merged zoom phto and valappan Flipbook PDF


67 downloads 116 Views 295KB Size

Story Transcript

ഇത് ഒരു വളിപ്പന്‍റെ കഥയാണോ? എന്‍റെ പേര് ബാലഗോപാലന്‍ . .അച്ഛന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു . ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി എടുത്തിട്ടുണ്ട് .എനിക്ക് രണ്ട് അനുജത്തിമാരാണ് .അവരുടെ കല്യാണം കഴിഞ്ഞു .മക്കളില്‍ ഒന്നാമന്‍ ഞാനാണ് . മറ്റൊന്നിലും ഒന്നാമന്‍ ആകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .പക്ഷെ അച്ഛന് ഞാന്‍ എല്ലാത്തിലും ഒന്നാമന്‍ ആകാനായിരുന്നു മോഹം അച്ഛന്‍റെ മോഹം സാധിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .ശ്രമിക്കാഞ്ഞിട്ടല്ല .പക്ഷെ പറ്റിയില്ല .അതാണല്ലോ എനിക്ക് നിങ്ങളോട് പറയാന്നുള്ളത് . ഒന്നാമന്‍ ആകാന്‍ പാട് പെട്ട എന്‍റെ അനുഭവങ്ങള്‍ ..നിങ്ങള്ക്ക് ഇത് ഒരുപക്ഷേ നല്ല രസമുള്ള കഥയായിരിക്കാം എന്നാല്‍ എനിക്ക് ജീവിതമാണ് .പഠിക്കാന്‍ ഞാന്‍ വളരെ മോശമാണ് .ഭാരതത്തിന്‍റെ പല പല സ്ഥലങ്ങളില്‍ ആയിരുന്നു പഠിത്തം .വേറെ വേറെ ഭാഷകള്‍ . അതുകൊണ്ട് തന്നെ മലയാളം ശരിക്കും സംസാരിക്കാന്‍ കഴിഞ്ഞില്ല .ഇത്തിരി കൊഞ്ഞു ഉള്ളത് കൊണ്ടും പിന്നെ നാവ് വടിക്കാന്‍ തീരെ ഇഷ്ടമല്ലാത്തത് കൊണ്ടും എന്‍റെ മലയാളം ഇങ്ങനെയായിപ്പോയി .കാര്യങ്ങള്‍ നിങ്ങള്‍ക്കെല്ലാം മനസ്സിലാകുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കട്ടെ . എപ്പോഴും എല്ലാത്തിലും ഒന്നാമന്‍ ആകണം .അച്ഛന്‍ എന്നും പറഞ്ഞിരുന്നു .എനിക്കും ഇഷ്ടമായിരുന്നു ഒന്നാമന്‍ ആകാന്‍ . എസ് എസ് എല്‍സി വരെ തട്ടി മുട്ടി എത്തി . കുറെ പ്രാവശ്യം എഴുതി പാസായില്ല .അച്ഛന്‍റെ അച്ഛന്‍ അച്ഛന്‍റെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു .അച്ഛന്‍ പെങ്ങള് മാരുടെ കല്യാണം കഴിച്ചു കൊടുത്തിട്ടാണ് അമ്മയെ കല്യാണം കഴിച്ചത് .വെരി ലേറ്റ് മാരിജ്.ഞാന്‍ ഒരു കാര്യം പറഞ്ഞില്ല . അമ്മ മിണ്ടാത്ത ഒരു സ്ത്രീ ആയിരുന്നു .പറഞ്ഞാലും കേള്‍ക്കില്ല .പത്താം ക്ലാസ് പോലും പാസ്സാകാത്ത എന്നോട് അച്ഛന് വല്യ ദേഷ്യമായിരുന്നു . എന്നാലും എനിക്ക് അച്ഛനെ ഇഷ്ടമാണ് . കാരണം അച്ഛന്‍ മൂക്കിപ്പൊടി വലിക്കുന്ന ശീലമുണ്ട് .അതിന്‍റെ മണം എനിക്ക് വല്യ ഇഷ്ടമാണ് .ഞാനും പൊടി വലിക്കാറുണ്ട് .അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പാത്തും പതുങ്ങിയും. ഇപ്പോള്‍ പബ്ലിക്കായി .കാലം ആരെയും കാത്തിരിക്കാതെ കടന്നു പോയി . എന്‍റെ കൂട്ടുക്കാരൊക്കെ കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു.

