്തുക്കളുടെ നിർമ്മാണം ഉദാഹരണം പേപ്പർ ബാഗ്,പെൻ ഹോൾഡർ,പേപ്പർ ക്രാഫ്റ്റ്,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം പൂന്തോട്ടനിർമ്മാണം വിവിധയിനം ധാന്യവിത്തുകൾ ഉപയോഗിച്ച് കൊളാഷ് നിർമ്മാണം/ വെജിറ്റബിൾ പ്രിന്റിംഗ് *കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ നാം ശേഖരിക്കേണ്ടതാണ്. NB: ഏതെങ്കിലും മൂന്ന് പ്രവർത്തനം ചെയ്യാവുന്നതാണ്.

5 ഒരു പാഠഭാഗത്തിന് അനുയോജ്യമായ ഉൽപന്നം നിർമ്മിക്കൽ മറ്റ് പാഠപുസ്തകങ്ങൾ പരിശോധിച്ച് അനുയോജ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കാവുന്നതാണ്. ഗണിതം ജാമിതീയ രൂപ മാതൃകകൾ നിർമ്മാണം അബാക്കസ്, മേക്കിങ് ടാൻഗ്രാം.

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.