ഒന്നിലും ഒന്നാമന്‍ ആകാത്തതില്‍ എനിക്ക് വല്യ സങ്കടം ഉണ്ടായിരുന്നു .ഒന്നാമന്‍ ആകുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും അവസാനം ആകുന്നവനാണ് ഞാന്‍ .വിജയത്തിന്‍റെ ചവിട്ടു പടിയാണ് തോല്‍വി എന്ന് കേട്ട് തുടങ്ങിയിട്ട് ഒരു പാട് കാലമായി .ഞാന്‍ പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല .ഒടുവില്‍ ഞങ്ങളുടെ പഞ്ചായത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി സഹൃദയ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് ഒരു തീറ്റ മത്സരം നടത്താന്‍ തീരുമാനിച്ചു. എത്ത പഴം തീറ്റ മത്സരം . അതില്‍ എങ്കിലും പങ്കെടുത്തു ഒന്നാമന്‍ ആകാനുള്ള തയ്യാറെടുപ്പ് തുടങ്ങി . അതാണ് എന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ സംഭവം.അച്ഛന്‍ മത്സരത്തില്‍ ചേരാന്‍ സമ്മതിച്ചില്ല . അമ്മ ഒന്നും മിണ്ടുകയില്ല ല്ലോ ? ചെലവുള്ള കാര്യമാണ് . ഡെയിലി പ്രാക്ടിസു ചെയ്യണം . അതിനു തിന്നാന്‍ പഴം വേണം ..കൂട്ടുക്കാര്‍ സപ്പോര്‍ട്ട് ചെയ്തു.അവര്‍ പണം തന്നു.ചിലര്‍ പഴം .ഒറ്റ യിരിപ്പിനു ആരാണോ കൂടുതല്‍ പഴം തിന്നുക അവനാണ് ഒന്നാമന്‍ .ഓണത്തിന്‍റെ അന്ന് വൈകിയിട്ട് അഞ്ചുമണിക്ക് തീറ്റ തുടങ്ങും .അഞ്ചേ കാലിനു അവസാനിക്കും. ഇരുപത്തൊന്ന് ദിവസമായി പ്രാക്ടിസ്സു തുടങ്ങീട്ടു ഓണത്തിന്‍റെ തലേന്നു ഒന്നും കഴിച്ചില്ല ആവണക്കെണ്ണ കുടിച്ച് നന്നായി വയറി ളക്കി.എങ്ങനെയെങ്കിലും ഒന്നാം സമ്മാനം അടിച്ചെടുക്കണം .അച്ഛന്‍റെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കണം .അങ്ങനെ മത്സര പന്തലില്‍ എത്തി .പഴം ഒന്നൊന്നായി തിന്നു ഒന്ന് രണ്ട് മൂന്ന് അഞ്ച് എട്ട് പത്ത് പന്ത്രണ്ട് .കൃത്യം അഞ്ചേകാലിന് തീറ്റ നിര്‍ത്താനുള്ള ബെല്ലടിച്ചു . റിസള്‍ട്ട്‌മൈക്കിലൂടെ വിളിച്ചു പറഞ്ഞു . എനിക്ക് കിട്ടിയത് പ്രോത്സാഹന സമ്മാനം . ആദ്യത്തെ മൂന്ന് സമ്മാനങ്ങള്‍ പഞ്ചായത്തിലെ വേറെ ആള്‍ക്കാര് കൊണ്ട് പോയി .അടുത്ത ദിവസത്തെ ലോക്കല്‍ പത്രത്തില്‍ പോലും എന്‍റെ പേര് വന്നിട്ടില്ല .അന്ന് ഒരു പാട് കരഞ്ഞു .എനിക്കെന്താ ഒന്നിലും ഒന്നാമന്‍ ആകാന്‍ കഴിയാത്തത് .സാരമില്ല . എല്ലാം സഹിക്കാന്‍ പഠിക്കണം .ജീവിതമാണ് .ആശ്വസിപ്പിക്കാന്‍ ആരും ഇല്ല .വേണ്ട . തൊന്തരവ്‌തുടങ്ങിയത് ആ മത്സരത്തിന് ശേഷമാണ് . പ്രാക്ടിസ്സിനായി ഡെയിലി പഴം തിന്നാന്‍ ശീലിച്ചതല്ലേ? അടുത്ത ദിവസം നേരമാകുമ്പോള്‍ വിശക്കാന്‍ തുടങ്ങി . മറ്റെന്തു സഹിച്ചാലും വിശപ്പ്‌മാത്രം സഹിക്കാന്‍ കഴിഞ്ഞില്ല

.കിട്ടിയതെല്ലാം തിന്നാന്‍ തുടങ്ങി .എനിക്ക് പിന്നെ ഭക്ഷണത്തില്‍ നല്ലതും കെട്ടതും എന്ന നോട്ട മില്ല . ജോലി ഒന്നും കിട്ടുന്നില്ല . ജീവിക്കാന്‍ വരുമാനമില്ല .വിശപ്പടക്കാന്‍ എന്തും തിന്നും .വളിച്ചതെന്നോ പുളിച്ചതെന്നോ ഒന്നും നോക്കില്ല.നോക്കിയാല്‍ തിന്നാന്‍ പറ്റില്ല . മണത്താല്‍ ഓക്കാനം വരും . കണ്ണുകളേയും മൂക്കിനേയും പറ്റിക്കാം . വയറിനെ പറ്റിക്കാന്‍ എനിക്ക് പറ്റിയില്ല .പിന്നെ പിന്നെ അത്തരം തീറ്റ വയറില്‍ ഗ്യാസ് നിറയാന്‍ അത് കാരണമായി. വയറ്റില്‍ ഫുള്‍ ടൈം ഗ്യാസ് .പട്ടിണിയാണെന്ന് ആരുകണ്ടാലും പറയില്ല .അത്ഭുതമെന്നു പറയട്ടേ ഈ ഗ്യാസ് കീഴ്ശ്വാസമായി പോകുമ്പോള്‍ ഒരു ഇടക്കാലാശ്വാസം .ആ പോക്ക് എല്ലായിടത്തും വെച്ചു പറ്റില്ലല്ലോ ? അടുത്ത കൂട്ടുക്കാരുടെ ഇടയില്‍ വെച്ച് ആകാം .അവര്‍ക്ക് ചിരിക്കാന്‍ ഒരു വകുപ്പുമായി .അവരുടെ വൈകിയിട്ടുള്ള പരിപ്പാടികളില്‍ എന്നെയും വിളിക്കും . അവര്‍ എനിക്ക് കൂടുതല്‍ ഗ്യാസ്സുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിത്തരും . പരിപ്പുവട ഉരുളക്കിഴങ്ങ് ബോണ്ട , മസാല ദോശ , അങ്ങനെ അങ്ങനെ പലതും . കൂടെ മദ്യവും . രാത്രിയാകാന്‍ കാത്തിരിക്കും ഞാന്‍ .അങ്ങനെ വെറുതെ തിന്നും കുടിച്ചും നേരം കളയാന്‍ പറ്റില്ല .അവര്‍ പറയുമ്പോളൊക്കെ ഒച്ചയുണ്ടാക്കി അവരെ രസിപ്പിക്കണം .ഈ പരിപ്പാടി നിരന്തരമായപ്പോള്‍ ഞാനും അതില്‍ എക്സ്പെര്റ്റ് ആയി . പരിശീലനം ശീലം സാധകം ധ്യാനം എന്തിനു പറയണം മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത തരത്തില്‍ അതില്‍ ഞാന്‍ ഒന്നാമനായി . ഏതു രാഗത്തിലും സംഗതി കച്ചേരി പോലെ അവതരിപ്പിക്കാനുള്ള തന്റേടമായി . അങ്ങനെ ഈ വല്യേട്ടന്‍ അധോലോക കലാകാരനായി .അവരുടെയിടയില്‍ വായുപുത്രന്‍ എന്നാണ് അറിയപ്പെട്ടിരുന്നത് പുറത്തു പറയാന്‍ കൊള്ളില്ലല്ലോ ? വൈകുന്നേരങ്ങളിലെ രഹസ്യ സദസ്സുകളില്‍ ആസ്വാദകരുടെ എണ്ണം കൂടിയപ്പോള്‍ സംഭവം നാട്ടിലുള്ള എല്ലാ കാതുകളിലും എത്തി എന്നാണ് ന്യൂസ്‌.ജീവിത മാര്‍ഗം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും വയറുനിറച്ച് തിന്നാം കുടിക്കാം . ഔദാര്യമായി സെക്കന്റ്‌ഹാന്‍ഡ് ഷര്‍ട്ടും പാന്‍റ്സും കിട്ടും . നേരം എവിടെയും സ്ഥിരമായി നില്‍ക്കില്ലല്ലോ ? അതങ്ങനെ ഒഴുകി പോയികൊണ്ടേയിരുന്നു .ചില കലകള്‍ക്ക് കാലാകാലം നിലനില്‍ക്കാന്‍ പറ്റില്ല ..കൂട്ടുക്കാരില്‍ ചിലര്‍ക്കൊക്കെ ജോലികിട്ടി . ജോലികിട്ടിയ പലര്‍ക്കും പ്രമോഷന്‍ കിട്ടി. ചിലര്‍ക്ക് സ്ഥലം മാറ്റം .ആസ്വാദകരുടെ എണ്ണം കുറഞ്ഞു .എന്‍റെ അച്ഛന്‍ മരിച്ചു . ആ ദിവസ്സം തന്നെ അമ്മയും .അടിയന്തരാനന്തരം. അളിയന്മാരും കുടുംബാംഗങ്ങളും ഉള്ള പത്ത് സെന്റു പുരയിടവും വീതം വെച്ച് രെജിസ്ട്രാക്കി എനിക്ക് കുറച്ചു പൈസ തന്നു സ്ഥലം വിട്ടു. ഞാന്‍ തനിച്ചായി .രാത്രി കിടത്തം തുച്ഛമായ വാടകക്ക് കിട്ടുന്ന ലോഡ്ജിലായി . ലോഡ്ജിന്റെ ഉടമസ്ഥന് എന്നോട് സഹതാപം തോന്നീട്ടാകണം വാടക വാങ്ങാതെ അവിടത്തെ വാച്ചുമേനാക്കി.അങ്ങനെ അങ്ങനെയാണ് എനിക്ക് കല്യാണം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായത് . കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു. അവര്‍ക്ക് പലര്‍ക്കും കുട്ടികളുമായി .ഞാന്‍ മാത്രം അവിവാഹിതന്‍ .ഇപ്പോഴും ഞാന്‍ അവരില്‍ ചിലരൊക്കെ കാണാറുണ്ട്‌.വളരെ അകലത്തില്‍ നിന്നും കുടുംബ സമേതം കാണുമ്പോള്‍ തന്നെ അവന്‍ ഭാര്യയോട് ചിലതെല്ലാം കുശുകുശുക്കുന്നത്‌ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ഭാര്യമാര്‍ എന്നെ ഒളിക്കണ്ണ്‍ കൊണ്ട് നോക്കി മുഖംപ്പൊത്തി ചിരിയടക്കാന്‍ പാട്പ്പെടും . അതിന്‍റെ പൊരുള്‍ എനിക്ക് പിടികിട്ടും .പണ്ട് ഹോട്ടല്‍ മുറിയില്‍ നടന്ന സംഗീത കച്ചേരി അവര്‍ അന്നേരം അയവിറക്കുന്നുണ്ടാകും.ചെറുപ്പകാലങ്ങളില്‍ ഉള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം . ഇന്നും അവര്‍ രഹസ്യമായി കേള്‍ക്കുന്നുണ്ട് എന്റേതല്ല എന്ന് മാത്രം .എനിക്ക് അറിയാം ലോകൈക സുന്ദരിമാരുടെത് സിനിമതാരങ്ങളുടെത് ക്രിക്കെറ്റ് കളിക്കാരുടെത് .അതെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.എന്‍റെ സംഗീതം ഇപ്പോള്‍ അവര്‍ക്ക് വേണ്ട കാരണം ഞാന്‍ സെലെബ്രിട്ടി അല്ലല്ലോ. ഒറ്റക്കുള്ള ജീവിതം മടുത്തു . ഒരു പെണ്ണ് കെട്ടണം സമയം കിട്ടുമ്പോഴൊക്കെ പെണ്ണന്വേഷിച്ചു .അപ്പോഴാണ്‌ആ പഴയ ന്യൂസ്‌വാല്യു എന്‍റെ കല്യാണത്തിന് തടസ്സമായി നില്‍ക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് .നാട്ടിലെല്ലാവരും എന്നെ ഞാന്‍ കേള്‍ക്കാതെ വളിയേട്ടന്‍എന്നാണു വിളിച്ചിരുന്നത്‌.അതുകൊണ്ടായിരിക്കണം എനിക്ക് പെണ്ണ്‍കിട്ടിയതേ ഇല്ല . ഒരു ദിവസം ലോഡ്ജിന്റെ ഉടമസ്ഥന്‍ പറഞ്ഞു “നീ ഇങ്ങനെ പെണ്ണ് അന്വേഷിച്ചു നടക്കണ്ട ബാലഗോപാല . ഞാന്‍ എന്‍റെ മോളെ നിനക്ക് കെട്ടിച്ചു തരാം. “ പൊടുന്നനെ എന്‍റെ മനസ്സിലൂടെ ഒരു പാട് ചിന്തകള്‍ മിന്നി മറിഞ്ഞു .മുതലാളിയുടെ മകള്‍ പൊട്ടി യായിരിക്കുമോ ? ഇനി ആയാലെന്താ ഇയ്യാളുടെ കാലശേഷം ഈ ലോഡ്ജ് എനിക്ക് സ്വന്തമാക്കാം.ഒരേ ഒരു മോളാണത്രേ . പെണ്ണ് കാണല്‍ ചടങ്ങ് വേണ്ടേ? ഞാന്‍ ചോദിച്ചു. ഇന്നന്നെ ആയ്ക്കോട്ടെ എന്ന് മുതലാളി .എന്നെപറ്റി എല്ലാം അറിയുന്നവള്‍ ആണത്രേ അവള്‍ . പോരാത്തതിന് അവള്‍ക്കു എന്നെ ഇഷ്ടമാണത്രേ . സമാധാനമായി .എല്ലാം അറിഞ്ഞിട്ടും അവള്‍ എന്നെ ഇഷ്ടപ്പെടുന്നു.അപ്പോള്‍ തന്നെ ഞാന്‍ മുതലാളിയുടെ കൂടെ വീട്ടില്‍ പോയി . എന്നെക്കാളും തിടുക്കമായിരുന്നു. ഭാവി

അമ്മായിഅപ്പന് .വീട്ടില്‍ എത്തി .പെണ്ണിന്‍റെ അമ്മ നന്നായി പെരുമാറി .പെട്ടന്ന് അവള്‍ ചായയുമായി എത്തി . കണ്ടാല്‍ അമ്മായി അമ്മയുടെ തൊട്ടു താഴെയുള്ള അനുജത്തിയെ പോലെയുണ്ട് .അവള്‍ നാണിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു .”അമ്മേ എനിക്ക് ഇഷ്ടായി"കൂസലെന്യേ അവള്‍ പറഞ്ഞു .”എന്നാല്‍ അവര്‍ തമ്മില്‍ സംസാരിക്കട്ടെ നാടുനടപ്പ് ഞങ്ങളായിട്ടു തെറ്റിക്കണ്ടാ"അമ്മയും അച്ഛനും അകത്തേക്ക് പോയി .ഞാനും അവളും മാത്രം. അവള്‍ എന്‍റെ അടുത്തേക്ക് വന്നു ആദ്യ നോട്ടത്തില്‍ കണ്ടത് പോലല്ല ,ഇപ്പോള്‍ അവള്‍ കൂടുതല്‍ ചന്തമുള്ളവള്‍ ആയി . ഒരായിരം കുശലങ്ങള്‍ മനസ്സില്‍ കുമിഞ്ഞുക്കൂടി ..ഒരു തുടക്കം കിട്ടാന്‍ ഞാന്‍ ചോദിച്ചു “പേര് ?’ അച്ഛന്‍ എല്ലാം പറഞ്ഞു അല്ലേ ?നന്നായി .എന്നാണ് അവള്‍ മറുപടിയായി പറഞ്ഞത്.അപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. പിന്നെ ഊഹിച്ചെടുത്തു . . അവളുടെ ചരിത്രമോ ചാരിത്ര്യമോ എനിക്ക് പ്രോബ്ലമേ ആയിരുന്നില്ല .ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് പറഞ്ഞു മനസ്സുകൊണ്ട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടേയിരുന്നു.എന്‍റെ ജീവിതത്തില്‍ അതുവരെ അനുഭവിക്കാത്ത ഒരു വിജയോന്മാദം . എല്ലാം നേടിയ അവസ്ഥ .ആഹ്ലാദം കൊണ്ട് എന്‍റെ കണ്ട്രോള്‍ തെറ്റിപ്പോയി .അതുവരെ പിടിച്ചു നിര്‍ത്തിയ എന്‍റെ ഗ്യാസ് …ഇടതടവില്ലാതെ .പൊട്ടിത്തെറിച്ചു .പെട്ടന്ന്‍അവളുടെ ശരീരമൊട്ടാകെ നാണം ഇരച്ചു കേറി.താമസിച്ചില്ല അവള്‍ ഇടനാഴിയിലേക്ക്‌ ഓടിപോകുമ്പോള്‍ ഞാന്‍ മാറ്റൊലി കേട്ട് ഞെട്ടിത്തരിച്ചു.കേള്‍പ്പിച്ചതിലും പവറു ഇപ്പോള്‍ കേട്ടതിനോ ?എനിക്ക് ഇവളെ വേണ്ട .ഇവളെ കെട്ടിയാല്‍ കുട്ടികളൊക്കെ ഗ്യാസ്സ് കുറ്റികളാവൂലേ.? ഞാന്‍ എന്‍റെ തീരുമാനം അറിയിച്ചു.കണ്ണില്‍ ചോരയില്ലാത്ത മുതലാളി എന്നെ തല്‍ക്ഷണം ജോലിയില്‍ നിന്നും ലോഡ്ജില്‍ നിന്നും പുറത്താക്കി .അതോടെ ഞാന്‍ കല്യാണം കഴിക്കണ്ടാ എന്നങ്ങോട്ട്‌ ഉറപ്പിച്ചു .ഇനി എവിടെയായാലും ഒറ്റയ്ക്ക് ..ഒറ്റക്കാണല്ലോ ഇങ്ങോട്ട് വന്നത് ,ഒറ്റയ്ക്ക് തന്നെ ഇവിടം വിട്ടു പോണം .എന്നായാലും പോയല്ലേ പറ്റൂ .ഇതെല്ലാം ഫിലോസഫി ക്കല്‍ ഡയലോഗ്സ്.പ്രാക്ടിക്കല്‍ ജീവിതത്തില്‍ ഇതൊന്നും വിലപോകില്ല .ഉറക്കം വരുമ്പോള്‍ എവിടെയെങ്കിലും ഉറങ്ങാമെന്ന് വെക്കാം . പക്ഷേ വിശക്കുമ്പോള്‍ തിന്നണ്ടേ? വിസ്സര്‍ജനത്തിനു ചെറിയൊരു മറവു വേണം. അതെങ്ങനെയെങ്കിലും ഒപ്പിക്കാം . പക്ഷെ വിശപ്പിനു മരുന്ന് തീറ്റ മാത്രമല്ലേ സ ഹോദരാ .? വിശക്കുമ്പോള്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ ഇരന്നല്ലേ പറ്റൂ? അങ്ങനെ ഇരന്നു .പിച്ച തെണ്ടി . ഈ ഭാഷയില്‍ തൃപ്തിയില്ലാത്തവര്‍ക്ക് .ഭിക്ഷ യാചിച്ചു

പിന്നെ വിശപ്പു൦ ഞാനും തമ്മില്‍ നിരന്തരം യുദ്ധമായിരുന്നു . ഞാന്‍ തോറ്റാല്‍ പിന്നെ താമസിയാതെ എന്‍റെ മരണം അല്ലെങ്കില്‍ എന്‍റെ ആയുസ്സിനു ഇത്തിരി ക്കൂടി സമയം. അല്ലെങ്കില്‍; . ഞാനും വിശപ്പും തമ്മില്‍ യുദ്ധം .പോര പോരാ . പോര്‍ ആടിയത് പോരാ എന്നുണ്ടെങ്കില്‍ ……….ആട്ടം തുടരാം . വയസ്സായി . ജീവിതം തീരാറായി .എന്നലുo അവസാന ശ്വാസം വലിക്കുന്നത് വരെ ജീവിച്ചല്ലേ തീരു. അവസാന ശ്വാസം. ലാസ്റ്റ് സപ്പര്‍. വാലി.. വാലി .വാളി വാളിവലി വളി

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.